Friday, 7 October 2016

നീർമിഴിപ്പീലിയിൽ | വചനം (1990) | Neermizhipeeliyil-Vachanam (1990)





നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി
നീയ്യേന്നരുകിൽ നിന്നു
കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു, ഞാനുമോരന്ന്യനെപ്പോൽ
വെറുമന്ന്യനെപ്പോൽ
നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി
നീയ്യേന്നരുകിൽ നിന്നു
കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു, ഞാനുമോരന്ന്യനെപ്പോൽ
വെറുമന്ന്യനെപ്പോൽ

ഉള്ളിലെ സ്നേഹ പ്രവാഹത്തിൽ നിന്നൊരു
തുള്ളിയും വാക്കുകൾ പകർന്നീല
................
ഉള്ളിലെ സ്നേഹ പ്രവാഹത്തിൽ നിന്നൊരു
തുള്ളിയും വാക്കുകൾ പകർന്നീല
മാനസഭാവങ്ങൾ മൗനത്തിൽ ഒളിപ്പിച്ചു
മാലിനീ നാമിരുന്നു
നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി
നീയ്യേന്നരുകിൽ നിന്നു
കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു, ഞാനുമോരന്ന്യനെപ്പോൽ
വെറുമന്ന്യനെപ്പോൽ


അജ്ഞാതനാം സഹയാത്രികൻ ഞാൻ
നിന്റ്റെ ഉൾപ്പൂവിൻ തുടിപ്പുകൾ അറിയുന്നു
................
അജ്ഞാതനാം സഹയാത്രികൻ ഞാൻ
നിന്റ്റെ ഉൾപ്പൂവിൻ തുടിപ്പുകൾ അറിയുന്നു
നാമറിയാതെ  നാം കൈമാറിയില്ലെത്ര
മോഹങ്ങൾ... നൊമ്പരങ്ങൾ...

നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി
നീയ്യേന്നരുകിൽ വന്നു
കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു, ഞാനുമോരന്ന്യനെപ്പോൽ
വെറുമന്ന്യനെപ്പോൽ

നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി
നീയ്യേന്നരുകിൽ നിന്നു
കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു, ഞാനുമോരന്ന്യനെപ്പോൽ
വെറുമന്ന്യനെപ്പോൽ
ഉം....ഉം....ഉം....ഉം....ഉം....
ഉം....ഉം....ഉം....ഉം....ഉം....

============================================
ചിത്രം: വചനം (1990)
സംവിധാനം: ലെനിൻ രാജേന്ദ്രൻ
ഗാനരചന: . എൻ. വി. കുറുപ്പ്
സംഗീതം: മോഹൻ സിത്താര
ആലാപനം: യേശുദാസ്



ഓർമ്മകളോടി | മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു (1988) | Ormakal oodi - Mukundhetta Sumithra Vilikkunnu (1988)




ഓർമ്മകളോടി കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ

ഓർമ്മകളോടി കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ

ഓർമ്മകളോടി കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ


നിന്നെയണിയിക്കാൻ താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തുവച്ചു

നിന്നെയണിയിക്കാൻ താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തുവച്ചു
നീവരുവോളം വാടാതിരിക്കുവാൻ
ഞാനതെടുത്തുവച്ചു
എന്റ്റെ ഹൃത്തിലെടുത്തുവച്ചു
ഓർമ്മകളോടി കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ


മാധവം മാഞ്ഞുപോയ്മാമ്പൂ കൊഴിഞ്ഞുപോയ്
പാവം പൂങ്കുയിൽ മാത്രമായി

മാധവം മാഞ്ഞുപോയ്മാമ്പൂ കൊഴിഞ്ഞുപോയ്
പാവം പൂങ്കുയിൽ മാത്രമായി
പണ്ടെന്നോപാടിയ പഴയൊരാപ്പാട്ടിന്റ്റെ
ഈണം മറന്നുപോയി
അവൻ പാടാൻ മറന്നുപോയി
ഓർമ്മകളോടി കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
ഉം...... ഉം......ഉം......ഉം......ഉം......ഉം......
 
============================================
ചിത്രം: മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു(1988)
സംവിധാനം: പ്രിയദർശൻ
ഗാനരചന: ഷിബു ചക്രവർത്തി
സംഗീതം: ഔസേപ്പച്ചൻ
ആലാപനം: എം. ജി. ശ്രീകുമാർ






ദൈവമേ നിൻറെ - കാരുണ്യം(1997) | Dhaivame Ninte - Karunyam (1997)

 

 




ദൈവമേ നിന്റെ ദിവ്യകാരുണ്യം
നിത്യവും ഞങ്ങള്‍ക്കരുളേണം

എന്നെന്നും നിന്റെ പുണ്യനാമങ്ങള്‍
പാടുവാന്‍ നാദം നല്‍കേണം

മിണ്ടുന്നതെല്ലാം മധുരമാവേണം
നന്മകള്‍ മാത്രം തോന്നേണം

ദൈവമേ നിന്റെ ദിവ്യകാരുണ്യം
നിത്യവും ഞങ്ങള്‍ക്കരുളേണം

ഇരുളില്‍ ദീപമായ് തെളിയേണം
എന്നും തുണയായ് നീ കൂടെപോരേണം

പാഠമെന്നുമെളുപ്പമാകേണം
ശീലങ്ങള്‍ നല്ലതാകേണം

മുള്ളുകള്‍ മാറ്റി പൂവിരിക്കേണം
നിന്‍ വഴി ഞങ്ങള്‍ക്കരുളേണം

ദൈവമേ നിന്റെ ദിവ്യകാരുണ്യം
നിത്യവും ഞങ്ങള്‍ക്കരുളേണം

==========================
ചിത്രം: കാരുണ്യം(1997 )
സംവിധാനം: ലോഹിതദാസ്
ഗാനരചന, സംഗീതം: കൈതപ്രം
ആലാപനം: യേശുദാസ്


എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻ‌പേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)

  View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...