Sunday, 26 January 2025

ആലിലത്താലിയുമായ്‌ വരു നീ - മിഴി രണ്ടിലും | Aalilathaliyumai Varu Nee - Mizhi Randilum (2003)

 



 



ആലിലത്താലിയുമായ്‌ വരു നീ
തിങ്കളേ ഇതിലേ ഇതിലേ
ആവണിപൊയ്കയിൽ നാണമോലും
ആമ്പലോ വധുവായ്‌ അരികേ
മാനത്തായ്‌ മുകിലകലെ മറയുമൊരു
യാമത്തിൽ അനുരാഗമലിയുമൊരു
മാനത്തായ്‌ മുകിലകലെ മറയുമൊരു
യാമത്തിൽ അനുരാഗമലിയുമൊരു
മാംഗല്യം രാവിൽ
ആലിലത്താലിയുമായ്‌ വരു നീ
തിങ്കളേ ഇതിലേ ഇതിലേ
ആവണിപൊയ്കയിൽ നാണമോലും
ആമ്പലോ വധുവായ്‌ അരികേ

മേലേ മാളികയിൽ നിന്നും
രഥമേറിവന്ന മണിമാരൻ
മണവാട്ടിയായ വരമഞ്ജുളാംഗിയുടെ
സ്വന്തമായ നിമിഷം
മേലേ മാളികയിൽ നിന്നും
രഥമേറിവന്ന മണിമാരൻ
മണവാട്ടിയായ വരമഞ്ജുളാംഗിയുടെ
സ്വന്തമായ നിമിഷം
വരവേൽക്കു മൈനേ നിറ
മംഗളമരുളൂ കോകിലമേ
വരവേൽക്കു മൈനേ നിറ
മംഗളമരുളൂ കോകിലമേ
സുരഭിലമായൊരു മണിയറ മെനയൂ
മധുവന മാനസമേ

ആലിലത്താലിയുമായ്‌ വരു നീ
തിങ്കളേ ഇതിലേ ഇതിലേ...
ആവണിപൊയ്കയിൽ നാണമോലും
ആമ്പലോ വധുവായ്‌ അരികേ

ചന്ദന കുറിയണിഞ്ഞും നറു കുങ്കുമ തിലകമോടെ
കനകാംഗുലീയമണിയുന്ന
ദേവ സവിദേവി ലോല നീയേ
ചന്ദന കുറിയണിഞ്ഞും നറു കുങ്കുമ തിലകമോടെ
കനകാംഗുലീയമണിയുന്ന
ദേവ സവിദേവി ലോല നീയേ
ഇതളണിയുന്നല്ലോ കുമുദിനിയുടെ
കനവുനിലാവൊളിയിൽ
ഇതളണിയുന്നല്ലോ കുമുദിനിയുടെ
കനവുനിലാവൊളിയിൽ
പുതിയൊരു ജീവിത വനികയിലുണരു
കുറുമൊഴി മുല്ലകളേ

ആലിലത്താലിയുമായ്‌ വരു നീ
തിങ്കളേ ഇതിലേ ഇതിലേ...
ആവണിപൊയ്കയിൽ നാണമോലും
ആമ്പലോ വധുവായ്‌ അരികേ
മാനത്തായ്‌ മുകിലകലെ മറയുമൊരു
യാമത്തിൽ അനുരാഗമലിയുമൊരു
മാനത്തായ്‌ മുകിലകലെ മറയുമൊരു
യാമത്തിൽ അനുരാഗമലിയുമൊരു
മാംഗല്യം രാവിൽ
ആലിലത്താലിയുമായ്‌ വരു നീ
തിങ്കളേ ഇതിലേ ഇതിലേ
ആവണിപൊയ്കയിൽ നാണമോലും
ആമ്പലോ വധുവായ്‌ അരികേ

==============================

ചിത്രം: മിഴി രണ്ടിലും (2003)
സംവിധാനം: രഞ്ജിത്
​ഗാനരചന: വയലാർ ശരത്ചന്ദ്രവർമ്മ
സം​ഗീതം: രവീന്ദ്രൻ
ആലാപനം: പി ജയചന്ദ്രൻ
 

 

 

No comments:

Post a Comment

എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻ‌പേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)

  View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...