Saturday, 25 November 2023

ആലിലമഞ്ചലിൽ നീയാടുമ്പോൾ - സൂര്യ​ഗായത്രി (1992) | Aalila Manjalil Neeyadumbol - Sooryagayathri (1992)


 


ആ .. ആ ... ആ... ആ.. ആ...
ആ .. ആ ... ആ..

ആലിലമഞ്ചലിൽ നീയാടുമ്പോൾ
ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരപ്പൂമിഴിയിൽ
ചാഞ്ചാടും സ്വപ്നമേതോ‌
പൂവൽ പൊന്നും തേനും
നാവിൽ തേച്ചതാരോ
പാവക്കുഞ്ഞും കൂടെയാട്
ആലിലമഞ്ചലിൽ നീയാടുമ്പോൾ
ആടുന്നു കണ്ണായിരം

പൂരം നാളല്ലോ പേരെന്താകേണം
ഓമ‍ൽ കാതിൽ ചൊല്ലാം
പൂരം നാളല്ലോ പേരെന്താകേണം
ഓമ‍ൽ കാതിൽ ചൊല്ലാം
നാഗം കാക്കും കാവിൽ
നാളെ പൂവും നീരും
നാഗം കാക്കും കാവിൽ
നാളെ പൂവും നീരും
ഉണ്ണിക്കൈകാൽ വളര്
തിങ്കൾപ്പൂ പോൽ വളര്

ആലിലമഞ്ചലിൽ നീയാടുമ്പോൾ
ആടുന്നു കണ്ണായിരം

തങ്കക്കൈക്കുള്ളിൽ ശംഖും താമരയും
കാണും കണ്ണിൻ പുണ്ണ്യം
തങ്കക്കൈക്കുള്ളിൽ ശംഖും താമരയും
കാണും കണ്ണിൻ പുണ്ണ്യം
സൂര്യഗായത്രിയായ്
ആര്യതീർത്ഥങ്ങളിൽ
സൂര്യഗായത്രിയായ്
ആര്യതീർത്ഥങ്ങളിൽ
നീരാടാൻ പോയ് വരാം
ആരോമൽ പൂങ്കുരുന്നേ

ആലിലമഞ്ചലിൽ നീയാടുമ്പോൾ
ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരപ്പൂമിഴിയിൽ
ചാഞ്ചാടും സ്വപ്നമേതോ‌
പൂവൽ പൊന്നും തേനും
നാവിൽ തേച്ചതാരോ
പാവക്കുഞ്ഞും കൂടെയാട്
ആലിലമഞ്ചലിൽ നീയാടുമ്പോൾ
ആടുന്നു കണ്ണായിരം


===============================
ചിത്രം: സൂര്യ​ഗായത്രി (1992)
സംവിധാനം: അനിൽ
​ഗാനരചന: ഒ.എൻ.വി കുറുപ്പ്
സം​ഗീതം: രവീന്ദ്രൻ
ആലാപനം: ചിത്ര, യേശുദാസ്

Friday, 17 November 2023

സുഖമോ ദേവി - സുഖമോ ദേവി (1986) | Sukhamo Devi - Sukhamo Devi (1986)

 
 


സുഖമോ ദേവി
സുഖമോ ദേവി
സുഖമോ ദേവി...
.............................
സുഖമോ ദേവി, സുഖമോ ദേവി, സുഖമോ ദേവി...
സുഖമോ സുഖമോ
സുഖമോ ദേവി, സുഖമോ ദേവി, സുഖമോ ദേവി...
സുഖമോ സുഖമോ

നിൻകഴൽ തൊടും മൺ‌തരികളും
മംഗലനീലാകാശവും
നിൻകഴൽ തൊടും മൺ‌തരികളും
മംഗലനീലാകാശവും
കുശലം ചോദിപ്പൂ നെറുകിൽ തഴുകീ
കുശലം ചോദിപ്പൂ നെറുകിൽ തഴുകീ
കുളിർ‌പകരും പനിനീർക്കാറ്റും
കുളിർ‌പകരും പനിനീർക്കാറ്റും
സുഖമോ ദേവി, സുഖമോ ദേവി, സുഖമോ ദേവി...
സുഖമോ സുഖമോ

അഞ്ജനം തൊടും കുഞ്ഞുപൂക്കളും
അഞ്ചിതമാം പൂപീലിയും
അഞ്ജനം തൊടും കുഞ്ഞുപൂക്കളും
അഞ്ചിതമാം പൂപീലിയും
അഴകിൽ കോതിയ മുടിയിൽ തിരുകീ
അഴകിൽ കോതിയ മുടിയിൽ തിരുകീ
കളമൊഴികൾ കുശലം ചൊല്ലും
കളമൊഴികൾ കുശലം ചൊല്ലും
സുഖമോ ദേവി, സുഖമോ ദേവി, സുഖമോ ദേവി...
സുഖമോ സുഖമോ

===============================
ചിത്രം: സുഖമോ ദേവി (1986)
സംവിധാനം: വേണുനാ​ഗവള്ളി
​ഗാനരചന: ഒ.എൻ.വി കുറുപ്പ്
സം​ഗീതം: രവീന്ദ്രൻ
ആലാപനം: യേശുദാസ്


അഴകേ നിൻ മിഴിനീർമണിയീ - അമരം (1991) | Azhake Nin Mizhineer - Amaram (1991)

 



അഴകേ നിൻ മിഴിനീർമണിയീ
കുളിരിൽ തൂവരുതേ .....
അഴകേ നിൻ മിഴിനീർമണിയീ
കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിൽ
മുത്തു പൊഴിക്കരുതേ
പരിഭവങ്ങളിൽ മൂടി നിൽക്കുമീ
വിരഹവേള തൻ നൊമ്പരം
ഉൾക്കുടന്നയിൽ കോരിയിന്നു ഞാൻ
എന്റെ ജീവനിൽ പങ്കിടാം
ഒരു വെൺ‌മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെൻ
അഴകേ, നിൻ മിഴിനീർമണിയീ
കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിൽ
മുത്തു പൊഴിക്കരുതേ

തുറയുണരുമ്പോൾ മീൻവലകളുലയുമ്പോൾ
തരിവളയിളകും തിരയിൽ നിൻ മൊഴി കേൾക്കേ
ചെന്താരകപ്പൂവാടിയിൽ താലം വിളങ്ങി
ഏഴാം കടൽത്തീരങ്ങളിൽ ഊഞ്ഞാലൊരുങ്ങി
രാവിൻ ഈണവുമായ് ആരോ പാടുമ്പോൾ
ഒരു വെൺ‌മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ,
അഴകേ നിൻ മിഴിനീർമണിയീ
കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിൽ
മുത്തു പൊഴിക്കരുതേ

പൂന്തുറയാകെ ചാകരയിൽ മുഴുകുമ്പോൾ
പൊന്നല ചൂടി പാമരവും ഇളകുമ്പോൾ
കാലിൽ ചിലമ്പാടുന്നൊരീ തീരങ്ങൾ പൂകാൻ
നീയെൻ കിനാപ്പാലാഴിയിൽ നീരാടി വായോ
കാണാക്കടലൊടിയിൽ മേലേ പൂമുടിയിൽ
ഒരു വെൺ‌മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ
അഴകേ നിൻ മിഴിനീർമണിയീ
കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിൽ
മുത്തു പൊഴിക്കരുതേ
പരിഭവങ്ങളിൽ മൂടി നിൽക്കുമീ
വിരഹവേള തൻ നൊമ്പരം
ഉൾക്കുടന്നയിൽ കോരിയിന്നു ഞാൻ
എന്റെ ജീവനിൽ പങ്കിടാം
ഒരു വെൺ‌മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെൻ
അഴകേ, നിൻ മിഴിനീർമണിയീ
കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിൽ
മുത്തു പൊഴിക്കരുതേ

===============================
ചിത്രം: അമരം (1991)
സംവിധാനം: ഭരതൻ
​ഗാനരചന: കൈതപ്രം
സം​ഗീതം: രവീന്ദ്രൻ
ആലാപനം: യേശുദാസ്, ചിത്ര

എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻ‌പേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)

  View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...