ഉരുകി ഉരുകി എരിയുമീ - ലേലം (1997) | Uruki Uruki Eriyume - Lelam (1997) - Malayalam Nostalgic Songs




ഉരുകി ഉരുകി എരിയുമീ മെഴുകു തിരികളിൽ
അഴലിൻ ഇരുളിൽ ഇടറുമീ തരള മിഴികളിൽ
മധുരിതമായ്‌  പകരുകില്ലേ
ഹൃദയ സാന്ത്വന ഗീതം
സുഖദ സാന്ത്വന ഗീതം
ഉരുകി ഉരുകി എരിയുമീ മെഴുകു തിരികളിൽ

അകലെ വിണ്ണിൻ വീഥിയിൽ ആർദ്ര രാത്രിയിൽ
മഴമുകിലിൽ മാഞ്ഞുപോം സ്നേഹ താരമേ
തളർന്നുറങ്ങാൻ താരാട്ടുണ്ടോ
താന്തമാം ഈണമുണ്ടോ താന്തമാം ഈണമുണ്ടോ
ഉരുകി ഉരുകി എരിയുമീ മെഴുകു തിരികളിൽ

അലയറിയാ തോണിയിൽ അലയും യാത്രയിൽ
തുഴമുറിഞ്ഞു പോയൊരെൻ മൂക സ്വപ്നമേ
അകലെ ഏതോ തീരങ്ങളുണ്ടോ
അഭയ കുടീരമുണ്ടോ അഭയ കുടീരമുണ്ടോ

ഉരുകി ഉരുകി എരിയുമീ മെഴുകു തിരികളിൽ
അഴലിൻ ഇരുളിൽ ഇടറുമീ തരള മിഴികളിൽ
മധുരിതമായ്‌  പകരുകില്ലേ
ഹൃദയ സാന്ത്വന ഗീതം
സുഖദ സാന്ത്വന ഗീതം

==============================
ചിത്രം: ലേലം  (1997 )
സംവിധാനം: ജോഷി
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഔസേപ്പച്ചൻ
ആലാപനം: യേശുദാസ് 

Comments