ആ .. ആ ... ആ... ആ.. ആ...
ആ .. ആ ... ആ..
ആലിലമഞ്ചലിൽ നീയാടുമ്പോൾ
ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരപ്പൂമിഴിയിൽ
ചാഞ്ചാടും സ്വപ്നമേതോ
പൂവൽ പൊന്നും തേനും
നാവിൽ തേച്ചതാരോ
പാവക്കുഞ്ഞും കൂടെയാട്
ആലിലമഞ്ചലിൽ നീയാടുമ്പോൾ
ആടുന്നു കണ്ണായിരം
പൂരം നാളല്ലോ പേരെന്താകേണം
ഓമൽ കാതിൽ ചൊല്ലാം
പൂരം നാളല്ലോ പേരെന്താകേണം
ഓമൽ കാതിൽ ചൊല്ലാം
നാഗം കാക്കും കാവിൽ
നാളെ പൂവും നീരും
നാഗം കാക്കും കാവിൽ
നാളെ പൂവും നീരും
ഉണ്ണിക്കൈകാൽ വളര്
തിങ്കൾപ്പൂ പോൽ വളര്
ആലിലമഞ്ചലിൽ നീയാടുമ്പോൾ
ആടുന്നു കണ്ണായിരം
തങ്കക്കൈക്കുള്ളിൽ ശംഖും താമരയും
കാണും കണ്ണിൻ പുണ്ണ്യം
തങ്കക്കൈക്കുള്ളിൽ ശംഖും താമരയും
കാണും കണ്ണിൻ പുണ്ണ്യം
സൂര്യഗായത്രിയായ്
ആര്യതീർത്ഥങ്ങളിൽ
സൂര്യഗായത്രിയായ്
ആര്യതീർത്ഥങ്ങളിൽ
നീരാടാൻ പോയ് വരാം
ആരോമൽ പൂങ്കുരുന്നേ
ആലിലമഞ്ചലിൽ നീയാടുമ്പോൾ
ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരപ്പൂമിഴിയിൽ
ചാഞ്ചാടും സ്വപ്നമേതോ
പൂവൽ പൊന്നും തേനും
നാവിൽ തേച്ചതാരോ
പാവക്കുഞ്ഞും കൂടെയാട്
ആലിലമഞ്ചലിൽ നീയാടുമ്പോൾ
ആടുന്നു കണ്ണായിരം
===============================
ചിത്രം: സൂര്യഗായത്രി (1992)
സംവിധാനം: അനിൽ
ഗാനരചന: ഒ.എൻ.വി കുറുപ്പ്
സംഗീതം: രവീന്ദ്രൻ
ആലാപനം: ചിത്ര, യേശുദാസ്
Saturday, 25 November 2023
ആലിലമഞ്ചലിൽ നീയാടുമ്പോൾ - സൂര്യഗായത്രി (1992) | Aalila Manjalil Neeyadumbol - Sooryagayathri (1992)
Subscribe to:
Post Comments (Atom)
എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻപേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)
View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...

-
പാതിരാമഴയേതോ ഹംസഗീതം പാടി വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു നീല വാർമുകിലോരം ചന്ദ്രഹൃദയം തേങ്ങി പാതിരാമഴയേതോ ഹംസഗീതം പാടി കൂരിരുൾ ചിമിഴ...
-
ആ..... ആ.... ആ..... ആ.... ആദ്യമായ് കണ്ടനാള്‍ പാതിവിരിഞ്ഞു നിന് പൂമുഖം കൈകളില്‍ വീണൊരു മോഹന വൈഡൂര്യം നീ...പ്രിയസഖീ... ആദ്യമായ് കണ്ടന...
-
ആ.... ആ....ആ.... ആ....ആ.... ആ.... ആ.... ആ....ആ.... ആ....ആ.... ആ.... ആ....ആ.... ആ....ആ.... ആ.... ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം സായാഹ...
No comments:
Post a Comment