ഇന്നുമെന്റെ കണ്ണുനീരിൽ - യുവജനോത്സവം (1986) | Innumente Kannuneeril - Yuvajanolsavam (1986)

 

 



ഇന്നുമെന്റെ കണ്ണുനീരിൽ
നിന്നോർമ്മ പുഞ്ചിരിച്ചു .....

ഇന്നുമെന്റെ കണ്ണുനീരിൽ
നിന്നോർമ്മ പുഞ്ചിരിച്ചു
ഈറൻ മുകിൽ മാലകളിൽ
ഇന്ദ്രധനുസ്സെന്നപൊലെ
ഇന്നുമെന്റെ കണ്ണുനീരിൽ
നിന്നോർമ്മ പുഞ്ചിരിച്ചു

സ്വർണമല്ലി നൃത്തമാടും
നാളെയുമീ പൂവനത്തിൽ
തെന്നൽ കൈ ചെർത്തുവയ്ക്കും
പൂക്കൂന പൊൻപണംപോൽ
നിൻ പ്രണയ പൂകനിഞ്ഞ്‌
പൂമ്പോടികൾ ചിറകിലേന്തി
എന്റെ ഗാനപൂതുംബികൾ
നിന്നധരം തേടിവരും

ഇന്നുമെന്റെ കണ്ണുനീരിൽ
നിന്നോർമ്മ പുഞ്ചിരിച്ചു
ഈറൻ മുകിൽ മാലകളിൽ
ഇന്ദ്രധനുസ്സെന്നപൊലെ
ഇന്നുമെന്റെ കണ്ണുനീരിൽ
നിന്നോർമ്മ പുഞ്ചിരിച്ചു

ഈ വഴിയിൽ ഇഴകൾ നെയ്യും
സാന്ധ്യനില ശോഭാകളിൽ
ഞാലിപ്പൂവൻ വാഴപ്പൂക്കൾ
തേൻ പാളിയുയർത്തിടുമ്പോൾ
നീയരികില്ലില്ലയെങ്കിൽ
എന്തു നിന്റെ നിശ്വാസങ്ങൾ
രാഗമാലയാക്കിവരും
കാറ്റെന്നെ തഴുകുമല്ലോ

ഇന്നുമെന്റെ കണ്ണുനീരിൽ
നിന്നോർമ്മ പുഞ്ചിരിച്ചു
ഈറൻ മുകിൽ മാലകളിൽ
ഇന്ദ്രധനുസ്സെന്നപൊലെ
ഇന്നുമെന്റെ കണ്ണുനീരിൽ
നിന്നോർമ്മ പുഞ്ചിരിച്ചു
===============================

ചിത്രം: യുവജനോത്സവം (1986 )
സംവിധാനം: ശ്രീകുമാരൻ തമ്പി
ഗാനരചന : ശ്രീകുമാരൻ തമ്പി
സംഗീതം: രവീന്ദ്രൻ
ആലാപനം: കെ. ജെ. യേശുദാസ്


Comments