Wednesday, 30 August 2023

വെണ്ണിലാ ചന്ദനക്കിണ്ണം - അഴകിയ രാവണൻ (1996) | Vennila Chandana Kinnam - Azhakiya Ravanan (1996)

 



വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലിൽ വീണേ
കുഞ്ഞിളം കൈയ്യിൽ മെല്ലെ
കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ്
ആറ്റക്കിളിപോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു
കൂടൊരുക്കാൻ വാ
കാലി മേയുന്ന പുല്ലാനിക്കാട്ടിൽ
കണ്ണിമാങ്ങാ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം
കുന്നീ മഞ്ചാടി കുന്നിലേറാം

വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലിൽ വീണേ
കുഞ്ഞിളം കൈയ്യിൽ മെല്ലെ
കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ്
ആറ്റക്കിളിപോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു
കൂടൊരുക്കാൻ വാ
കാലി മേയുന്ന പുല്ലാനിക്കാട്ടിൽ
കണ്ണിമാങ്ങാ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം
ഒന്നീ മഞ്ചാടി കുന്നിലേറാം


പിന്നിൽ വന്നു കണ്ണു പൊത്താം
കണ്ടുവെന്നു കള്ളം ചൊല്ലാം
കാണാത്ത കഥകളിലെ
രാജാവും റാണിയുമാകാം
ഓണവില്ലു കൈകളിലേന്തി
ഊഞ്ഞാലാടാം
പീലി നീർത്തുന്ന കോലമയിലായ്
മുകിലോടുന്ന മേട്ടിലൊളിക്കാം
സ്വർണ മീനായ് നീന്തി തുടിക്കാം
വഞ്ചിപ്പാട്ടിന്റെ വിണ്ണിലേറാം

വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലിൽ വീണേ
കുഞ്ഞിളം കൈയ്യിൽ മെല്ലെ
കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ്
ആറ്റക്കിളിപോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു
കൂടൊരുക്കാൻ വാ...

കണ്ണാരം പൊത്തിക്കളിക്കാം
മണ്ണപ്പം ചുട്ടു വിളമ്പാം
ചക്കരമാവിൻ ചോട്ടിൽ
കൊത്തങ്കല്ലാടാമെന്നും
ആലിലകൾ നാമം ചൊല്ലും
അമ്പലം കാണാം
നാളെ കിന്നാരക്കുരുവിക്കു ചോറൂണ്
പിന്നെ അണ്ണാറക്കണ്ണനു പാലൂട്ട്
ദൂരെ അപ്പൂപ്പൻ താടിക്കു കല്യാണം
കുട്ടിയാനയ്ക്ക് നീരാട്ട്

വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലിൽ വീണേ
കുഞ്ഞിളം കൈയ്യിൽ മെല്ലെ
കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ്
ആറ്റക്കിളിപോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു
കൂടൊരുക്കാൻ വാ
കാലി മേയുന്ന പുല്ലാനിക്കാട്ടിൽ
കണ്ണിമാങ്ങാ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം
കുന്നീ മഞ്ചാടി കുന്നിലേറാം


=====================================
ചിത്രം: അഴകിയ രാവണൻ (1996)
സംവിധാനം: കമൽ
​ഗാനരചന: കൈതപ്രം
സം​ഗീതം: വിദ്യാസാഗർ
ആലാപനം: യേശുദാസ് , ഷബ്ന

Friday, 18 August 2023

സൗപർണ്ണികാമൃത - കിഴക്കുണരും പക്ഷി (1991) | Souparnikamrutha - Kizhakkunarum Pakshi (1991)

 



സൗപർണ്ണികാമൃത... വീചികൾ... പാടും...
നിന്റെ സഹസ്രനാമങ്ങൾ...
ജഗദംബികേ... മൂകാംബികേ...

സൗപർണ്ണികാമൃത വീചികൾ പാടും
നിന്റെ സഹസ്രനാമങ്ങൾ
പ്രാർത്ഥനാ തീർത്ഥമാടും
എൻ മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ... മൂകാംബികേ...
കരിമഷി പടരുമീ കൽവിളക്കിൽ
കനകാംങ്കുരമായ് വിരിയേണം
നീ അന്തനാളമായ് തെളിയേണം

ആകാശമിരുളുന്നൊരപരാഹ്നമായി
ആരണ്യകങ്ങളിൽ കാലിടറി
ആകാശമിരുളുന്നൊരപരാഹ്നമായി
ആരണ്യകങ്ങളിൽ കാലിടറി
കൈവല്യദായികേ സർവാർഥസാധികേ
അമ്മേ...സുരവന്ദിതേ

സൗപർണ്ണികാമൃത വീചികൾ പാടും
നിന്റെ സഹസ്രനാമങ്ങൾ
പ്രാർഥനാതീർഥമാടും എൻ മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ...  മൂകാംബികേ...
സ്വരദളം പൊഴിയുമീ മൺവീണയിൽ
താരസ്വരമായ് ഉണരേണം
നീ താരാപഥങ്ങളിൽ നിറയേണം

ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായി
ഗഗനം മഹാമൗന ഗേഹമായി
ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായി
ഗഗനം മഹാമൗന ഗേഹമായി
നാദസ്വരൂപിണീ കാവ്യവിനോദിനീ
ദേവീ... ഭുവനേശ്വരീ

സൗപർണ്ണികാമൃത വീചികൾ പാടും
നിന്റെ സഹസ്രനാമങ്ങൾ
പ്രാർത്ഥനാ തീർത്ഥമാടും
എൻ മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ... മൂകാംബികേ...
ജഗദംബികേ... മൂകാംബികേ...

===================================

ചിത്രം: കിഴക്കുണരും പക്ഷി(1991)
സംവിധാനം: വേണു നാ​ഗവള്ളി
​ഗാനരചന: കെ ജയകുമാർ
സം​ഗീതം: രവീന്ദ്രൻ
ആലാപനം: യേശുദാസ്

Monday, 14 August 2023

ഗോപാംഗനേ ആത്മാവിലെ - ഭരതം (1991) | Gopaangane Aathmavile - Bharatham (1991)


 



 

ഗോപാംഗനേ....
ആത്മാവിലെ....
സ്വരമുരളിയിലൊഴുകും....
നിസ...
സഗമപനിസഗ...
മഗസനിസ പനിമപ ഗമപനിസനിപമ
ഗമപമ ഗപമഗ സനിസപ നിസമഗ
സഗ
ആ..ആ.... ആ..ആ.... ആ..ആ....
ആ........ആ........ആ........
ആ........ആ........ആ........ആ.........

ഗോപാംഗനേ ആത്മാവിലെ
സ്വരമുരളിയിലൊഴുകും
ആരംഗയിൽ പാലോലുമെൻ
വരമംഗളകലികേ
രാധികേ വരൂ വരൂ
നിലാവിൻ പാർവള്ളിയിലാടാൻ
ഓമനേ വരൂ വരൂ
വസന്തം പൂന്തേൻ ചോരാറായ്
കരവീരത്തളിരിതളിൽ
മാകന്ദപ്പൊന്നിലയിൽ
രാസലോലയാമമാകെ
തരളിതമായ്
ഗോപാംഗനേ ആത്മാവിലെ
സ്വരമുരളിയിലൊഴുകും
സാരംഗയിൽ പാലോലുമെൻ
വരമംഗളകലികേ....

നീലാംബരിയിൽ താരാടും
വൃന്ദാവനികൾ പൂക്കുമ്പോൾ
നീലാംബരിയിൽ താരാടും
വൃന്ദാവനികൾ പൂക്കുമ്പോൾ
ഇന്നെൻ തോഴീ ഹൃദയം കവിയും
ഗാനം വീണ്ടും... പാടാം ഞാൻ
കാളിന്ദിയറിയുന്ന ശൃംഗാരവേഗങ്ങളിൽ

ഗോപാംഗനേ ആത്മാവിലെ
സ്വരമുരളിയിലൊഴുകും
ആരംഗയിൽ പാലോലുമെൻ
വരമംഗളകലികേ

മാധവമാസം നിറമേകും
യമുനാപുളിനം കുളിരുമ്പോൾ
മാധവമാസം നിറമേകും
യമുനാപുളിനം കുളിരുമ്പോൾ
ഇന്നെൻ തോഴീ അകലെ സഖികൾ
മുത്തും മലരും.... തേടുമ്പോൾ
ആരോരുമറിയാത്ത കൈവല്യമേകാം വരൂ

ഗോപാംഗനേ ആത്മാവിലെ
സ്വരമുരളിയിലൊഴുകും
സാരംഗയിൽ പാലോലുമെൻ
വരമംഗളകലികേ
രാധികേ വരൂ വരൂ
നിലാവിൻ പാർവള്ളിയിലാടാൻ
ഓമനേ വരൂ വരൂ
വസന്തം പൂന്തേൻ ചോരാറായ്
കരവീരത്തളിരിതളിൽ
മാകന്ദപ്പൊന്നിലയിൽ
രാസലോലയാമമാകെ
തരളിതമായ്
ഗോപാംഗനേ ആത്മാവിലെ
സ്വരമുരളിയിലൊഴുകും
ആരംഗയിൽ പാലോലുമെൻ
വരമംഗളകലികേ....
ആ..ആ.... ആ..ആ.... ആ..ആ....

===============================
ചിത്രം: ഭരതം (1991)
സംവിധാനം: സിബി മലയിൽ
​ഗാനരചന: കൈതപ്രം
സം​ഗീതം: രവീന്ദ്രൻ
ആലാപനം: യേശുദാസ്, ചിത്ര

Sunday, 13 August 2023

ദേവസംഗീതം നീയല്ലേ - ഗുരു (1997) | Devasangeetham Neeyalle - Guru (1997)


 


ദേവസംഗീതം നീയല്ലേ...
ദേവീ വരൂ വരൂ...

തേങ്ങുമീ കാറ്റ് നീയല്ലേ
തഴുകാന്‍ ഞാനാരോ
ദേവസംഗീതം നീയല്ലേ
നുകരാന്‍ ഞാനാരോ
ആരുമില്ലാത്ത ജന്മങ്ങള്‍
തീരുമോ ദാഹം ഈ മണ്ണില്‍
നിന്നോർമ്മയില്‍ ഞാന്‍ ഏകനായ്
നിന്നോർമ്മയില്‍ ഞാന്‍ ഏകനായ്
തേങ്ങുമീ കാറ്റ് നീയല്ലേ
തഴുകാന്‍ ഞാനാരോ
ദേവസംഗീതം നീയല്ലേ
നുകരാന്‍ ഞാനാരോ

ഝിലു ഝിലും സ്വരനൂപുരം
ദൂരശിഞ്ചിതം പൊഴിയുമ്പോള്‍
ഉതിരുമീ മിഴിനീരിലെൻ
പ്രാണവിരഹവും അലിയുന്നൂ
എവിടെ നിന്‍ മധുരശീലുകള്‍
മൊഴികളേ നോവല്ലേ
സ്മൃതിയിലോ പ്രിയസംഗമം
ഹൃദയമേ ഞാനില്ലേ
സ്വരം മൂകം വരം ശോകം
പ്രിയനേ വരൂ വരൂ

തേങ്ങുമീ കാറ്റ് നീയല്ലേ
തഴുകാന്‍ ഞാനാരോ

ശ്രുതിയിടും കുളിരായി നിൻ
ഓർമ്മ എന്നില്‍ നിറയുമ്പോള്‍
ജനനമെന്ന കഥ തീര്‍ക്കാന്‍
തടവിലായതെന്തേ നാം
ജീവദാഹമധു തേടീ
വീണുടഞ്ഞതെന്തേ നാം
സ്നേഹമെന്ന കനിതേടീ
നോവു തിന്നതെന്തേ നാം
ഒരേ രാഗം ഒരേ താളം
പ്രിയേ നീ വരൂ വരൂ

തേങ്ങുമീ കാറ്റ് നീയല്ലേ
തഴുകാന്‍ ഞാനാരോ
ദേവസംഗീതം നീയല്ലേ
നുകരാന്‍ ഞാനാരോ
ആരും ഇല്ലാത്ത ജന്മങ്ങള്‍.
തീരുമോ ദാഹം ഈ മണ്ണില്‍
നിന്നോർമ്മയില്‍ ഞാന്‍ ഏകനായ്
നിന്നോർമ്മയില്‍ ഞാന്‍ ഏകനായ്
തേങ്ങുമീ കാറ്റ് നീയല്ലേ
തഴുകാന്‍ ഞാനാരോ
ദേവസംഗീതം നീയല്ലേ
നുകരാന്‍ ഞാനാരോ

===============================
ചിത്രം: ​ഗുരു (1997)
സംവിധാനം: രാജീവ് അഞ്ചൽ
​ഗാനരചന: എസ് രമേശൻ നായർ
സം​ഗീതം: ഇളയരാജ
ആലാപനം: യേശുദാസ്, രാധികാ തിലക്

Saturday, 12 August 2023

തങ്കത്തിങ്കൾക്കിളിയായ് - ഇന്ദ്രപ്രസ്ഥം(1996) | Thanka Thinkal - Indraprastham(1996)


 



തങ്കത്തിങ്കൾക്കിളിയായ് കുറുകാം
താരത്തൂവൽ മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയിൽ
തങ്കത്തിങ്കൾക്കിളിയായ് കുറുകാം
താരത്തൂവൽ മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയിൽ
വണ്ടുലഞ്ഞ മലർ പോലെ
വാർനിലാവിനിതൾ പോലെ
നെഞ്ചിനുള്ളിലൊരു മോഹം
അതിനിന്ദ്രനീലലയഭാവം
കുങ്കുമമേഘം കുളിരു കോർക്കുമൊരു
മഞ്ഞല പോലെയുലാവാം
അമ്പിളിനാളം പതിയെ മീട്ടുമൊരു
തംബുരു പോലെ തലോടാം
തങ്കത്തിങ്കൾക്കിളിയായ് കുറുകാം
താരത്തൂവൽ മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയിൽ


ദൂരെയാരോ പാടുകയാണൊരു
ദേവഹിന്ദോളം
ഉള്ളിനുള്ളിൽ പ്രണയസരോദിൻ
സാന്ദ്രമാം നാദം
കാതിൽ മെല്ലെ കിക്കിളി
കൂട്ടും ചില്ലുലോലാക്കിൽ
കാതരസ്വരമന്ത്രമുണർത്തും
ലോലസല്ലാപം
ഒരുകോടി സൂര്യമണി തേടി
തെളിവാനിൽ മെല്ലെ ഉയരാൻ വാ
ശിശിരം പകരും പനിനീർമഴയിൽ
വെറുതെ നനുനനയുമ്പോൾ
ധിത്തന ധിത്തന ധിരന ധീം ധിരന
ധിത്തന ധിത്തന ധിരന
ധിത്തന ധിത്തന ധിരന ധീം ധിരന
ധിത്തന ധിത്തന ധിരന

തങ്കത്തിങ്കൾക്കിളിയായ് കുറുകാം
താരത്തൂവൽ മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയിൽ

പാൽ ചുരത്തും പൗർണ്ണമിവാവിൻ
പള്ളിമഞ്ചത്തിൽ
കാത്തിരിക്കും കിന്നരിമുത്തേ
നീയെനിക്കല്ലേ
പൂത്തു നിൽക്കും പുഞ്ചിരിമൊട്ടിൽ
നുള്ളിനോവിക്കാൻ
കൈതരിക്കും കന്നിനിലാവേ
നീ കിണുങ്ങല്ലേ
തനിയെ തെളിഞ്ഞ മിഴിദീപം
പതിയെ അണഞ്ഞൊരിരുൾ മൂടാം
മുകിലിൻ തണലിൽ കനവിൻ പടവിൽ
മഴവിൽച്ചിറകേറുമ്പോൾ
ധിത്തന ധിത്തന ധിരന ധീം ധിരന
ധിത്തന ധിത്തന ധിരന
ധിത്തന ധിത്തന ധിരന ധീം ധിരന
ധിത്തന ധിത്തന ധിരന

തങ്കത്തിങ്കൾക്കിളിയായ് കുറുകാം
താരത്തൂവൽ മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയിൽ
വണ്ടുലഞ്ഞ മലർ പോലെ
വാർനിലാവിനിതൾ പോലെ
നെഞ്ചിനുള്ളിലൊരു മോഹം
അതിനിന്ദ്രനീല ലയഭാവം
കുങ്കുമമേഘം കുളിരു കോർക്കുമൊരു
മഞ്ഞല പോലെ ഉലാവാം
അമ്പിളിനാളം പതിയെ മീട്ടുമൊരു
തംബുരു പോലെ തലോടാം

==================================
ചിത്രം: ഇന്ദ്രപ്രസ്ഥം(1996)
സംവിധാനം: ഹരിദാസ്
​ഗാനരചന: ​ഗിരീഷ് പുത്തഞ്ചേരി
സം​ഗീതം: വിദ്യാസാ​ഗർ
ആലാപനം: എം.ജി. ശ്രീകുമാർ,  ചിത്ര

പൂമാനമേ - നിറക്കൂട്ട് (1985) | Poomaname - Nirakkoottu (1985)




 


പൂമാനമേ ഒരു രാഗമേഘം താ
പൂമാനമേ ഒരു രാഗമേഘം താ
കനവായ് കണമായ് ഉയരാൻ
ഒഴുകാനഴകിയലും
പൂമാനമേ ഒരു രാഗമേഘം താ

കരളിലെഴും ഒരു മൗനം
കസവണിയും ലയമൗനം
സ്വരങ്ങൾ ചാർത്തുമ്പോൾ ആ...
കരളിലെഴും ഒരു മൗനം
കസവണിയും ലയമൗനം
സ്വരങ്ങൾ ചാർത്തുമ്പോൾ
വീണയായ് മണിവീണയായ്
വീചിയായ്  കുളിർ‌വാഹിയായ്
മനമൊരു ശ്രുതിയിഴയായ്...

പൂമാനമേ ഒരു രാഗമേഘം താ

പതുങ്ങി വരും മധുമാസം
മണമരുളും മലർമാസം
നിറങ്ങൾ പെയ്യുമ്പോൾ ആ...
പതുങ്ങി വരും മധുമാസം
മണമരുളും മലർമാസം
നിറങ്ങൾ പെയ്യുമ്പോൾ
ലോലമായ് അതിലോലമായ്
ശാന്തമായ് സുഖസാന്ദ്രമായ്
അനുപദം മണിമയമായ്...

പൂമാനമേ ഒരു രാഗമേഘം താ
കനവായ് കണമായ് ഉയരാൻ
ഒഴുകാനഴകിയലും
പൂമാനമേ ഒരു രാഗമേഘം താ

==================================
ചിത്രം: നിറക്കൂട്ട് (1985)
സംവിധാനം: ജോഷി
​ഗാനരചന: പൂവച്ചൽ ഖാദർ
സം​ഗീതം: ശ്യാം
ആലാപനം: ചിത്ര

Friday, 11 August 2023

ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് - പാഥേയം (1993) | Chandrakantham Kondu Nalukettu - Padheyam (1993)

 



ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശഗംഗയും ആമ്പൽക്കുളം
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ

ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം
നീയൊന്നു തൊട്ടപ്പോൾ പെയ്തുപോയി
ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം
നീയൊന്നു തൊട്ടപ്പോൾ പെയ്തുപോയി
മഴവിൽതംബുരു മീട്ടുമ്പോൾ എൻ
സ്നേഹസ്വരങ്ങൾ പൂമഴയായ്
സ്നേഹസ്വരങ്ങൾ പൂമഴയായ്
പാദസരം തീർക്കും പൂഞ്ചോല
നിൻ മണിക്കുമ്പിളിൽ മുത്തുകളായ്
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശഗംഗയും ആമ്പൽക്കുളം
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ

കുങ്കുമം ചാർത്തിയ പൊന്നുഷസന്ധ്യതൻ
വാസന്ത നീരാളം നീയണിഞ്ഞു
കുങ്കുമം ചാർത്തിയ പൊന്നുഷസന്ധ്യതൻ
വാസന്ത നീരാളം നീയണിഞ്ഞു
മഞ്ഞിൽ മയങ്ങിയ താഴ്വരയിൽ നീ
കാനനശ്രീയായ് തുളുമ്പി വീണു
കാനനശ്രീയായ് തുളുമ്പി വീണു
അംബരം ചുറ്റും വലതു വെയ്ക്കാൻ
നാമൊരു വെണ്മേഘ തേരിലേറി
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശഗംഗയും ആമ്പൽക്കുളം
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ

============================
ചിത്രം : പാഥേയം(1993)
സംവിധാനം : ഭരതൻ
​ഗാനരചന : കൈതപ്രം
സം​ഗീതം : രവി ബോബെ
ആലാപനം : യേശുദാസ്

Saturday, 5 August 2023

എന്തേ ഇന്നും വന്നീലാ - ഗ്രാമഫോൺ (2003) | Enthe Innum Vanneela - Gramaphone (2003)

 



മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത്
മണിമാരൻ വരുന്നതും കാത്ത്
കസ്‌തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ
ഉറങ്ങാതിരുന്നോളേ
ആ...ആ...ആ‍...
ഉറങ്ങാതിരുന്നോളേ

എന്തേ ഇന്നും വന്നീലാ
നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ
നീ സ്വപ്‌നം കാണും
ആകാശത്തോപ്പിൻ കിന്നരൻ
ആകാശത്തോപ്പിൻ കിന്നരൻ
മണിവള തിളങ്ങണ കൈയ്യാലേ
വിരൽഞൊടി വിളിക്കണതാരാണ്
മണിവള തിളങ്ങണ കൈയ്യാലേ
വിരൽഞൊടി വിളിക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
ഓ... വിളക്കിന്റെ നാളം പോലെ ഈ
പൊൻ‌തൂവൽ വീശും മാറ്റേറും മഴപ്രാവേ
ഓ... ഓ... കളിയാടി പാടാൻ നേരമായ്

എൻ ഹൃദയത്തിൻ ചന്ദനവാതിൽ
നിനക്കായ് മാത്രം തുറക്കാം ഞാൻ
നിനക്കായ് മാത്രം തുറക്കാം ഞാൻ
നിൻ മിഴിയാകും മധുപാത്രത്തിലെ
മാസ്‌മരമധുരം നുകരാം ഞാൻ
മാസ്‌മരമധുരം നുകരാം ഞാൻ

മണിവള തിളങ്ങണ കൈയ്യാലേ
വിരൽഞൊടി വിളിക്കണതാരാണ്
മണിവള തിളങ്ങണ കൈയ്യാലേ
വിരൽഞൊടി വിളിക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
ഓ... വിളക്കിന്റെ നാളം പോലെ ഈ
പൊൻ‌തൂവൽ വീശും മാറ്റേറും മഴപ്രാവേ
ഓ... ഓ... കളിയാടി പാടാൻ നേരമായ്
എന്തേ ഇന്നും വന്നീലാ
നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ
നീ സ്വപ്‌നം കാണും
ആകാശത്തോപ്പിൻ കിന്നരൻ
മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ
മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ
മധുരപ്പതിനേഴിൻ
ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ
ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ

നിൻ പ്രണയത്തിൻ താമരനൂലിൽ
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
നിർവൃതിയെല്ലാം പകരാം ഞാൻ
നിർവൃതിയെല്ലാം പകരാം ഞാൻ

എന്തേ ഇന്നും വന്നീലാ
നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ
നീ സ്വപ്‌നം കാണും
ആകാശത്തോപ്പിൻ കിന്നരൻ
ആകാശത്തോപ്പിൻ കിന്നരൻ
മണിവള തിളങ്ങണ കൈയ്യാലേ
വിരൽഞൊടി വിളിക്കണതാരാണ്
മണിവള തിളങ്ങണ കൈയ്യാലേ
വിരൽഞൊടി വിളിക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്
ഓ... വിളക്കിന്റെ നാളം പോലെ ഈ
പൊൻ‌തൂവൽ വീശും മാറ്റേറും മഴപ്രാവേ
ഓ... ഓ... കളിയാടി പാടാൻ നേരമായ്
കളിയാടി പാടാൻ നേരമായ്

============================================
ചിത്രം : ​ഗ്രാമഫോൺ (2003)
സംവിധാനം : കമൽ
​ഗാനരചന ​: ഗിരീഷ് പുത്തഞ്ചേരി
സം​ഗീതം : വിദ്യാസാ​ഗർ
ആലാപനം : പി. ജയചന്ദ്രൻ, കെ. ജെ. ജീമോൻ

എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻ‌പേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)

  View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...