നീർമിഴിപ്പീലിയിൽ | വചനം (1990) | Neermizhipeeliyil-Vachanam (1990)





നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി
നീയ്യേന്നരുകിൽ നിന്നു
കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു, ഞാനുമോരന്ന്യനെപ്പോൽ
വെറുമന്ന്യനെപ്പോൽ
നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി
നീയ്യേന്നരുകിൽ നിന്നു
കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു, ഞാനുമോരന്ന്യനെപ്പോൽ
വെറുമന്ന്യനെപ്പോൽ

ഉള്ളിലെ സ്നേഹ പ്രവാഹത്തിൽ നിന്നൊരു
തുള്ളിയും വാക്കുകൾ പകർന്നീല
................
ഉള്ളിലെ സ്നേഹ പ്രവാഹത്തിൽ നിന്നൊരു
തുള്ളിയും വാക്കുകൾ പകർന്നീല
മാനസഭാവങ്ങൾ മൗനത്തിൽ ഒളിപ്പിച്ചു
മാലിനീ നാമിരുന്നു
നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി
നീയ്യേന്നരുകിൽ നിന്നു
കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു, ഞാനുമോരന്ന്യനെപ്പോൽ
വെറുമന്ന്യനെപ്പോൽ


അജ്ഞാതനാം സഹയാത്രികൻ ഞാൻ
നിന്റ്റെ ഉൾപ്പൂവിൻ തുടിപ്പുകൾ അറിയുന്നു
................
അജ്ഞാതനാം സഹയാത്രികൻ ഞാൻ
നിന്റ്റെ ഉൾപ്പൂവിൻ തുടിപ്പുകൾ അറിയുന്നു
നാമറിയാതെ  നാം കൈമാറിയില്ലെത്ര
മോഹങ്ങൾ... നൊമ്പരങ്ങൾ...

നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി
നീയ്യേന്നരുകിൽ വന്നു
കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു, ഞാനുമോരന്ന്യനെപ്പോൽ
വെറുമന്ന്യനെപ്പോൽ

നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി
നീയ്യേന്നരുകിൽ നിന്നു
കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു, ഞാനുമോരന്ന്യനെപ്പോൽ
വെറുമന്ന്യനെപ്പോൽ
ഉം....ഉം....ഉം....ഉം....ഉം....
ഉം....ഉം....ഉം....ഉം....ഉം....

============================================
ചിത്രം: വചനം (1990)
സംവിധാനം: ലെനിൻ രാജേന്ദ്രൻ
ഗാനരചന: . എൻ. വി. കുറുപ്പ്
സംഗീതം: മോഹൻ സിത്താര
ആലാപനം: യേശുദാസ്



Comments