അഴകേ നിൻ മിഴിനീർമണിയീ
കുളിരിൽ തൂവരുതേ .....
അഴകേ നിൻ മിഴിനീർമണിയീ
കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിൽ
മുത്തു പൊഴിക്കരുതേ
പരിഭവങ്ങളിൽ മൂടി നിൽക്കുമീ
വിരഹവേള തൻ നൊമ്പരം
ഉൾക്കുടന്നയിൽ കോരിയിന്നു ഞാൻ
എന്റെ ജീവനിൽ പങ്കിടാം
ഒരു വെൺമുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെൻ
അഴകേ, നിൻ മിഴിനീർമണിയീ
കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിൽ
മുത്തു പൊഴിക്കരുതേ
തുറയുണരുമ്പോൾ മീൻവലകളുലയുമ്പോൾ
തരിവളയിളകും തിരയിൽ നിൻ മൊഴി കേൾക്കേ
ചെന്താരകപ്പൂവാടിയിൽ താലം വിളങ്ങി
ഏഴാം കടൽത്തീരങ്ങളിൽ ഊഞ്ഞാലൊരുങ്ങി
രാവിൻ ഈണവുമായ് ആരോ പാടുമ്പോൾ
ഒരു വെൺമുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ,
അഴകേ നിൻ മിഴിനീർമണിയീ
കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിൽ
മുത്തു പൊഴിക്കരുതേ
പൂന്തുറയാകെ ചാകരയിൽ മുഴുകുമ്പോൾ
പൊന്നല ചൂടി പാമരവും ഇളകുമ്പോൾ
കാലിൽ ചിലമ്പാടുന്നൊരീ തീരങ്ങൾ പൂകാൻ
നീയെൻ കിനാപ്പാലാഴിയിൽ നീരാടി വായോ
കാണാക്കടലൊടിയിൽ മേലേ പൂമുടിയിൽ
ഒരു വെൺമുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ
അഴകേ നിൻ മിഴിനീർമണിയീ
കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിൽ
മുത്തു പൊഴിക്കരുതേ
പരിഭവങ്ങളിൽ മൂടി നിൽക്കുമീ
വിരഹവേള തൻ നൊമ്പരം
ഉൾക്കുടന്നയിൽ കോരിയിന്നു ഞാൻ
എന്റെ ജീവനിൽ പങ്കിടാം
ഒരു വെൺമുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെൻ
അഴകേ, നിൻ മിഴിനീർമണിയീ
കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിൽ
മുത്തു പൊഴിക്കരുതേ
===============================
ചിത്രം: അമരം (1991)
സംവിധാനം: ഭരതൻ
ഗാനരചന: കൈതപ്രം
സംഗീതം: രവീന്ദ്രൻ
ആലാപനം: യേശുദാസ്, ചിത്ര
No comments:
Post a Comment