ദേവസംഗീതം നീയല്ലേ...
ദേവീ വരൂ വരൂ...
തേങ്ങുമീ കാറ്റ് നീയല്ലേ
തഴുകാന്‍ ഞാനാരോ
ദേവസംഗീതം നീയല്ലേ
നുകരാന്‍ ഞാനാരോ
ആരുമില്ലാത്ത ജന്മങ്ങള്‍
തീരുമോ ദാഹം ഈ മണ്ണില്‍
നിന്നോർമ്മയില്‍ ഞാന്‍ ഏകനായ്
നിന്നോർമ്മയില്‍ ഞാന്‍ ഏകനായ്
തേങ്ങുമീ കാറ്റ് നീയല്ലേ
തഴുകാന്‍ ഞാനാരോ
ദേവസംഗീതം നീയല്ലേ
നുകരാന്‍ ഞാനാരോ
ഝിലു ഝിലും സ്വരനൂപുരം
ദൂരശിഞ്ചിതം പൊഴിയുമ്പോള്‍
ഉതിരുമീ മിഴിനീരിലെൻ
പ്രാണവിരഹവും അലിയുന്നൂ
എവിടെ നിന്‍ മധുരശീലുകള്‍
മൊഴികളേ നോവല്ലേ
സ്മൃതിയിലോ പ്രിയസംഗമം
ഹൃദയമേ ഞാനില്ലേ
സ്വരം മൂകം വരം ശോകം
പ്രിയനേ വരൂ വരൂ
തേങ്ങുമീ കാറ്റ് നീയല്ലേ
തഴുകാന്‍ ഞാനാരോ
ശ്രുതിയിടും കുളിരായി നിൻ
ഓർമ്മ എന്നില്‍ നിറയുമ്പോള്‍
ജനനമെന്ന കഥ തീര്‍ക്കാന്‍
തടവിലായതെന്തേ നാം
ജീവദാഹമധു തേടീ
വീണുടഞ്ഞതെന്തേ നാം
സ്നേഹമെന്ന കനിതേടീ
നോവു തിന്നതെന്തേ നാം
ഒരേ രാഗം ഒരേ താളം
പ്രിയേ നീ വരൂ വരൂ
തേങ്ങുമീ കാറ്റ് നീയല്ലേ
തഴുകാന്‍ ഞാനാരോ
ദേവസംഗീതം നീയല്ലേ
നുകരാന്‍ ഞാനാരോ
ആരും ഇല്ലാത്ത ജന്മങ്ങള്‍.
തീരുമോ ദാഹം ഈ മണ്ണില്‍
നിന്നോർമ്മയില്‍ ഞാന്‍ ഏകനായ്
നിന്നോർമ്മയില്‍ ഞാന്‍ ഏകനായ്
തേങ്ങുമീ കാറ്റ് നീയല്ലേ
തഴുകാന്‍ ഞാനാരോ
ദേവസംഗീതം നീയല്ലേ
നുകരാന്‍ ഞാനാരോ
===============================
ചിത്രം: ഗുരു (1997)
സംവിധാനം: രാജീവ് അഞ്ചൽ
ഗാനരചന: എസ് രമേശൻ നായർ
സംഗീതം: ഇളയരാജ
ആലാപനം: യേശുദാസ്, രാധികാ തിലക്
Sunday, 13 August 2023
ദേവസംഗീതം നീയല്ലേ - ഗുരു (1997) | Devasangeetham Neeyalle - Guru (1997)
Subscribe to:
Post Comments (Atom)
എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻപേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)
View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...

-
പാതിരാമഴയേതോ ഹംസഗീതം പാടി വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു നീല വാർമുകിലോരം ചന്ദ്രഹൃദയം തേങ്ങി പാതിരാമഴയേതോ ഹംസഗീതം പാടി കൂരിരുൾ ചിമിഴ...
-
ആ..... ആ.... ആ..... ആ.... ആദ്യമായ് കണ്ടനാള്‍ പാതിവിരിഞ്ഞു നിന്‍ പൂമുഖം കൈകളില്‍ വീണൊരു മോഹന വൈഡൂര്യം നീ...പ്രിയസഖീ... ആദ്യമായ് കണ്ടന...
-
ആ.... ആ....ആ.... ആ....ആ.... ആ.... ആ.... ആ....ആ.... ആ....ആ.... ആ.... ആ....ആ.... ആ....ആ.... ആ.... ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം സായാഹ...
No comments:
Post a Comment