പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടികടന്നെത്തുന്ന പദനിസ്വനം ...
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടികടന്നെത്തുന്ന പദനിസ്വനം ...
പിന്നെയും പിന്നെയും ആരോ നിലവത്തു
പൊൻവേണു ഉതുന്ന മൃദുമന്ത്രണം ...
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടികടന്നെത്തുന്ന പദനിസ്വനം.
പടികടന്നെത്തുന്ന പദനിസ്വനം .പുലർനിലാ ചില്ലയിൽ കുളിരിടും മഞ്ഞിന്റെ
പൂവിതൾ തുള്ളികൾ പെയ്തതാവാം
അലയുമീ തെന്നലെൻ കരളിലെ തന്തിയിൽ
അലസമായി കൈവിരൽ ചേർത്തതാവാം
മിഴികളിൽ കുറുകുന്ന പ്രണയമാ പ്രാവിന്റെ
ചിറകുകൾ മെല്ലെ പിടഞ്ഞതാവാം
മിഴികളിൽ കുറുകുന്ന പ്രണയമാ പ്രാവിന്റെ
ചിറകുകൾ മെല്ലെ പിടഞ്ഞതാവാം
താനെ തുറക്കുന്ന ജാലകച്ചില്ലുമേൽ
തെളിനിഴൽ ചിത്രം തെളിഞ്ഞതാവാം
പിന്നെയും പിന്നെയും ആരോ... ആരോ... ആരോ...
തരളമാം സന്ധ്യകൾ നറുമലർതിങ്കളിൻ
നെറുകയിൽ ചന്ദനം തൊട്ടതാവാം
കുയിലുകൾ പാടുന്ന തൊടിയിലെ തുമ്പികൾ
കുസൃതിയാൽ മൂളി പറന്നതാവാം
അണിനിലാ തിരിയിട്ട മണിവിളക്കായ് മനം
അഴകോടെ മിന്നി തുടിച്ചതാവാം
അണിനിലാ തിരിയിട്ട മണിവിളക്കായ് മനം
അഴകോടെ മിന്നി തുടിച്ചതാവാം
ആരും കൊതിക്കുന്നൊരാൾ വന്നു
ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടികടന്നെത്തുന്ന പദനിസ്വനം ...
പിന്നെയും പിന്നെയും ആരോ നിലവത്തു
പൊൻവേണു ഉതുന്ന മൃദുമന്ത്രണം ...
പിന്നെയും പിന്നെയും ആരോ... ആരോ... ആരോ...
============================
ചിത്രം: കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് (1997)
സംവിധാനം: കമൽ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
ആലാപനം: യേശുദാസ്
No comments:
Post a Comment