ദൈവമേ നിൻറെ - കാരുണ്യം(1997) | Dhaivame Ninte - Karunyam (1997)

 

 




ദൈവമേ നിന്റെ ദിവ്യകാരുണ്യം
നിത്യവും ഞങ്ങള്‍ക്കരുളേണം

എന്നെന്നും നിന്റെ പുണ്യനാമങ്ങള്‍
പാടുവാന്‍ നാദം നല്‍കേണം

മിണ്ടുന്നതെല്ലാം മധുരമാവേണം
നന്മകള്‍ മാത്രം തോന്നേണം

ദൈവമേ നിന്റെ ദിവ്യകാരുണ്യം
നിത്യവും ഞങ്ങള്‍ക്കരുളേണം

ഇരുളില്‍ ദീപമായ് തെളിയേണം
എന്നും തുണയായ് നീ കൂടെപോരേണം

പാഠമെന്നുമെളുപ്പമാകേണം
ശീലങ്ങള്‍ നല്ലതാകേണം

മുള്ളുകള്‍ മാറ്റി പൂവിരിക്കേണം
നിന്‍ വഴി ഞങ്ങള്‍ക്കരുളേണം

ദൈവമേ നിന്റെ ദിവ്യകാരുണ്യം
നിത്യവും ഞങ്ങള്‍ക്കരുളേണം

==========================
ചിത്രം: കാരുണ്യം(1997 )
സംവിധാനം: ലോഹിതദാസ്
ഗാനരചന, സംഗീതം: കൈതപ്രം
ആലാപനം: യേശുദാസ്


Comments