ഇനിയൊരു ജന്മമുണ്ടെങ്കിൽ - കണ്ണകി (2002) | Malayalam Nostalgic Songs in Malayalam | Iniyoru Janmam Undenkil - Kannaki (2002)


 



ഇനിയൊരു ജന്മമുണ്ടെങ്കിൽ, നമുക്കാ
സരയൂ തീരത്ത് കാണാം....
പിന്നെയും ജന്മമുണ്ടെങ്കിൽ യാദവ
യമുനാ തീരത്തു കാണാം ....
ഇനിയൊരു ജന്മമുണ്ടെങ്കിൽ, നമുക്കാ
സരയൂ തീരത്ത് കാണാം....
പിന്നെയും ജന്മമുണ്ടെങ്കിൽ യാദവ
യമുനാ തീരത്തു കാണാം ....

നിനക്കുറങ്ങാൻ അമ്മയെപോലെ  ഞാൻ
ഉണ്ണാതുറങ്ങാതിരിക്കാം...
നിനക്ക് നൽകാൻ ഇടനെഞ്ചിനുള്ളിലൊരൊറ്റ
ചിലമ്പുമായി നിൽക്കാം ...
പണയപെടുമ്പോഴും തോറ്റുകൊണ്ടെന്നും
പാഞ്ചാലിയായി പുഞ്ചിരിക്കാം ...
പണയപെടുമ്പോഴും തോറ്റുകൊണ്ടെന്നും
പാഞ്ചാലിയായി പുഞ്ചിരിക്കാം ...

ഇനിയൊരു ജന്മമുണ്ടെങ്കിൽ, നമുക്കാ
സരയൂ തീരത്ത് കാണാം....
പിന്നെയും ജന്മമുണ്ടെങ്കിൽ, യാദവ
യമുനാ തീരത്തു കാണാം ....

നിൻറെ ദേവാങ്കണം വിട്ടു ഞാൻ 
സീതയായ് കാട്ടിലേക്കേകയായി പോകാം
നിൻറെ  കുഞ്ഞുങ്ങളെ പെറ്റുവളർത്തി  ഞാൻ
നിനക്കായ് നോറ്റുനോറ്റിരിക്കാം
പിന്നെയും ജന്മമുണ്ടെങ്കിൽ
നമുക്കന്നൊരർദ്ധ നാരീശ്വരനാകാം 
പിന്നെയും ജന്മമുണ്ടെങ്കിൽ
നമുക്കന്നൊരർദ്ധ നാരീശ്വരനാവാം

ഇനിയൊരു ജന്മമുണ്ടെങ്കിൽ, നമുക്കാ
സരയൂ തീരത്ത് കാണാം....
പിന്നെയും ജന്മമുണ്ടെങ്കിൽ, യാദവ
യമുനാ തീരത്തു കാണാം ....
 ഇനിയൊരു ജന്മമുണ്ടെങ്കിൽ, നമുക്കാ
സരയൂ തീരത്ത് കാണാം....

=================================

ചിത്രം: കണ്ണകി  (2002)
സംവിധാനം: ജയരാജ്
ഗാനരചന: കൈതപ്രം
സംഗീതം: കൈതപ്രം വിശ്വനാഥ്
ആലാപനം: യേശുദാസ്

Comments