തങ്കത്തിങ്കൾക്കിളിയായ് - ഇന്ദ്രപ്രസ്ഥം(1996) | Thanka Thinkal - Indraprastham(1996)
തങ്കത്തിങ്കൾക്കിളിയായ് കുറുകാം
താരത്തൂവൽ മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയിൽ
തങ്കത്തിങ്കൾക്കിളിയായ് കുറുകാം
താരത്തൂവൽ മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയിൽ
വണ്ടുലഞ്ഞ മലർ പോലെ
വാർനിലാവിനിതൾ പോലെ
നെഞ്ചിനുള്ളിലൊരു മോഹം
അതിനിന്ദ്രനീലലയഭാവം
കുങ്കുമമേഘം കുളിരു കോർക്കുമൊരു
മഞ്ഞല പോലെയുലാവാം
അമ്പിളിനാളം പതിയെ മീട്ടുമൊരു
തംബുരു പോലെ തലോടാം
തങ്കത്തിങ്കൾക്കിളിയായ് കുറുകാം
താരത്തൂവൽ മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയിൽ
ദൂരെയാരോ പാടുകയാണൊരു
ദേവഹിന്ദോളം
ഉള്ളിനുള്ളിൽ പ്രണയസരോദിൻ
സാന്ദ്രമാം നാദം
കാതിൽ മെല്ലെ കിക്കിളി
കൂട്ടും ചില്ലുലോലാക്കിൽ
കാതരസ്വരമന്ത്രമുണർത്തും
ലോലസല്ലാപം
ഒരുകോടി സൂര്യമണി തേടി
തെളിവാനിൽ മെല്ലെ ഉയരാൻ വാ
ശിശിരം പകരും പനിനീർമഴയിൽ
വെറുതെ നനുനനയുമ്പോൾ
ധിത്തന ധിത്തന ധിരന ധീം ധിരന
ധിത്തന ധിത്തന ധിരന
ധിത്തന ധിത്തന ധിരന ധീം ധിരന
ധിത്തന ധിത്തന ധിരന
തങ്കത്തിങ്കൾക്കിളിയായ് കുറുകാം
താരത്തൂവൽ മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയിൽ
പാൽ ചുരത്തും പൗർണ്ണമിവാവിൻ
പള്ളിമഞ്ചത്തിൽ
കാത്തിരിക്കും കിന്നരിമുത്തേ
നീയെനിക്കല്ലേ
പൂത്തു നിൽക്കും പുഞ്ചിരിമൊട്ടിൽ
നുള്ളിനോവിക്കാൻ
കൈതരിക്കും കന്നിനിലാവേ
നീ കിണുങ്ങല്ലേ
തനിയെ തെളിഞ്ഞ മിഴിദീപം
പതിയെ അണഞ്ഞൊരിരുൾ മൂടാം
മുകിലിൻ തണലിൽ കനവിൻ പടവിൽ
മഴവിൽച്ചിറകേറുമ്പോൾ
ധിത്തന ധിത്തന ധിരന ധീം ധിരന
ധിത്തന ധിത്തന ധിരന
ധിത്തന ധിത്തന ധിരന ധീം ധിരന
ധിത്തന ധിത്തന ധിരന
തങ്കത്തിങ്കൾക്കിളിയായ് കുറുകാം
താരത്തൂവൽ മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയിൽ
വണ്ടുലഞ്ഞ മലർ പോലെ
വാർനിലാവിനിതൾ പോലെ
നെഞ്ചിനുള്ളിലൊരു മോഹം
അതിനിന്ദ്രനീല ലയഭാവം
കുങ്കുമമേഘം കുളിരു കോർക്കുമൊരു
മഞ്ഞല പോലെ ഉലാവാം
അമ്പിളിനാളം പതിയെ മീട്ടുമൊരു
തംബുരു പോലെ തലോടാം
==================================
ചിത്രം: ഇന്ദ്രപ്രസ്ഥം(1996)
സംവിധാനം: ഹരിദാസ്
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
ആലാപനം: എം.ജി. ശ്രീകുമാർ, ചിത്ര
Comments
Post a Comment