Monday, 12 June 2023

ഒരിക്കൽ നീ ചിരിച്ചാൽ - അപ്പു (1990) | Orikkal Nee Chirichal - Appu (1990)



ഒരിക്കൽ നീ ചിരിച്ചാൽ, എന്നോർമ്മകളിൽ
തുളുമ്പും പൗർണമികൾ, എന്നോമലാളെ
ഒരിക്കൽ നീ വിളിച്ചാൽ, എന്നോർമ്മകളിൽ
ഉതിരും ചുംബനങ്ങൾ, എൻ പൊൻ കിനാവേ
എനിക്കും നിനക്കും ഒരു ലോകം
ഒരിക്കൽ നീ ചിരിച്ചാൽ, എന്നോർമ്മകളിൽ
തുളുമ്പും പൗർണമികൾ

ഉള്ളിന്റെയുള്ളിൽ നീ തൊട്ടപുളകം
എഴുതിക്കഴിഞ്ഞ മൊഴികൾ
കാണാതെ ചൊല്ലും എന്നെന്നുമകലെ
ആയാലുമെന്റെ മിഴികൾ
ഉള്ളിന്റെയുള്ളിൽ നീ തൊട്ടപുളകം
എഴുതിക്കഴിഞ്ഞ മൊഴികൾ
കാണാതെ ചൊല്ലും എന്നെന്നുമകലെ
ആയാലുമെന്റെ മിഴികൾ
സ്വർഗ്ഗത്തിൽ ഞാൻ പോയാലും എന്റെ നാടിൻ പൂക്കാലം
സ്വപ്നങ്ങൾക്കു കൂട്ടാകും നിന്മുഖവുമതിൽ പൂക്കും
സ്വർഗ്ഗത്തിൽ ഞാൻ പോയാലും എന്റെ നാടിൻ പൂക്കാലം
സ്വപ്നങ്ങൾക്കു കൂട്ടാകും നിന്മുഖവുമതിൽ പൂക്കും
എനിക്കും നിനക്കും ഒരു ലോകം

ഒരിക്കൽ നീ ചിരിച്ചാൽ, എന്നോർമ്മകളിൽ
തുളുമ്പും പൗർണമികൾ, എന്നോമലാളെ
ഒരിക്കൽ നീ വിളിച്ചാൽ, എന്നോർമ്മകളിൽ
ഉതിരും ചുംബനങ്ങൾ, എൻ പൊൻ കിനാവേ
എനിക്കും നിനക്കും ഒരു ലോകം
ഒരിക്കൽ നീ ചിരിച്ചാൽ, എന്നോർമ്മകളിൽ
തുളുമ്പും പൗർണമികൾ

വെള്ളിപ്പളുങ്കു തുള്ളുന്ന നിന്റെ
കണ്ണിൽ വിടർന്ന ഗാനം
തുള്ളിക്കളിക്കുമെന്നെന്നുമെന്റെ
ഉള്ളിൽ തരംഗമായി
വെള്ളിപ്പളുങ്കു തുള്ളുന്ന നിന്റെ
കണ്ണിൽ വിടർന്ന ഗാനം
തുള്ളിക്കളിക്കുമെന്നെന്നുമെന്റെ
ഉള്ളിൽ തരംഗമായി
പൂകൊഴിയും വഴിവക്കിൽ പൊന്മുകിലിൻ മുഖം നോക്കി
ഞാനിരിക്കും നീ പോയാൽ നാളുതൊട്ടു നാളെണ്ണി
പൂകൊഴിയും വഴിവക്കിൽ പൊന്മുകിലിൻ മുഖം നോക്കി
ഞാനിരിക്കും നീ പോയാൽ നാളുതൊട്ടു നാളെണ്ണി
എനിക്കും നിനക്കും ഒരു ലോകം

ഒരിക്കൽ നീ വിളിച്ചാൽ എന്നോർമ്മകളിൽ
ഉതിരും ചുംബനങ്ങൾ എൻ പൊൻ കിനാവേ
ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ
തുളുമ്പും പൗർണമികൾ എന്നോമലാളെ
എനിക്കും നിനക്കും ഒരു ലോകം

===========================================

ചിത്രം: അപ്പു (1990)
സംവിധാനം: ‍ഡെന്നീസ് ജോസഫ്
ഗാനരചന: ​ശ്രീകുമാരൻ തമ്പി
സംഗീതം: ടി സുന്ദരരാജൻ
ആലാപനം: എം.ജി. ശ്രീകുമാർ, സുജാത

മറക്കുമോ നീയെന്റെ - കാരുണ്യം(1997) | Marakkumo Neeyente - Karunyam (1997)




മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലയ്ക്കാത്ത വേണുഗാനം
മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലയ്ക്കാത്ത വേണുഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ
കാണുമ്പോൾ എല്ലാം മറക്കുന്ന ഹൃദയമേ…
മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലയ്ക്കാത്ത വേണുഗാനം

തെളിയാത്ത പേനകൊണ്ടെന്റെ കൈവെള്ളയിൽ
എഴുതിയ ചിത്രങ്ങൾ മറന്നു പോയോ
തെളിയാത്ത പേനകൊണ്ടെന്റെ കൈവെള്ളയിൽ
എഴുതിയ ചിത്രങ്ങൾ മറന്നു പോയോ
വടക്കിനിക്കോലായിൽ വിഷുവിളക്കറിയാതെ
ഞാൻ തന്ന കൈനീട്ടം ഓർമ്മയില്ലേ
വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു
മനസ്സിലെ നൂറു നൂറു മയിൽപ്പീലികൾ

മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലയ്ക്കാത്ത വേണുഗാനം

ഒന്നു തൊടുമ്പോൾ നീ താമരപ്പൂപോലെ
മിഴികൂമ്പിനിന്നൊരാ സന്ധ്യകളും
ഒന്നു തൊടുമ്പോൾ നീ താമരപ്പൂപോലെ
മിഴികൂമ്പിനിന്നൊരാ സന്ധ്യകളും
മുറിവേറ്റ കരളിന് മരുന്നായ് മാറും നിൻ
ആയിരം നാവുള്ള സാന്ത്വനവും
മറക്കാൻ കൊതിച്ചാലും തിരിനീട്ടിയുണർത്തുന്നു
മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം

മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലക്കാത്ത വേണുഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ
കാണുമ്പോൾ എല്ലാം മറക്കുന്ന ഹൃദയമേ…
ഹൃദയമേ…
മറക്കാം എല്ലാം നമുക്കിനി മറക്കാം

======================================
ചിത്രം: കാരുണ്യം(1997 )
സംവിധാനം: ലോഹിതദാസ്
ഗാനരചന, സംഗീതം: കൈതപ്രം
ആലാപനം: യേശുദാസ്

Saturday, 10 June 2023

തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി - സമൂഹം(1993) | Thoomanjin Nenjilothungi - Samooham (1993)

 


 


തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി
മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി
ആലോലം കാറ്റ്
സന്ധ്യാ രാഗവും, തീരവും
വേർപിരിയും വേളയിൽ
എന്തിനിന്നും വന്നുനീ പൂന്തിങ്കളേ...
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി
മുന്നാഴിക്കനവ്.

പൂത്തുനിന്ന കടമ്പിലെ
പുഞ്ചിരിപ്പൂമൊട്ടുകൾ
ആരാമപ്പന്തലിൽ
വീണു പോയെന്നോ,
മധുരമില്ലാതെ
നെയ്ത്തിരി നാളമില്ലാതെ,
സ്വർണ്ണ മാനുകളും
പാടും കിളിയുമില്ലാതെ,
നീയിന്നേകനായ് എന്തിനെൻ
മുന്നിൽ വന്നു,
പനിനീർ മണം
തൂകുമെൻ തിങ്കളേ.
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി
മുന്നാഴിക്കനവ്.

കണ്ടു വന്ന കിനാവിലെ
കുങ്കുമ പൂമ്പൊട്ടുകൾ
തോരാഞ്ഞീപൂവിരൽ
തൊട്ടു പോയെന്നോ,
കളഭമില്ലാതെ
മാനസഗീതമില്ലാതെ
വർണ്ണ മീനുകളും
ഊഞ്ഞാൽ പാട്ടുമില്ലാതെ,
ഞാനിന്നേകനായ് കേഴുമീ
കൂടിനുള്ളിൽ,
എതിരേൽക്കുവാൻ
വന്നുവോ തിങ്കളേ.
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി
മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി
ആലോലം കാറ്റ്
സന്ധ്യാ രാഗവും, തീരവും
വേർപിരിയും വേളയിൽ
എന്തിനിന്നും വന്നുനീ പൂന്തിങ്കളേ...
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി
മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി
ആലോലം കാറ്റ്.
==========================

ചിത്രം : സമൂഹം(1993)
സംവിധാനം : സത്യൻ അന്തിക്കാട്
​ഗാനരചന : കൈതപ്രം
സം​ഗീതം : ജോൺസൺ
ആലാപനം : കെ ജെ യേശുദാസ്

Friday, 9 June 2023

തേനും വയമ്പും - തേനും വയമ്പും (1981) | Thenum Vayambum - Thenum Vayambum (1981)

 


തേനും വയമ്പും
നാവിൽ തൂവും വാനമ്പാടി
തേനും വയമ്പും
നാവിൽ തൂവും വാനമ്പാടി
രാഗം ശ്രീരാഗം പാടൂ
നീ വീണ്ടും വീണ്ടും വീണ്ടും വീണ്ടും
തേനും വയമ്പും
നാവിൽ തൂവും വാനമ്പാടി

മാനത്തെ ശിങ്കാരത്തോപ്പിൽ
ഒരു ഞാലിപ്പൂവൻ പഴ തോട്ടം
..........
മാനത്തെ ശിങ്കാരത്തോപ്പിൽ
ഒരു ഞാലിപ്പൂവൻ പഴ തോട്ടം
കാലത്തും വൈകിട്ടും
കൂമ്പാളത്തേനുണ്ണാൻ
ആ വാഴത്തോട്ടത്തിൽ
നീയും പോരുന്നോ
തേനും വയമ്പും
നാവിൽ തൂകും വാനമ്പാടി

നീലക്കൊടുവേലി പൂത്തു
ദൂരെ നീലഗിരിക്കുന്നിൻ മേലേ
.........
മഞ്ഞിൻ പൂവേലിക്കൽ കൂടി
കൊച്ചുവണ്ണാത്തിപ്പുള്ളുകൾ പാടീ
താളം പിടിക്കുന്ന വാലാട്ടിപക്ഷിക്ക്
താലികെട്ടിന്നല്ലേ നീയും കൂടുന്നോ
തേനും വയമ്പും
നാവിൽ തൂകും വാനമ്പാടി
തേനും വയമ്പും
നാവിൽ തൂവും വാനമ്പാടി
രാഗം ശ്രീരാഗം പാടൂ
നീ വീണ്ടും വീണ്ടും വീണ്ടും വീണ്ടും
തേനും വയമ്പും
നാവിൽ തൂവും വാനമ്പാടി

===================================
ചിത്രം: തേനും വയമ്പും (1981)
സംവിധാനം: അശോക് കുമാർ
​ഗാനരചന: ബിച്ചു തിരുമല
സം​ഗീതം: രവീന്ദ്രൻ
ആലാപനം: എസ് ജാനകി

പ്രവാഹമേ - സർ​ഗം (1992) | Pravahame - Sargam (1992)

 


പ്രവാഹമേ... ഗംഗാ പ്രവാഹമേ...
സ്വരരാഗ ഗംഗാ പ്രവാഹമേ
സ്വർഗ്ഗീയ സായൂജ്യ സാരമേ
നിൻ സ്നേഹ ഭിക്ഷക്കായ് നീറിനിൽക്കും
തുളസീദളമാണു ഞാൻ, കൃഷ്ണ
തുളസീദളമാണു ഞാൻ
സ്വരരാഗ ഗംഗാ പ്രവാഹമേ

നിന്നെയുമെന്നെയും ഒന്നിച്ചിണക്കി
നിരുപമ നാദത്തിൻ ലോലതന്തു
നിന്നെയുമെന്നെയും ഒന്നിച്ചിണക്കി
നിരുപമ നാദത്തിൻ ലോലതന്തു
നിൻ ഹാസരശ്‌മിയിൽ മാണിക്യമായ് മാറി
ഞാനെന്ന നീഹാരബിന്ദു
നിൻ ഹാസരശ്‌മിയിൽ മാണിക്യമായ് മാറി
ഞാനെന്ന നീഹാരബിന്ദു
സ്വരരാഗ ഗംഗാ പ്രവാഹമേ
സ്വർഗ്ഗീയ സായൂജ്യ സാരമേ
നിൻ സ്നേഹ ഭിക്ഷക്കായ് നീറിനിൽക്കും
തുളസീദളമാണു ഞാൻ, കൃഷ്ണ
തുളസീദളമാണു ഞാൻ
സ്വരരാഗ ഗംഗാ പ്രവാഹമേ

ആത്മാവിൽ നിൻ രാഗസ്‌പന്ദനമില്ലെങ്കിൽ
ഈ വിശ്വം ചേതനാശൂന്യമല്ലോ
ആത്മാവിൽ നിൻ രാഗസ്‌പന്ദനമില്ലെങ്കിൽ
ഈ വിശ്വം ചേതനാശൂന്യമല്ലോ
എൻ വഴിത്താ‍രയിൽ ദീപം കൊളുത്തുവാൻ
നീ ചൂടും കോടീരമില്ലേ
എൻ വഴിത്താ‍രയിൽ ദീപം കൊളുത്തുവാൻ
നീ ചൂടും കോടീരമില്ലേ
സ്വരരാഗ ഗംഗാ പ്രവാഹമേ
സ്വർഗ്ഗീയ സായൂജ്യ സാരമേ
നിൻ സ്നേഹ ഭിക്ഷക്കായ് നീറിനിൽക്കും
തുളസീദളമാണു ഞാൻ, കൃഷ്ണ
തുളസീദളമാണു ഞാൻ
സ്വരരാഗ ഗംഗാ പ്രവാഹമേ
സ്വരരാഗ ഗംഗാ പ്രവാഹമേ

==================================
ചിത്രം : സർ​ഗം (1992)
സംവിധാനം: ഹരിഹരൻ
​ഗാനരചന: യൂസഫലി കേച്ചേരി
സം​ഗീതം: രവി ബോംബെ
ആലാപനം: കെ ജെ യേശുദാസ്

Tuesday, 6 June 2023

വരമഞ്ഞളാടിയ - പ്രണയവർണ്ണങ്ങൾ(1998) | Varamanjaladiya - Pranayavarnagal(1998)

 



വരമഞ്ഞളാടിയ രാവിന്റെ മാറില് 
ഒരുമഞ്ഞുതുള്ളി ഉറങ്ങി
നിമിനേരമെന്തിനോ തേങ്ങി നിലാവിന് 
വിരഹമെന്നാലും മയങ്ങി
പുലരിതന് ചുംബന കുങ്കുമമല്ലേ, 
ഋതുനന്ദിനിയാക്കി,
അവളെ, പനിനീര് മലരാക്കി
വരമഞ്ഞളാടിയ രാവിന്റെ മാറില് 
ഒരുമഞ്ഞുതുള്ളി ഉറങ്ങി
 
കിളി വന്നു കൊഞ്ചിയ ജാലകവാതില് 
കളിയായ് ചാരിയതാരെ
മുടിയിഴകോതിയ കാറ്റിന് മൊഴിയില് 
മധുവായ് മാറിയതാരെ
അവളുടെ മിഴിയില് കരിമഷിയാലെ
കനവുകളെഴുതിയതാരെ
നിനവുകളെഴുതിയതാരെ,
അവളെ തരളിതയാക്കിയതാരെ
വരമഞ്ഞളാടിയ രാവിന്റെ മാറില് 
ഒരുമഞ്ഞുതുള്ളി ഉറങ്ങി
നിമിനേരമെന്തിനോ തേങ്ങി നിലാവിന് 
വിരഹമെന്നാലും മയങ്ങി
 
മിഴി പെയ്തു തോര്ന്നൊരു സായന്ധനത്തില് 
മഴയായ് ചാറിയതാരെ
ദലമര്മ്മരം നേര്ത്ത ചില്ലകള്ക്കുള്ളില് 
കുയിലായ് മാറിയതാരെ
അവളുടെ കവിളില് തുടുവിരളാലെ
കവിതകളെഴുതിയതാരെ
മുകുളിതയാക്കിയതാരെ,
അവളെ പ്രണയിനിയാക്കിയതാരെ
വരമഞ്ഞളാടിയ രാവിന്റെ മാറില് 
ഒരുമഞ്ഞുതുള്ളി ഉറങ്ങി
നിമിനേരമെന്തിനോ തേങ്ങി നിലാവിന് 
വിരഹമെന്നാലും മയങ്ങി
പുലരിതന് ചുംബന കുങ്കുമമല്ലേ, ഋതുനന്ദിനിയാക്കി,
അവളെ, പനിനീര് മലരാക്കി
 
========================================
ചിത്രം : പ്രണയവർണ്ണങ്ങൾ (1998)
സംവിധാനം : സിബി മലയിൽ
​ഗാനരചന : സച്ചിദാനന്ദൻ പുഴങ്ങര
സം​ഗീതം : വിദ്യാസാ​ഗർ
ആലാപനം : സുജാത മോഹൻ
 
 

ഈശ്വരചിന്തയിതൊന്നേ - ഭക്തകുചേല(1961) | Easwara Chinthayithonne - Bhakta Kuchela(1961)

 
 


ഈശ്വരചിന്തയിതൊന്നേ മനുജനു

ശാശ്വതമീ ഉലകില്
ഈശ്വരചിന്തയിതൊന്നേ മനുജനു
ശാശ്വതമീ ഉലകില്
ഇഹപരസുകൃതം ഏകിടുമാര്ക്കും,
ഇതുസംസാര വിമോചനമാര്ഗ്ഗം
ഈശ്വരചിന്തയിതൊന്നേ മനുജനു
ശാശ്വതമീ ഉലകില്
 
കണ്ണില് കാണ്മത് കളിയായ് മറയും,
കാണാത്തതു നാം, എങ്ങനെ അറിയും
കണ്ണില് കാണ്മത് കളിയായ് മറയും,
കാണാത്തതുനാം, എങ്ങനെ അറിയും
ഒന്നുനിനയ്ക്കും, മറ്റൊന്നാകും
മന്നിതുമായാ നാടകരംഗം
ഈശ്വരചിന്തയിതൊന്നേ മനുജനു
ശാശ്വതമീ ഉലകില്
 
പത്തുലഭിച്ചായാല് നൂറിനുദാഹം
നൂറിനെ ആയിരം ആക്കാന് മോഹം
ആയിരമോ, പതിനായിരമാകണം
ആശയ്ക്കുലകിതില് അളവുണ്ടാമോ
ഈശ്വരചിന്തയിതൊന്നേ മനുജനു
ശാശ്വതമീ ഉലകില്
കിട്ടും വകയില് തൃപ്തിയെഴാതെ,
കിട്ടാത്തതിനായ് കൈനീട്ടാതെ
കര്മ്മം ചെയ്യുക നമ്മുടെ ലക്ഷ്യം
കര്മ്മഫലം തരും, ഈശ്വരനല്ലോ
ഈശ്വരചിന്തയിതൊന്നേ മനുജനു
ശാശ്വതമീ ഉലകില്
===============================
ചിത്രം: ഭക്തകുചേല(1961)
സംവിധാനം: പി സുബ്രമണ്യം
ഗാനരചന: തിരുനയിനാര്കുറിച്ചി മാധവന് നായര്
സംഗീതം: ബ്രദര് ലക്ഷമണന്
ആലാപനം: കമുകറ പുരപഷോത്തമന്

 

Monday, 5 June 2023

ചൈത്രനിലാവിന്റെ - ഒരാൾ മാത്രം (1997) | Chithra Nilavinte - Oral Mathram (1997)

 


 



ചൈത്രനിലാവിന്റെ പൊൻപീലിയാൽ
മഴവില്ലിൻ നിറമേഴും ചാലിച്ച്
ആത്മാനുരാ​ഗ തിരശ്ശീല നീർത്തി
നിൻരൂപമെന്നും വരക്കും ഞാൻ
വരക്കും ഞാൻ
ചൈത്രനിലാവിന്റെ പൊൻപീലിയാൽ
മഴവില്ലിൻ നിറമേഴും ചാലിച്ച്
ആത്മാനുരാ​ഗ തിരശ്ശീല നീർത്തി
നിൻരൂപമെന്നും വരക്കും ഞാൻ
വരക്കും ഞാൻ

മിഴികളിൽ നീലാമ്പൽ വിടരും
കൂന്തലിൽ കാർമുകിൽ നിറമണിയും
മിഴികളിൽ നീലാമ്പൽ വിടരും
കൂന്തലിൽ കാർമുകിൽ നിറമണിയും
വസന്തം മേനിയിൽ അടിമുടി തളിർക്കും
കവിതയായ് എൻമുന്നിൽ നീ തെളിയും
കവിതയായ് എൻമുന്നിൽ നീ തെളിയും

ചൈത്രനിലാവിന്റെ പൊൻപീലിയാൽ
മഴവില്ലിൻ നിറമേഴും ചാലിച്ച്
ആത്മാനുരാ​ഗ തിരശ്ശീല നീർത്തി
നിൻരൂപമെന്നും വരക്കും ഞാൻ
വരക്കും ഞാൻ

മൊഴികളിൽ അഭിലാഷമുണരും
സ്വപ്നങ്ങൾ ഹംസമായ് ദൂതുചൊല്ലും
മൊഴികളിൽ അഭിലാഷമുണരും
സ്വപ്നങ്ങൾ ഹംസമായ് ദൂതുചൊല്ലും
ആദ്യസമാ​ഗമ മധുരാനുഭൂതിയിൽ
അറിയാതെ നാമൊന്നുചേരും
അറിയാതെ നാമൊന്നുചേരും

ചൈത്രനിലാവിന്റെ പൊൻപീലിയാൽ
മഴവില്ലിൻ നിറമേഴും ചാലിച്ച്
ആത്മാനുരാ​ഗ തിരശ്ശീല നീർത്തി
നിൻരൂപമെന്നും വരക്കും ഞാൻ
വരക്കും ഞാൻ

=====================================
ചിത്രം: ഒരാൾ മാത്രം (1997)
സംവിധാനം: സത്യൻ അന്തിക്കാട്
​ഗാനരചന: കൈതപ്രം
സം​ഗീതം: ജോൺസൺ
ആലാപനം: കെ.ജെ. യേശുദാസ്

സൂര്യാംശു ഓരോ വയല്‍പ്പൂവിലും - പക്ഷേ (1994) | Sooryamsu Oro Vayalpoovilum - Pakshe (1994)

 

 


സൂര്യാംശു ഓരോ വയല്പ്പൂവിലും,
വൈരം പതിക്കുന്നുവോ....
 
സൂര്യാംശു ഓരോ വയല്പ്പൂവിലും,
വൈരം പതിക്കുന്നുവോ
സീമന്ത കുങ്കുമശ്രീയണിഞ്ഞു
ചെമ്പകം പൂക്കുന്നുവോ
മണ്ണിന്റെ പ്രാര്ഥനാലാവണ്യമായ്
വിണ്ണിന്റെ ആശംസയായ്
വിണ്ണിന്റെ ആശംസയായ്
സൂര്യാംശു ഓരോ വയല്പ്പൂവിലും,
വൈരം പതിക്കുന്നുവോ.
 
 
ഈ കാട്ടിലഞ്ഞിക്ക്
പൂവാടയും കൊണ്ടീവഴിമാധവം വന്നു.
കൂടെ ഈവഴി മാധവം വന്നു
പാല്കതിര്പാടത്ത് പാറിക്കളിക്കും 
പൈങ്കിളിക്കുള്ളം കുളിര്ത്തു
ഇണ പൈങ്കിളിക്കുള്ളം കുളിര്ത്തു
 മാമ്പൂമണക്കും വെയിലില് മോഹം
മാണിക്ക്യകനികളായി
മാണിക്യകനികളായി
 
സൂര്യാംശു ഓരോ വയല്പ്പൂവിലും,
വൈരം പതിക്കുന്നുവോ
സീമന്ത കുങ്കുമശ്രീയണിഞ്ഞു
ചെമ്പകം പൂക്കുന്നുവോ
മണ്ണിന്റെ പ്രാര്ഥനാലാവണ്യമായ്
വിണ്ണിന്റെ ആശംസയായ്
വിണ്ണിന്റെ ആശംസയായ്
 
ആതിരാക്കാറ്റിന്റെ ചുണ്ടില് 
മൃദുസ്മിതം ശാലീനഭാവം രചിച്ചു
കാവ്യശാലീനഭാവം രചിച്ചു
ഇന്നീ പകല്പക്ഷി പാടുന്ന പാട്ടില് 
ഓരോകിനാവും തളിര്ത്തു
ഉള്ളില് ഓരോ കിനാവും തളിര്ത്തു
സോപാനദീപം തെളിയുന്ന ദിക്കില് 
സൗഭാഗ്യതാരോദയം
സൗഭാഗ്യതാരോദയം
 
സൂര്യാംശു ഓരോ വയല്പ്പൂവിലും,
വൈരം പതിക്കുന്നുവോ
സീമന്ത കുങ്കുമശ്രീയണിഞ്ഞു
ചെമ്പകം പൂക്കുന്നുവോ
മണ്ണിന്റെ പ്രാര്ഥനാലാവണ്യമായ്
വിണ്ണിന്റെ ആശംസയായ്
വിണ്ണിന്റെ ആശംസയായ്
സൂര്യാംശു ഓരോ വയല്പ്പൂവിലും,
വൈരം പതിക്കുന്നുവോ.
==========================
ചിത്രം: പക്ഷേ (1994)
സംവിധാനം: മോഹന്
ഗാനരചന: കെ ജയകുമാര്
സംഗീതം: ജോണ്സണ്
ആലാപനം: കെ. ജെ. യേശുദാസ്, ഗംഗ
 

 

എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻ‌പേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)

  View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...