Wednesday, 5 July 2023

ശ്രീരാഗമോ തേടുന്നു - പവിത്രം (1994) | Sreeraagamo Thedunnu - Pavithram (1994)

 


ശ്രീരാഗമോ തേടുന്നു നീ
ഈ വീണതൻ പൊൻ തന്തിയിൽ
സ്നേഹാർദ്രമാം ഏതോ പദം
തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂമാനമായ്
നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർകന്യയായ്...
ശ്രീരാഗമോ തേടുന്നു നീ
ഈ വീണതൻ പൊൻ തന്തിയിൽ

പ്ലാവിലപ്പൊൻ‌തളികയിൽ
പാൽപ്പായസച്ചോറുണ്ണുവാൻ
പിന്നെയും പൂമ്പൈതലായ്
കൊതി തുള്ളി നിൽക്കുവതെന്തിനോ
ചെങ്കദളിക്കൂമ്പിൽ
ചെറുതുമ്പിയായ് തേനുണ്ണുവാൻ
കാറ്റിനോടു കെഞ്ചി
ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ
ഇനിയുമീ തൊടികളിൽ
കളിയാടാൻ മോഹം

ശ്രീരാഗമോ തേടുന്നു നീ
ഈ വീണതൻ പൊൻ തന്തിയിൽ

കോവിലിൽ പുലർ‌വേളയിൽ
ജയദേവഗീതാലാപനം
കേവലാനന്ദാമൃത
തിരയാഴിയിൽ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടിൽ
മലർമുത്തുകോർക്കാൻ പോകാം
ആനകേറാമേട്ടിൽ ഇനി
ആയിരത്തിരി കൊളുത്താം
ഇനിയുമീ നടകളിൽ
ഇളവേൽക്കാൻ മോഹം...

ശ്രീരാഗമോ തേടുന്നു നീ
ഈ വീണതൻ പൊൻ തന്തിയിൽ
സ്നേഹാർദ്രമാം ഏതോ പദം
തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂമാനമായ്
നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർകന്യയായ്...
ശ്രീരാഗമോ തേടുന്നു നീ
ഈ വീണതൻ പൊൻ തന്തിയിൽ

================================

ചിത്രം: പവിത്രം (1994)
സംവിധാനം: ‍രാജീവ് കുമാർ
ഗാനരചന: ഒ എൻ വി കുറുപ്പ്
സംഗീതം: ശരത്ത്
ആലാപനം: കെ.ജെ യേശു​ദാസ്

No comments:

Post a Comment

എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻ‌പേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)

  View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...