ആ.... ആ... ആ... ആ...
ആ രാത്രി മാഞ്ഞുപോയി
ആ രക്തശോഭമാം
ആ രാത്രി മാഞ്ഞുപോയി
ആ രക്തശോഭമാം
ആയിരം കിനാക്കളും പോയിമറഞ്ഞൂ
ആ രാത്രിമാഞ്ഞുപോയീ
പാടാൻ മറന്നു പോയ
പാട്ടുകളല്ലോ നിൻ
മാടത്ത മധുരമായ് പാടുന്നു
ആ രാത്രി മാഞ്ഞുപോയി
ആ രക്തശോഭമാം
ആയിരം കിനാക്കളും പോയിമറഞ്ഞൂ
ആ രാത്രിമാഞ്ഞുപോയീ
അത്ഭുത കഥകൾ തൻ
ചെപ്പുകൾ തുറന്നൊരു
മുത്തെടുത്തിന്നുനിന്റെ
മടിയിൽ വയ്ക്കാം
അത്ഭുത കഥകൾ തൻ
ചെപ്പുകൾ തുറന്നൊരു
മുത്തെടുത്തിന്നുനിന്റെ
മടിയിൽ വയ്ക്കാം
പ്ലാവില പാത്രങ്ങളിൽ
പാവക്കു പാൽ കുറുക്കും
പൈതലായ് വീണ്ടുമെന്റെ
അരികിൽ നിൽക്കൂ
ആ.. ആ... ആ...
ആ രാത്രി മാഞ്ഞുപോയി
ആ രക്തശോഭമാം
ആയിരം കിനാക്കളും പോയിമറഞ്ഞൂ
ആ രാത്രിമാഞ്ഞുപോയീ
അപ്‌സരസ്സുകൾ താഴെ
ചിത്രശലഭങ്ങളായ്
പുഷ്‌പങ്ങൾ തേടിവരും
കഥകൾ ചൊല്ലാം
അപ്‌സരസ്സുകൾ താഴെ
ചിത്രശലഭങ്ങളായ്
പുഷ്‌പങ്ങൾ തേടിവരും
കഥകൾ ചൊല്ലാം
പൂവിനെപ്പോലും നുള്ളി
നോവിക്കാനരുതാത്ത
കേവലസ്‌നേഹമായ്
നീ അരികിൽ നിൽക്കൂ
ആ.. ആ... ആ...
ആ രാത്രി മാഞ്ഞുപോയി
ആ രക്തശോഭമാം
ആയിരം കിനാക്കളും പോയിമറഞ്ഞൂ
ആ രാത്രിമാഞ്ഞുപോയീ
============================
ചിത്രം: പഞ്ചാഗ്നി (1986)
സംവിധാനം: ഹരിഹരൻ
ഗാനരചന: ഒ.എൻ.വി.
സംഗീതം: ബോംബെ രവി
ആലാപനം: കെ എസ് ചിത്ര