രാജഹംസമേ - ചമയം(1993) | Rajahamsame - Chamayam (1993)
രാജഹംസമേ മഴവിൽ കുടിലിൽ
സ്നേഹ ദൂതുമായ് വരുമോ
സാഗരങ്ങളേ മറുവാക്കു മിണ്ടുമോ
എവിടെയെന്റെ സ്നേഹ ഗായകൻ
ഓ....രാജ ഹംസമേ
ഹൃദയ രേഖ പോലെ ഞാൻ എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ തോഴൻ
ഹൃദയ രേഖ പോലെ ഞാൻ എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ...
എന്റെ ആത്മ രാഗം കേട്ടു നിന്നുവോ
വരുമെന്നൊരു കുറിമാനം തന്നുവോ
നാഥൻ വരുമോ പറയൂ...
രാജഹംസമേ മഴവിൽ കുടിലിൽ
സ്നേഹ ദൂതുമായ് വരുമോ...
എന്റെ സ്നേഹവാനവും ജീവന ഗാനവും
ബന്ധനമാകുമെങ്കിലും നിന്നിൽ
എന്റെ സ്നേഹവാനവും ജീവന ഗാനവും
ബന്ധനമാകുമെങ്കിലും...
നിമിഷ മേഘമായ് ഞാൻ പെയ്തു തോർന്നിടാം
നൂറായിരം ഇതളായ് നീ വിടരുവാൻ
ജന്മം യുഗമായ് നിറയാൻ
രാജഹംസമേ മഴവിൽ കുടിലിൽ
സ്നേഹ ദൂതുമായ് വരുമോ
സാഗരങ്ങളേ മറുവാക്കു മിണ്ടുമോ
എവിടെയെന്റെ സ്നേഹ ഗായകൻ
ഓ....രാജ ഹംസമേ
===================================
ചിത്രം: ചമയം(1993)
സംവിധാനം: ഭരതൻ
ഗാനരചന: കൈതപ്രം
സംഗീതം: ജോൺസൺ
ആലാപനം: കെ എസ് ചിത്ര
Comments
Post a Comment