മകളെ പാതി മലരേ - ചമ്പക്കുളം തച്ചൻ (1992) | Makale Paathi Malare - Champakkulam Thachan (1992)
മനസ്സിലെന്നെ അറിയുന്നോ
മകളെ പാതി മലരേ നീ
മനസ്സിലെന്നെ അറിയുന്നോ
കനവും പോയ ദിനവും നിൻ
ചിരിയിൽ വീണ്ടും ഉണരുന്നോ
ഈ കൊതുമ്പു കളിയോടം
കാണാത്ത തീരമണയുന്നോ
മകളെ പാതി മലരേ നീ
മനസ്സിലെന്നെ അറിയുന്നോ
കുഞ്ഞു താരമായി ദൂരെ വന്നു
നീ മിന്നി നിന്നിരുന്നോമനേ
അന്നുറങ്ങാത്ത രാത്രിയിൽ
നിന്റെ ഓർമ്മതൻ നോവറിഞ്ഞു ഞാൻ
തഴുകി വീണ്ടുമൊരു തളിരു
പാൽനിലാവൊളിനുറുങ്ങു പോൽ എന്നെ നീ
അലസമൃദുലമഴകേ.....
ആരി രാരാരി രാരിരോ
ആരി രാരാരി രാരിരോ
മകളെ പാതി മലരേ നീ
മനസ്സിലെന്നെ അറിയുന്നോ
ഇന്നിതാ എന്റെ കൈക്കുടന്നയിൽ
പഴയ പൂന്നിലാ താരകം
ഒരു പളുങ്കു പൊൻ ചിമിഴിനുള്ളിലേ
മൺചിറാതിൻറെ നാളമായ്
കതിരിടുമ്പോഴും കാറ്റിലാടാതെ
കാത്തിടും മനം കണ്മണി
ഹൃദയമിവിടെ നിറയും...
ഇനിയുറങ്ങാരിരാരിരോ
ആരി രാരാരി രാരിരോ
ആരി രാരാരി രാരിരോ
.................................
================
ചിത്രം: ചമ്പക്കുളം തച്ചൻ (1992)
സംവിധാനം: കമൽ
ഗാനരചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രൻ
ആലാപനം: യേശുദാസ്
Comments
Post a Comment