Thursday, 6 June 2019

ദേവാങ്കണങ്ങൾ - ഞാൻ ഗന്ധർവ്വൻ (1991 )| Devanganangal Kayyozhinja Tharakam - Njan Gandharvan (1991)

 

 



ആ.... ആ....ആ.... ആ....ആ.... ആ....
ആ.... ആ....ആ.... ആ....ആ....
ആ.... ആ....ആ.... ആ....ആ.... ആ....

ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം
സായാഹ്‌ന സാനുവിൽ വിലോല മേഘമായ്

ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം
സായാഹ്‌ന സാനുവിൽ വിലോല മേഘമായ്
അഴകിൻ  പവിഴം പൊഴിയും നിന്നിൽ
അമൃത കണമായ്  സഖീ ധന്യനായ് ...

ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം
സായാഹ്‌ന സാനുവിൽ വിലോല മേഘമായ്

സല്ലാപമേറ്റുണർന്ന വാരിചങ്ങളും
ശുഭ രാഗരൂപിയാം നവനീത ചന്ദ്രനും
സല്ലാപമേറ്റുണർന്ന വാരിചങ്ങളും
ശുഭ രാഗരൂപിയാം നവനീത ചന്ദ്രനും

ചൈത്ര വേണുവൂതും ആ.... ആ....ആ.... ആ....
ചൈത്ര വേണുവൂതും മധുമന്ത്ര കോകിലങ്ങളും
മേളമേകും ഇന്ദ്രനീല രാത്രി തേടവേ...

ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം
സായാഹ്‌ന സാനുവിൽ വിലോല മേഘമായ്
അഴകിൻ  പവിഴം പൊഴിയും നിന്നിൽ
അമൃത കണമായ്  സഖീ ധന്യനായ് ...
ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം
സായാഹ്‌ന സാനുവിൽ വിലോല മേഘമായ്

ആലാപമായ്  സ്വരരാഗഭാവുകങ്ങൾ
സഗഗ...സഗമപ...മധപ...മപമ....
മധനിസനിത ഗമധനി ധമ സഗധമ
സനിധപധനിസ ..... പമഗാ...

ആലാപമായ്  സ്വരരാഗഭാവുകങ്ങൾ
ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ
ആലാപമായ്  സ്വരരാഗഭാവുകങ്ങൾ
ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ

വരവല്ലകി തേടും ആ...  ആ.... ആ....
വരവല്ലകി തേടും, വിരഹാർദ്ര പഞ്ചമങ്ങൾ
സ്നേഹ സാന്ദ്രമാകുമീ വേദിയിൽ....

ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം
സായാഹ്‌ന സാനുവിൽ വിലോല മേഘമായ്
അഴകിൻ  പവിഴം പൊഴിയും നിന്നിൽ
അമൃത കണമായ്  സഖീ ധന്യനായ് ...
ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം
സായാഹ്‌ന സാനുവിൽ വിലോല മേഘമായ്
ആ...  ആ.... ആ....

=================================

ചിത്രം: ഞാൻ ഗന്ധർവ്വൻ (1991 )
സംവിധാനം: പത്മരാജൻ
ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ജോൺസൻ
ആലാപനം: യേശുദാസ് 

എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻ‌പേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)

  View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...