Tuesday, 27 July 2021

പൊന്നുഷസ്സെന്നും | മേഘമല്‍ഹാര്‍ (2001) - Ponnushasennum - Meghamalhar(2001)

  

 



പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ,

സൗന്ദര്യതീര്‍ത്ഥ കടവില്‍...

പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ,

സൗന്ദര്യതീര്‍ത്ഥ കടവില്‍

നഷ്ടസ്മൃതികളാം മാരിവില്ലിന്‍

വര്‍ണ്ണപ്പൊട്ടുകള്‍ തേടി നാം വന്നു.



ഒന്നുപിണങ്ങിയിണങ്ങും, നിന്‍

കണ്ണില്‍ കിനാവുകള്‍ പൂക്കും...

ഒന്നുപിണങ്ങിയിണങ്ങും, നിന്‍

കണ്ണില്‍ കിനാവുകള്‍ പൂക്കും

പൂമ്പുലര്‍കണി പോലെയേതോ 

പേരറിയാപ്പൂക്കള്‍

നമ്മേ തിരിച്ചറിഞ്ഞെന്നോ

ചിരബന്ധുരമീ സ്‌നേഹബന്ധം

നമ്മേ തിരിച്ചറിഞ്ഞെന്നോ

ചിരബന്ധുരമീ സ്‌നേഹബന്ധം.


പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ,

സൗന്ദര്യതീര്‍ത്ഥ കടവില്‍...


തീരത്തടിയും ശംഖില്‍, നിന്‍

പേരുകോരി വരച്ചു ഞാന്‍...

തീരത്തടിയും ശംഖില്‍, നിന്‍

പേരുകോരി വരച്ചു ഞാന്‍...

ശംഖുകോര്‍ത്തൊരു മാല നിന്നെ

ഞാനണിയിക്കുമ്പോള്‍

ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ

ഒരു ചെമ്പകം പൂക്കും സുഗന്ധം

ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ

ഒരു ചെമ്പകം പൂക്കും സുഗന്ധം.


പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ,

സൗന്ദര്യതീര്‍ത്ഥ കടവില്‍...

പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ,

സൗന്ദര്യതീര്‍ത്ഥ കടവില്‍

നഷ്ടസ്മൃതികളാം മാരിവില്ലിന്‍

വര്‍ണ്ണപ്പൊട്ടുകള്‍ തേടി നാം വന്നു.

==========================================

ചിത്രം: മേഘമല്‍ഹാര്‍ (2001)

സംവിധാനം: കമല്‍

ഗാനരചന: ഒഎന്‍വി കുറുപ്പ് 

സംഗീതം: രമേഷ് നാരായണ്‍

ആലാപനം: ജയചന്ദ്രന്‍, ചിത്ര


എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻ‌പേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)

  View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...