പാതിരാമഴയേതോ | ഉള്ളടക്കം (1991) | Pathiramazhayetho | Ulladakkam (1991)



പാതിരാമഴയേതോ ഹംസഗീതം പാടി

വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
നീല വാർമുകിലോരം ചന്ദ്രഹൃദയം തേങ്ങി
പാതിരാമഴയേതോ ഹംസഗീതം പാടി

കൂരിരുൾ ചിമിഴിൽ ഞാനും മൗനവും മാത്രം
മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
എന്റ്റെലോകം..... നീമറന്നോ....
എന്റ്റെലോകം നീമറന്നോ
ഓർമ്മ പോലും മാഞ്ഞുപോവുവതെന്തേ

പാതിരാമഴയേതോ ഹംസഗീതം പാടി

ശൂന്യവേദികയിൽകണ്ടു നിൻ നിഴൽ ചന്ദം
കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം
ഏകനായ് നീ.... പോയതെവിടെ ....
ഏകനായ് നീ പോയതെവിടെ
ഓർമ്മ പോലും മാഞ്ഞുപോവുവതെന്തേ


പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
നീല വാർമുകിലോരം ചന്ദ്രഹൃദയം തേങ്ങി
 
==========================================
ചിത്രം: ഉള്ളടക്കം  (1991)
സംവിധാനം: കമൽ
ഗാനരചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചൻ
ആലാപനം: യേശുദാസ്, ചിത്ര

Comments

  1. ഈ ഗാനം പാടിയത് ചിത്ര അല്ല
    മിന്മിനി എന്നാ ഗായിക ആണ്

    ReplyDelete

Post a Comment