Sunday, 23 July 2023

അഷ്ടമുടിക്കായലിലെ - മണവാട്ടി (1964) | Ashtamudikkaayalile - Manavatty (1964)

 




അഷ്ടമുടിക്കായലിലെ
അന്നനടത്തോണിയിലെ
ചിന്നക്കിളി ചിങ്കാരക്കിളി
ചൊല്ലുമോ
എന്നെ നിനക്കിഷ്ടമാണോ,
ഇഷ്ടമാണോ
അഷ്ടമുടിക്കായലിലെ
അന്നനടത്തോണിയിലെ
ചിന്നക്കിളി ചിങ്കാരക്കിളി
ചൊല്ലുമോ
എന്നെ നിനക്കിഷ്ടമാണോ,
ഇഷ്ടമാണോ

ഓളങ്ങൾ ഓടിവരും നേരം
വാരിപ്പുണരുന്നു തീരം വാരി
വാരി വാരിപ്പുണരുന്നു തീരം
മോഹങ്ങൾ തേടിവരും നേരം
ദാഹിച്ചു നിൽക്കുന്നു മാനസം
എൻ മനസ്സിലും നിൻ മനസ്സിലും
ഇന്നാണല്ലോ പൂക്കാലം
പൊന്നു പൂക്കാലം

അഷ്ടമുടിക്കായലിലെ
അന്നനടത്തോണിയിലെ
ചിന്നക്കിളി ചിങ്കാരക്കിളി
ചൊല്ലുമോ
എന്നെ നിനക്കിഷ്ടമാണോ,
ഇഷ്ടമാണോ

ഗാനങ്ങൾ മൂളിവരും കാറ്റേ
മാറോടണയ്ക്കുന്നു മാനം, നിന്നെ
മാറോടണയ്ക്കുന്നു മാനം
കൂടെത്തുഴഞ്ഞു വരും നേരം
കോരിത്തരിയ്ക്കുന്നു ജീവിതം
എൻ കിനാവിലും നിൻ കിനാവിലും
ഒന്നാണല്ലോ സംഗീതം
പ്രേമസംഗീതം

അഷ്ടമുടിക്കായലിലെ
അന്നനടത്തോണിയിലെ
ചിന്നക്കിളി ചിങ്കാരക്കിളി
ചൊല്ലുമോ
എന്നെ നിനക്കിഷ്ടമാണോ
ഇഷ്ടമാണോ

ആ...ആ...ആ...
ആ...ആ...ആ...
ആ...ആ...ആ...

=======================================
ചിത്രം: മണവാട്ടി (1964)
സംവിധാനം: സേതു മാധവൻ
​ഗാനരചന: വയലാർ രാമവർമ്മ
സം​ഗീതം: ദേവരാജൻ
ആലാപനം: കെ ജെ യേശുദാസ്,പി ലീല



Saturday, 22 July 2023

കരയാതെ കണ്ണുറങ്ങ് - സാ​ഗരം സാക്ഷി (1994) | Karayaathe Kannurangu - Sagaram Sakshi (1994)

 




കരയാതെ കണ്ണുറങ്ങ്
ആതിരാ കുഞ്ഞുറങ്ങ്
മാറോട് ചേർന്നുറങ്ങ്
താമരത്തേനുറങ്ങ്
കൈവളരാൻ നേരം
പദമായിരം വേണം
മെയ് വളരാൻ നേരം
കണ്ണായിരം വേണം
വാലിട്ടു കണ്ണെഴുതി
കിളിപ്പാട്ടു കൊഞ്ചേണം

മഴവിൽ കോടിയാലെ
പാവാടയേകിടാം
പൊന്നായ പൊന്നു കൊണ്ട്
മൂടാം ...
മഴവിൽ കോടിയാലെ
പാവാടയേകിടാം
പൊന്നായ പൊന്നു കൊണ്ട്
മൂടി മൂടി ഓമനിക്കാം
പാൽക്കനവിൽ നീരാടാം  

‌കരയാതെ കണ്ണുറങ്ങ്
ആതിരാ കുഞ്ഞുറങ്ങ്

ആകാശമേടയിൽ നീ
മാൻ പേടയായുർന്നാൽ
തിങ്കൾക്കൊതുമ്പുമായ്
വരും.....
ആകാശമേടയിൽ നീ
മാൻ പേടയായുർന്നാൽ
തിങ്കൾക്കൊതുമ്പുമായ്
വരും വിദൂര മേഘമായ് ഞാൻ
നിൻ നിഴലായ് ഞാൻ മായും

കരയാതെ കണ്ണുറങ്ങ്
ആതിരാ കുഞ്ഞുറങ്ങ്
മാറോട് ചേർന്നുറങ്ങ്
താമരത്തേനുറങ്ങ്
കൈവളരാൻ നേരം
പദമായിരം വേണം
മെയ് വളരാൻ നേരം
കണ്ണായിരം വേണം
വാലിട്ടു കണ്ണെഴുതി
കിളിപ്പാട്ടു കൊഞ്ചേണം
കരയാതെ കണ്ണുറങ്ങ്
ആതിരാ കുഞ്ഞുറങ്ങ്
==================================

ചിത്രം : സാ​ഗരം സാക്ഷി (1994)
സംവിധാനം : സിബി മലയിൽ
രചന : കൈതപ്രം
സംഗീതം : ശരത്
ആലാപനം : കെ എസ്  ചിത്ര

Monday, 17 July 2023

രാജഹംസമേ - ചമയം(1993) | Rajahamsame - Chamayam (1993)


 



രാജഹംസമേ മഴവിൽ കുടിലിൽ
സ്നേഹ ദൂതുമായ് വരുമോ
സാഗരങ്ങളേ മറുവാക്കു മിണ്ടുമോ
എവിടെയെന്റെ സ്നേഹ ഗായകൻ
ഓ....രാജ ഹംസമേ
 
ഹൃദയ രേഖ പോലെ ഞാൻ എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ തോഴൻ
ഹൃദയ രേഖ പോലെ ഞാൻ എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ...
എന്റെ ആത്മ രാഗം കേട്ടു നിന്നുവോ
വരുമെന്നൊരു കുറിമാനം തന്നുവോ
നാഥൻ വരുമോ പറയൂ...

രാജഹംസമേ മഴവിൽ കുടിലിൽ
സ്നേഹ ദൂതുമായ് വരുമോ...
 
എന്റെ സ്നേഹവാനവും ജീവന ഗാനവും
ബന്ധനമാകുമെങ്കിലും നിന്നിൽ
എന്റെ സ്നേഹവാനവും ജീവന ഗാനവും
ബന്ധനമാകുമെങ്കിലും...
നിമിഷ മേഘമായ് ഞാൻ പെയ്തു തോർന്നിടാം
നൂറായിരം ഇതളായ് നീ വിടരുവാൻ
ജന്മം യുഗമായ് നിറയാൻ

രാജഹംസമേ മഴവിൽ കുടിലിൽ
സ്നേഹ ദൂതുമായ് വരുമോ
സാഗരങ്ങളേ മറുവാക്കു മിണ്ടുമോ
എവിടെയെന്റെ സ്നേഹ ഗായകൻ
ഓ....രാജ ഹംസമേ
===================================

ചിത്രം: ചമയം(1993)
സംവിധാനം: ഭരതൻ
​ഗാനരചന: കൈതപ്രം
സം​ഗീതം: ജോൺസൺ
ആലാപനം: കെ എസ് ചിത്ര

Tuesday, 11 July 2023

എത്രയോ ജന്മമായ് - സമ്മർ ഇൻ ബത്ലഹെം(1998) | Ethrayo Janmamayi - Summer in Bethlehem (1998)


 


എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
ഉം... ഉം... ഉം... ഉം...
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ
ഉം... ഉം... ഉം... ഉം...
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ
ഉം... ഉം...  ഉം... ഉം... ഉം... ഉം...
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
ഉം... ഉം... ഉം... ഉം...
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ
ഉം... ഉം... ആ... ആ..
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ
ഉം... ഉം... ഉം... ഉം... ഉം... ഉം...
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
ഉം... ഉം...


കാറ്റോടു മേഘം മെല്ലേ ചൊല്ലി
സ്നേഹാർദ്ധ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നേ തേടി
ഈറൻ നിലാവിൻ പരാഗം
എന്നെന്നും എൻ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാൻ നിൽക്കവേ

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
ഉം... ഉം... ആ... ആ..

പൂവിന്റെ നെഞ്ചിൽ തെന്നൽ മെയ്യും
പൂർണേന്ദു പെയ്യും വസന്തം
മെയ് മാസ രാവിൽ പൂക്കും മുല്ലേ
നീ തന്നു തീരാ സുഗന്ധം
ഈ മഞ്ഞും എൻ മിഴിയിലെ മൗനവും
എൻ മാറിൽ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാൻ

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
ഉം... ഉം... ഉം... ഉം...
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ
ഉം... ഉം... ഉം... ഉം...
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ
ഉം... ഉം... ഉം... ഉം...
ല ല ലാ... ല ല ലാ... ല ല ലാ... ല ല ലാ...

==============================================
ചിത്രം: സമ്മർ ഇൻ ബത്ലഹെം(1998)
സംവിധാനം: സിബി മലയിൽ
​ഗാനരചന: ​ഗിരീഷ് പുത്തഞ്ചേരി
സം​ഗീതം: വിദ്യാസാ​ഗർ
ആലാപനം: സുജാതാ മോഹൻ, ശ്രീനിവാസ്

പൊന്നോലത്തുമ്പിൽ - മഴവില്ല്(1999) | Ponnolathumbil - Mazhavillu (1999)

 



പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ
ആട്‌, ആട്‌ നീ ആടാട്
നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ
അഴകിൻ പൂഞ്ചോലാടാട്
നീയില്ലെങ്കിൽ ഇന്നെൻ ജന്മം
വേനൽക്കനവായ് പൊയ്‌പോയേനേ
നീയില്ലെങ്കിൽ സ്വപ്നം പോലും
മിന്നൽ കതിരുകളായ് പോയേനേ
പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ
ആട്‌, ആട്‌ നീ ആടാട്
നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ
അഴകിൻ പൂഞ്ചോലാടാട്

അന്നൊരു രാവിൽ നിന്നനുരാഗം
പൂ പോലെ എന്നേ തഴുകി
ആ കുളിരിൽ ഞാൻ
ഒരു രാക്കിളിയായ്
അറിയാതെ സ്വപ്നങ്ങൾ കണ്ടൂ
മിഴികൾ പൂവനമായ്
അധരം തേൻ കണമായ്
ശലഭങ്ങളായ് നമ്മൾ പാടീ  മന്മഥ ഗാനം

പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ
ആട്‌, ആട്‌ നീ ആടാട്
ആട്‌, ആട്‌ നീ ആടാട്

നിൻ പൂവിരലിൽ  പൊൻ മോതിരമായ്
മെയ്യൊടു ചേർന്നു ഞാൻ നിന്നൂ
ഏതോ പുണ്യം മാംഗല്യവുമായ്
സ്വയം വരപ്പന്തലിൽ വന്നൂ
അസുലഭ രജനികളിൽ മധുവിധു രാവുകളിൽ
വസന്തമാം പൂങ്കൊമ്പിൽ നമ്മൾ തേന്മലരുകളായ്

പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ
ആട്‌, ആട്‌ നീ ആടാട്
നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ
അഴകിൻ പൂഞ്ചോലാടാട്
നീയില്ലെങ്കിൽ ഇന്നെൻ ജന്മം
വേനൽക്കനവായ് പൊയ്‌പോയേനേ
നീയില്ലെങ്കിൽ സ്വപ്നം പോലും
മിന്നൽ കതിരുകളായ് പോയേനേ
പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ
ആട്‌, ആട്‌ നീ ആടാട്
.........................................................

===========================================
ചിത്രം: മഴവില്ല്(1999)
സംവിധാനം: ദിനേശ് ബാബു
​ഗാനരചന: കൈതപ്രം
സം​ഗീതം: മോഹൻ സിതാര
ആലാപനം: കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര

 

Ponnola thumbi (Ponnolathumbi) Malayalam Movie Songs Lyrics Mazhavillu (1999)

Wednesday, 5 July 2023

ശ്രീരാഗമോ തേടുന്നു - പവിത്രം (1994) | Sreeraagamo Thedunnu - Pavithram (1994)

 


ശ്രീരാഗമോ തേടുന്നു നീ
ഈ വീണതൻ പൊൻ തന്തിയിൽ
സ്നേഹാർദ്രമാം ഏതോ പദം
തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂമാനമായ്
നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർകന്യയായ്...
ശ്രീരാഗമോ തേടുന്നു നീ
ഈ വീണതൻ പൊൻ തന്തിയിൽ

പ്ലാവിലപ്പൊൻ‌തളികയിൽ
പാൽപ്പായസച്ചോറുണ്ണുവാൻ
പിന്നെയും പൂമ്പൈതലായ്
കൊതി തുള്ളി നിൽക്കുവതെന്തിനോ
ചെങ്കദളിക്കൂമ്പിൽ
ചെറുതുമ്പിയായ് തേനുണ്ണുവാൻ
കാറ്റിനോടു കെഞ്ചി
ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ
ഇനിയുമീ തൊടികളിൽ
കളിയാടാൻ മോഹം

ശ്രീരാഗമോ തേടുന്നു നീ
ഈ വീണതൻ പൊൻ തന്തിയിൽ

കോവിലിൽ പുലർ‌വേളയിൽ
ജയദേവഗീതാലാപനം
കേവലാനന്ദാമൃത
തിരയാഴിയിൽ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടിൽ
മലർമുത്തുകോർക്കാൻ പോകാം
ആനകേറാമേട്ടിൽ ഇനി
ആയിരത്തിരി കൊളുത്താം
ഇനിയുമീ നടകളിൽ
ഇളവേൽക്കാൻ മോഹം...

ശ്രീരാഗമോ തേടുന്നു നീ
ഈ വീണതൻ പൊൻ തന്തിയിൽ
സ്നേഹാർദ്രമാം ഏതോ പദം
തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂമാനമായ്
നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർകന്യയായ്...
ശ്രീരാഗമോ തേടുന്നു നീ
ഈ വീണതൻ പൊൻ തന്തിയിൽ

================================

ചിത്രം: പവിത്രം (1994)
സംവിധാനം: ‍രാജീവ് കുമാർ
ഗാനരചന: ഒ എൻ വി കുറുപ്പ്
സംഗീതം: ശരത്ത്
ആലാപനം: കെ.ജെ യേശു​ദാസ്

എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻ‌പേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)

  View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...