Monday, 12 June 2023

മറക്കുമോ നീയെന്റെ - കാരുണ്യം(1997) | Marakkumo Neeyente - Karunyam (1997)




മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലയ്ക്കാത്ത വേണുഗാനം
മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലയ്ക്കാത്ത വേണുഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ
കാണുമ്പോൾ എല്ലാം മറക്കുന്ന ഹൃദയമേ…
മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലയ്ക്കാത്ത വേണുഗാനം

തെളിയാത്ത പേനകൊണ്ടെന്റെ കൈവെള്ളയിൽ
എഴുതിയ ചിത്രങ്ങൾ മറന്നു പോയോ
തെളിയാത്ത പേനകൊണ്ടെന്റെ കൈവെള്ളയിൽ
എഴുതിയ ചിത്രങ്ങൾ മറന്നു പോയോ
വടക്കിനിക്കോലായിൽ വിഷുവിളക്കറിയാതെ
ഞാൻ തന്ന കൈനീട്ടം ഓർമ്മയില്ലേ
വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു
മനസ്സിലെ നൂറു നൂറു മയിൽപ്പീലികൾ

മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലയ്ക്കാത്ത വേണുഗാനം

ഒന്നു തൊടുമ്പോൾ നീ താമരപ്പൂപോലെ
മിഴികൂമ്പിനിന്നൊരാ സന്ധ്യകളും
ഒന്നു തൊടുമ്പോൾ നീ താമരപ്പൂപോലെ
മിഴികൂമ്പിനിന്നൊരാ സന്ധ്യകളും
മുറിവേറ്റ കരളിന് മരുന്നായ് മാറും നിൻ
ആയിരം നാവുള്ള സാന്ത്വനവും
മറക്കാൻ കൊതിച്ചാലും തിരിനീട്ടിയുണർത്തുന്നു
മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം

മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലക്കാത്ത വേണുഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ
കാണുമ്പോൾ എല്ലാം മറക്കുന്ന ഹൃദയമേ…
ഹൃദയമേ…
മറക്കാം എല്ലാം നമുക്കിനി മറക്കാം

======================================
ചിത്രം: കാരുണ്യം(1997 )
സംവിധാനം: ലോഹിതദാസ്
ഗാനരചന, സംഗീതം: കൈതപ്രം
ആലാപനം: യേശുദാസ്

No comments:

Post a Comment

എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻ‌പേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)

  View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...