ആദ്യമായ് കണ്ടനാള്‍ - തൂവല്‍ കൊട്ടാരം (1996) | Aadyamai Kanda Naal - Thooval Kottaram (1996)


 
 



ആ..... ആ.... ആ..... ആ....
ആദ്യമായ് കണ്ടനാള്‍ പാതിവിരിഞ്ഞു നിന്‍ പൂമുഖം
കൈകളില്‍ വീണൊരു മോഹന വൈഡൂര്യം നീ...പ്രിയസഖീ...
ആദ്യമായ് കണ്ടനാള്‍ പാതിവിരിഞ്ഞു നിന്‍ പൂമുഖം
കൈകളില്‍ വീണൊരു മോഹന വൈഡൂര്യം നീ...പ്രിയസഖീ...
ആദ്യമായ് കണ്ടനാള്‍.......

ആയിരം പ്രേമാര്ദ്ധ്ര കാവ്യങ്ങളെന്തിനു
പൊന്മയില്‍ പീലിയാലെഴുതി നീ...
ആയിരം പ്രേമാര്ദ്ധ്ര കാവ്യങ്ങളെന്തിനു
പൊന്മയില്‍ പീലിയാലെഴുതി നീ...
പാതിവിരിഞ്ഞാല്‍ കൊഴിയുവതല്ലെന്‍......
പാതിവിരിഞ്ഞാല്‍ കൊഴിയുവതല്ലെന്‍......
പ്രണയമെന്നല്ലോ പറഞ്ഞു നീ....
അന്ന് നിന്‍ കാമിനിയായി ഞാന്‍
ഈ സ്വരം കേട്ടനാള്‍... താനെ പാടിയെന്‍ തംബുരു.....
എന്റെര കിനാവിന്‍ താഴംപൂവിലുറങ്ങി നീ ശലഭമായ്.....
ആദ്യമായ് കണ്ടനാള്‍....

ഉറങ്ങും കനവിനെ എന്തിനു വെറുതെ
ഉമ്മകള്‍ കൊണ്ട് നീ മെല്ലെ ഉണര്ത്തി ....
ഉറങ്ങും കനവിനെ എന്തിനു വെറുതെ
ഉമ്മകള്‍ കൊണ്ട് നീ മെല്ലെ ഉണര്ത്തി ....
മൊഴികളില്‍ അലിയും പരിഭവമോടെ...
മൊഴികളില്‍ അലിയും പരിഭവമോടെ....
അരുതരുതെന്നെന്തേ പറഞ്ഞു നീ.....
തുളുമ്പും മണിവീണ പോലെ...
ഈ സ്വരം കേട്ടനാള്‍ തേനെ പാടിയെന്‍ തംബുരു
കൈകളില്‍ വീണൊരു മോഹന വൈഡൂര്യം നീ...
പ്രിയസഖി...
======================================
ചിത്രം : തൂവല്‍ കൊട്ടാരം (1996)
സംവിധാനം : സത്യന്‍ അന്തിക്കാട്
ഗാനരചന : കൈതപ്രം
സംഗീതം: ജോൺസൺ
ആലാപനം‌ : യേശുദാസ്, ചിത്ര


Comments