കരയാതെ കണ്ണുറങ്ങ് - സാ​ഗരം സാക്ഷി (1994) | Karayaathe Kannurangu - Sagaram Sakshi (1994)

 




കരയാതെ കണ്ണുറങ്ങ്
ആതിരാ കുഞ്ഞുറങ്ങ്
മാറോട് ചേർന്നുറങ്ങ്
താമരത്തേനുറങ്ങ്
കൈവളരാൻ നേരം
പദമായിരം വേണം
മെയ് വളരാൻ നേരം
കണ്ണായിരം വേണം
വാലിട്ടു കണ്ണെഴുതി
കിളിപ്പാട്ടു കൊഞ്ചേണം

മഴവിൽ കോടിയാലെ
പാവാടയേകിടാം
പൊന്നായ പൊന്നു കൊണ്ട്
മൂടാം ...
മഴവിൽ കോടിയാലെ
പാവാടയേകിടാം
പൊന്നായ പൊന്നു കൊണ്ട്
മൂടി മൂടി ഓമനിക്കാം
പാൽക്കനവിൽ നീരാടാം  

‌കരയാതെ കണ്ണുറങ്ങ്
ആതിരാ കുഞ്ഞുറങ്ങ്

ആകാശമേടയിൽ നീ
മാൻ പേടയായുർന്നാൽ
തിങ്കൾക്കൊതുമ്പുമായ്
വരും.....
ആകാശമേടയിൽ നീ
മാൻ പേടയായുർന്നാൽ
തിങ്കൾക്കൊതുമ്പുമായ്
വരും വിദൂര മേഘമായ് ഞാൻ
നിൻ നിഴലായ് ഞാൻ മായും

കരയാതെ കണ്ണുറങ്ങ്
ആതിരാ കുഞ്ഞുറങ്ങ്
മാറോട് ചേർന്നുറങ്ങ്
താമരത്തേനുറങ്ങ്
കൈവളരാൻ നേരം
പദമായിരം വേണം
മെയ് വളരാൻ നേരം
കണ്ണായിരം വേണം
വാലിട്ടു കണ്ണെഴുതി
കിളിപ്പാട്ടു കൊഞ്ചേണം
കരയാതെ കണ്ണുറങ്ങ്
ആതിരാ കുഞ്ഞുറങ്ങ്
==================================

ചിത്രം : സാ​ഗരം സാക്ഷി (1994)
സംവിധാനം : സിബി മലയിൽ
രചന : കൈതപ്രം
സംഗീതം : ശരത്
ആലാപനം : കെ എസ്  ചിത്ര

Comments