ഞാറ്റുവേല കിളിയേ - മിഥുനം | Njattu Velakkiliye - Mithunam (1993)

 


 



ഞാറ്റുവേല കിളിയേ നീ
പാട്ടുപാടി വരുമോ
കൊന്ന പൂത്ത വഴിയില്‍ പൂ
എള്ളു മൂത്ത വയലില്‍
കാത്തു നില്‍പ്പു ഞാനീ
പുത്തിലഞ്ഞിച്ചോട്ടില്‍, തനിയെ
ഞാറ്റുവേല കിളിയേ നീ
പാട്ടുപാടി വരുമോ

അണയൂ നീയെന്‍ അമ്പിളി
കുളിരു ചൊരിയുമഴകായ് വരൂ
മുകിലിന്‍ ചേലത്തുമ്പിലായ്
അരിയ കസവു മലര്‍ തുന്നി വാ
താഴം പൂവിനുള്ളില്‍
താണിറങ്ങും കാറ്റുറങ്ങവെ
താഴം പൂവിനുള്ളില്‍
താണിറങ്ങും കാറ്റുറങ്ങവെ
കദളീ കുളുര്‍തേന്‍ തിരിയില്‍
ശലഭമിതണയെ

ഞാറ്റുവേല കിളിയേ നീ
പാട്ടുപാടി വരുമോ

പുഴയില്‍ നിന്‍ പൊന്നോടമോ
അലകള്‍ തഴുകുമരയന്നമായ്
അതില്‍ നിന്‍ ഗാനം കേള്‍ക്കയോ
മധുരമൊഴികള്‍ നുര ചിന്നിയോ
മഞ്ഞിന്‍ നീര്‍കണങ്ങള്‍
മാറിലോലും പൂവുണര്‍ന്നിതാ
മഞ്ഞിന്‍ നീര്‍കണങ്ങള്‍
മാറിലോലും പൂവുണര്‍ന്നിതാ
വരുമോ കനിവാര്‍ന്നൊരുനാള്‍
പ്രിയതമനിതിലെ

ഞാറ്റുവേല കിളിയേ നീ
പാട്ടുപാടി വരുമോ
കൊന്ന പൂത്ത വഴിയില്‍ പൂ
എള്ളു മൂത്ത വയലില്‍
കാത്തു നില്‍പ്പു ഞാനീ
പുത്തിലഞ്ഞിച്ചോട്ടില്‍, തനിയെ
ഞാറ്റുവേല കിളിയേ നീ
പാട്ടുപാടി വരുമോ

===============================
ചിത്രം: മിഥുനം (1993)
സംവിധാനം: പ്രിയദർശൻ
​ഗാനരചന: ഒ.എൻ.വി. കുറുപ്പ്
സം​ഗീതം: എം.ജി. രാധാകൃഷ്ണൻ
ആലാപനം: ചിത്ര

Comments