Friday, 17 February 2017

ശരദിന്ദു മലര്‍ദീപ | ഉൾക്കടൽ (1979) | Sharadindu- Ulkadal (1979)





ശരദിന്ദു മലര്‍ദീപ നാളം നീട്ടി
സുരഭിലയാമങ്ങള്‍ ശ്രുതിമീട്ടി
ഇതുവരെ കാണാത്ത കരയിലേക്കോ....
ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ....
മധുരമായ് പാടി വിളിക്കുന്നു....ആരോ,
മധുരമായ് പാടി വിളിക്കുന്നു.

ശരദിന്തു മലര്‍ദീപ നാളം നീട്ടി
സുരഭിലയാമങ്ങള്‍ ശ്രുതിമീട്ടി

അറിയാത്തോരിടയന്റെ വേണുഗാനം
അകലെനിന്നെത്തുന്ന വേണുഗാനം
ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
പ്രണയ സന്ദേശം പകര്‍ന്നു പോകെ
ഹരിനീല കംബള ചുരുള്‍നിവര്‍ത്തി
വരവേല്‍ക്കും സ്വപ്‌നങ്ങള്‍ നിങ്ങളാരോ....
വരവേല്‍ക്കും സ്വപ്‌നങ്ങള്‍ നിങ്ങളാരോ....

ശരദിന്തു മലര്‍ദീപ നാളം നീട്ടി
സുരഭിലയാമങ്ങള്‍ ശ്രുതിമീട്ടി

ഇനിയും പകല്കിളി പാടിയെത്തും
ഇനിയും ത്രിസന്ധ്യ പൂചൂടിനില്‍ക്കും
ഇനിയും നമ്മള്‍ നടന്നു പോകും
വഴിയില്‍ വസന്ത മലര്കിളികള്‍
കുരവയും പാട്ടുമായ് കൂടെയെത്തും
ചിറകാര്‍ന്നസ്വപ്‌നങ്ങള്‍ നിങ്ങളാരോ....
ചിറകാര്‍ന്നസ്വപ്‌നങ്ങള്‍ നിങ്ങളാരോ....



==========================================
ചിത്രം: ഉൾക്കടൽ (1979)
സംവിധാനം: കെ. ജി. ജോർജ്
ഗാനരചന: . എൻ. വി. കുറുപ്പ്
സംഗീതം: എം. ബി. ശ്രീനിവാസൻ
ആലാപനം: പി. ജയചന്ദ്രൻസെൽമ  ജോർജ്

2 comments:

  1. ശരദിന്ദു അല്ലേ

    ReplyDelete
  2. ഏറ്റവും ഇഷ്ടമുള്ളവരി: സംഗീതം :

    ReplyDelete

എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻ‌പേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)

  View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...