Wednesday, 28 February 2024

ഒരു നറുപുഷ്പമായ് - മേഘമൽഹാർ | Oru Narupushpamai - Meghamalhar (2001)





ഉം.....ആ......ആ......
ആ......ആ......ന.....

ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം
ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം
ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന
നിനവുകളാരെയോർത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൗനം മൗനം
ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം

.....................

മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം
മധുരമായാർദ്രമായ് പാടി
മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം
മധുരമായാർദ്രമായ് പാടി
അറിയാത്ത കന്ന്യതൻ നേർക്കെഴും ഗന്ധർവ്വ
പ്രണയത്തിൻ സംഗീതം പോലെ
പുഴ പാടി തീരത്തെ മുള പാടി പൂവള്ളി
കുടിലിലെ കുയിലുകൾ പാടി

ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം

ഒരു നിർവൃതിയിലീ ഭൂമിതൻ മാറിൽ
വീണുരുകും ത്രിസന്ധ്യയും മാഞ്ഞു
ഒരു നിർവൃതിയിലീ ഭൂമിതൻ മാറിൽ
വീണുരുകും ത്രിസന്ധ്യയും മാഞ്ഞു
നിറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ
യമുനയിൽ നീന്തുകയായി
പറയാതെ നീ പോയതറിയാതെ  കേഴുന്നു
ശരപഞ്ജരത്തിലെ പക്ഷി

ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം
ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന
നിനവുകളാരെയോർത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൗനം മൗനം

===================

ചിത്രം: മേഘമൽഹാർ (2001)
സംവിധാനം: കമൽ
ഗാനരചന: ഒഎൻവി കുറുപ്പ്
സംഗീതം: രമേഷ് നാരായൺ
ആലാപനം: കെ.ജെ. യേശുദാസ്

Friday, 23 February 2024

അല്ലിമലർ കാവിൽ പൂരം- മിഥുനം | Allimalarkaavil Pooram - Mithunam (1993)

 




അല്ലിമലർ കാവിൽ പൂരം കാണാൻ
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ
ദൂരെയൊരാൽമര ചോട്ടിലിരുന്നു
മാരിവിൽ ഗോപുര മാളിക തീർത്തു
അതിൽ നാമൊന്നായ് ആടി പാടി

അല്ലിമലർ കാവിൽ പൂരം കാണാൻ
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ

ഒരു പൊൻമാനിനെ തേടി നാം പാഞ്ഞു
കാതരമോഹങ്ങൾ കണ്ണീരിൽ മാഞ്ഞു
മഴവില്ലിൻ മണിമേട ഒരു കാറ്റിൽ വീണു
മണ്ണിലെ കളിവീടും മാഞ്ഞുവോ
ഇന്നതും മധുരമൊരോർമയായ്
മണ്ണിലെ കളിവീടും മാഞ്ഞുവോ
ഇന്നതും മധുരമൊരോർമയായ്
മരുഭൂവിലുണ്ടോ മധുമാസ  തീർത്ഥം

അല്ലിമലർ കാവിൽ പൂരം കാണാൻ
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ

വെറുതെ സൂര്യനെ ധ്യാനിക്കുമേതോ
പാതിരാ പൂവിന്റെ നൊമ്പരം പോലെ
ഒരു കാറ്റിലലിയുന്ന ഹൃദയാർദ്രഗീതം
പിന്നെയും ചിരിക്കുന്നു പൂവുകൾ
മണ്ണിലീ വസന്തത്തിൻ ദൂതികൾ
പിന്നെയും ചിരിക്കുന്നു പൂവുകൾ
മണ്ണിലീ വസന്തത്തിൻ ദൂതികൾ
ഋതുശോഭയാകെ ഒരു കുഞ്ഞു പൂവിൽ  

അല്ലിമലർ കാവിൽ പൂരം കാണാൻ
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ
ദൂരെയൊരാൽമര ചോട്ടിലിരുന്നു
മാരിവിൽ ഗോപുര മാളിക തീർത്തു
അതിൽ നാമൊന്നായ് ആടി പാടി
അല്ലിമലർ കാവിൽ പൂരം കാണാൻ
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ

===============================
ചിത്രം: മിഥുനം (1993)
സംവിധാനം: പ്രിയദർശൻ
​ഗാനരചന: ഒ.എൻ.വി. കുറുപ്പ്
സം​ഗീതം: എം.ജി. രാധാകൃഷ്ണൻ
ആലാപനം: എം.ജി. ശ്രീകുമാർ

Thursday, 22 February 2024

പൂമുഖം വിടർന്നാൽ - കാരുണ്യം | Poomukham Vidarnnaal - Karunyam (1997)

 




പൂമുഖം വിടർന്നാൽ പൂർണ്ണേന്ദു
നീ പുഞ്ചിരിച്ചാൽ ഇന്ദ്രജാലം
പൂമുഖം വിടർന്നാൽ പൂർണ്ണേന്ദു
നീ പുഞ്ചിരിച്ചാൽ ഇന്ദ്രജാലം
ഹൃദയത്തിലെപ്പോഴും പ്രണയ സരോവരം
പ്രിയതേ നിനക്കെന്തൊരഴക് അഴക് അഴക്
പൂമുഖം വിടർന്നാൽ പൂർണ്ണേന്ദു
നീ പുഞ്ചിരിച്ചാൽ ഇന്ദ്രജാലം

നിൻ മൃദു യൗവനം വാരിപുതയ്ക്കുന്നതെന്റെ വികാരങ്ങളല്ലേ
നിൻ മൃദു യൗവനം വാരിപുതയ്ക്കുന്നതെന്റെ വികാരങ്ങളല്ലേ
നിൻ മാറിലെന്നും മുഖം ചേർത്തുറങ്ങുന്നതെന്റെ സ്വപ്നങ്ങളല്ലേ
നീ എന്നു സ്വന്തമാകും ഓമനേ എന്നു നീ സ്വന്തമാകും

പൂമുഖം വിടർന്നാൽ പൂർണ്ണേന്ദു
നീ പുഞ്ചിരിച്ചാൽ ഇന്ദ്രജാലം

എൻ മണിച്ചില്ലകൾ പൂത്തു വിടർന്നത്‌ നിനക്കിരിക്കാൻ മാത്രമല്ലേ
എൻ മണിച്ചില്ലകൾ പൂത്തു വിടർന്നത്‌ നിനക്കിരിക്കാൻ മാത്രമല്ലേ
തങ്കക്കിനാവുകൾ തൈമാസ രാവുകൾ നമുക്കൊന്നു ചേരുവാനല്ലേ
സ്വയംവര മണ്ഡപത്തിൽ ഓമനേ എന്നു നീ വന്നു ചേരും

പൂമുഖം വിടർന്നാൽ പൂർണ്ണേന്ദു
നീ പുഞ്ചിരിച്ചാൽ ഇന്ദ്രജാലം
പൂമുഖം വിടർന്നാൽ പൂർണ്ണേന്ദു
നീ പുഞ്ചിരിച്ചാൽ ഇന്ദ്രജാലം
ഹൃദയത്തിലെപ്പോഴും പ്രണയ സരോവരം
പ്രിയതേ നിനക്കെന്തൊരഴക് അഴക് അഴക്
പൂമുഖം വിടർന്നാൽ പൂർണ്ണേന്ദു
നീ പുഞ്ചിരിച്ചാൽ ഇന്ദ്രജാലം


======================
ചിത്രം: കാരുണ്യം(1997 )
സംവിധാനം: ലോഹിതദാസ്
ഗാനരചന, സംഗീതം: കൈതപ്രം
ആലാപനം: യേശുദാസ്

Tuesday, 20 February 2024

മഞ്ഞക്കിളിയുടെ - കന്മദം | Manjakkiliyude - Kanmadam (1998)

 




മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളിൽ മാരിക്കാവടിയാടും ചിന്തും ചിന്തുണ്ടേ
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളിൽ മാരിക്കാവടിയാടും ചിന്തും ചിന്തുണ്ടേ
തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ചിരിക്കുമ്പോൾ ചിലമ്പുന്ന ചിലങ്കയുണ്ടേ
വലംകൈയ്യിൽ കുസൃതിയ്ക്ക് വളകളുണ്ടേ

മഞ്ഞക്കിളിയുടെ, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളിൽ മാരിക്കാവടിയാടും ചിന്തും ചിന്തുണ്ടേ
ഓ.....ഓ.....ഓ.....

വരമഞ്ഞൾ തേച്ചു കുളിക്കും പുലർകാല സന്ധ്യേ നിന്നെ
തിരുതാലി ചാർത്തും കുഞ്ഞുമുകിലോ തെന്നലോ
മഞ്ഞാട മാറ്റിയുടുക്കും മഴവിൽ തിടമ്പേ നിന്റെ
മണിമാറിൽ മുത്തും രാത്രി നിഴലോ തിങ്കളോ
കുട നീർത്തും ആകാശം കുടിലായ് നിൽക്കും ദൂരേ
പൊഴിയാക്കിനാവെല്ലാം മഴയായ് തുളുമ്പും ചാരെ
ഒരു പാടു സ്നേഹം തേടും മനസ്സിൻ പുണ്യമായ്

മഞ്ഞക്കിളിയുടെ, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളിൽ മാരിക്കാവടിയാടും ചിന്തും ചിന്തുണ്ടേ...
ആ.....ആ.....ആ.....

ഒരു കുഞ്ഞു കാറ്റു തൊടുമ്പോൾ കുളിരുന്ന കായൽ പെണ്ണിൻ
കൊലുസിന്റെ കൊഞ്ചൽ നെഞ്ചിലുണരും രാത്രിയിൽ
ഒരു തോണിപ്പാട്ടിലലിഞ്ഞെൻ മനസ്സിന്റെ മാമ്പൂ മേട്ടിൽ
കുറുകുന്നു മെല്ലെ കുഞ്ഞു കുറുവാൽ മൈനകൾ
മയിൽപീലി നീർത്തുന്നു മധുമന്ദഹാസം ചുണ്ടിൽ
മൃദുവായ് മൂളുന്നു മുളവേണുനാദം നെഞ്ചിൽ
ഒരു പാടു സ്വപ്നം കാണും മനസ്സിൻ പുണ്യമായ്

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളിൽ മാരിക്കാവടിയാടും ചിന്തും ചിന്തുണ്ടേ
തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ചിരിക്കുമ്പോൾ ചിലമ്പുന്ന ചിലങ്കയുണ്ടേ
വലംകൈയ്യിൽ കുസൃതിയ്ക്ക് വളകളുണ്ടേ

മഞ്ഞക്കിളിയുടെ, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളിൽ മാരിക്കാവടിയാടും ചിന്തും ചിന്തുണ്ടേ
ഓ.....ഓ.....ഓ..... ഓ.....ഓ.....ഓ..... ഓ.....ഓ.....ഓ.....ഓ.....

=======================
ചിത്രം: കന്മദം (1998)
സംവിധാനം: ലോഹിതദാസ്
ഗാനരചന: ​ഗിരീഷ് പുത്ത​ഞ്ചേരി
സംഗീതം: രവീന്ദ്രൻ
ആലാപനം: കെ.ജെ. യേശുദാസ്

മൂവന്തി താഴ്‌വരയിൽ - കന്മദം | Moovanthi Thazhvarayil - Kanmadam (1998)


 



മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺ സൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ
ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം
നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം
ആരാരിരം....
മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺ സൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ

ഇരുളുമീ ഏകാന്തരാവിൽ
തിരിയിടും വാർത്തിങ്കളാക്കാം
മനസ്സിലെ മൺകൂടിനുള്ളിൽ
മയങ്ങുന്ന പൊൻ‌വീണയാക്കാം
ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന
പാട്ടിന്റെ ഈണങ്ങൾ ഞാനേറ്റു വാങ്ങാം
ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ
കാണാപ്പൂ മുത്തെല്ലാം എന്നുള്ളിൽ കോർക്കാം

മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺ സൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ

കവിളിലെ കാണാനിലാവിൽ
കനവിന്റെ കസ്തൂരി ചാർത്താം
മിഴിയിലെ ശോകാർദ്രഭാവം
മധുരിയ്ക്കും ശ്രീരാഗമാക്കാം
എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം
കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
മംഗല്യത്താലിയും ചാർത്താം

മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺ സൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ
ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം
നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം
ആരാരിരം....
മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺ സൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ

=======================
ചിത്രം: കന്മദം (1998)
സംവിധാനം: ലോഹിതദാസ്
ഗാനരചന: ​ഗിരീഷ് പുത്ത​ഞ്ചേരി
സംഗീതം: രവീന്ദ്രൻ
ആലാപനം: കെ.ജെ. യേശുദാസ്

Wednesday, 14 February 2024

തിരുവാതിര തിരനോക്കിയ - കന്മദം | Thiruvathira Thiranokkiya - Kanmadam (1998)


 



തിരുവാതിര തിരനോക്കിയ മിഴിവാർന്നൊരു ഗ്രാമം
കസവാടകൾ ഞൊറി ചാർത്തിയ പുഴയുള്ളൊരു ഗ്രാമം
പകൽ വെയിൽ പാണന്റെ തുടിയിൽ
പതിരില്ലാപ്പഴമൊഴിച്ചിമിഴിൽ
നാടോടിക്കഥ പാടും നന്തുണിയിൽ തുയിലുണരുന്നൂ

തിരുവാതിര തിരനോക്കിയ മിഴിവാർന്നൊരു ഗ്രാമം

മാലേയക്കാവിലെ പൂരം കാണാം
പഞ്ചാരിക്കൂറിൽ കൊട്ടും താളം കേൾക്കാം
കുടകപ്പൂപ്പാലങ്കൊമ്പിൽ കുംഭനിലാവിൽ
കുടിവെയ്‌ക്കും ഗന്ധർവ്വനെ നേരിൽക്കാണാം
തിങ്കൾപ്രാവിനു തീറ്റ കൊടുക്കാൻ
താരപ്പൊന്മണി നെൻമണി കൊയ്യാം
മഴവിൽക്കൈവള ചാർത്തിയ പെണ്ണിനെ
വേളി കഴിച്ച നിലാവിനെ വരവേൽക്കാം
പഴമയെഴുതിയ പാട്ടുകളാൽ

തിരുവാതിര തിരനോക്കിയ മിഴിവാർന്നൊരു ഗ്രാമം

നീരാടും നേരം പാടും കടവിൽ നീന്താം
കൂമ്പാളത്തോണിയിൽ ഇതിലേ പോകാം
അല്ലിപ്പൂന്തേനുണ്ണും അണ്ണാനോടും
കാറ്റോടും കഥ ചൊല്ലും കിളിയായ് മാറാം
വെള്ളിവിളക്കിൽ അണഞ്ഞ കരിന്തിരി
മിന്നിമിനുങ്ങാൽ എണ്ണയൊഴിയ്‌ക്കാം
പത്തരമാറ്റിലുരുക്കിയെടുത്തൊരു
ചിത്തിരമുത്തിനെയെങ്ങനെ വരവേൽക്കാം
കുരവയിടുമൊരു കുയിൽമൊഴിയായ്

തിരുവാതിര തിരനോക്കിയ മിഴിവാർന്നൊരു ഗ്രാമം
കസവാടകൾ ഞൊറി ചാർത്തിയ പുഴയുള്ളൊരു ഗ്രാമം
പകൽ വെയിൽ പാണന്റെ തുടിയിൽ
പതിരില്ലാപ്പഴമൊഴിച്ചിമിഴിൽ
നാടോടിക്കഥ പാടും നന്തുണിയിൽ തുയിലുണരുന്നൂ

തിരുവാതിര തിരനോക്കിയ മിഴിവാർന്നൊരു ഗ്രാമം
കസവാടകൾ ഞൊറി ചാർത്തിയ പുഴയുള്ളൊരു ഗ്രാമം

=======================
ചിത്രം: കന്മദം (1998)
സംവിധാനം: ലോഹിതദാസ്
ഗാനരചന: ​ഗിരീഷ് പുത്ത​ഞ്ചേരി
സംഗീതം: രവീന്ദ്രൻ
ആലാപനം: എം.ജി. ശ്രീകുമാർ, രാധികാ തിലക്

Thursday, 8 February 2024

മറഞ്ഞു പോയതെന്തേ - കാരുണ്യം | Maranjupoyathenthe - Kaarunyam (1997 )


 



മറഞ്ഞു പോയതെന്തേ
നീ അകന്നുപോയതെവിടെ
മറഞ്ഞു പോയതെന്തേ
നീ അകന്നുപോയതെവിടെ
ഇരുളുന്ന മൺകൂട്ടിലെന്നെ തനിച്ചാക്കി
എങ്ങു നീ പറന്നുപോയി
അമ്മയെ വേർപെട്ട പൈക്കിടാവിൻ
ദുഃഖമോർക്കാതെ എങ്ങു നീപോയീ
മറഞ്ഞു പോയതെന്തേ
നീ അകന്നു പോയതെവിടെ

ഇനിയെന്തിനീ നിലവിളക്ക്
നീയില്ലാതെ എന്തിനീ സിന്ദൂരം
ഇനിയെന്തിനീ നിലവിളക്ക്
നീയില്ലാതെ എന്തിനീ സിന്ദൂരം
കുഞ്ഞുങ്ങളുറങ്ങീലാ
കിളികളുറങ്ങീലാ
കുഞ്ഞുങ്ങളുറങ്ങീലാ
കിളികളുറങ്ങീലാ
കിളിവാതിൽ ചാരിയില്ലാ
പൊടിയരിക്കഞ്ഞിക്ക് ചൂടാറിയില്ലൊന്നു
വരില്ലേ വിളമ്പിത്തരില്ലേ

മറഞ്ഞു പോയതെന്തേ
നീ അകന്നു പോയതെവിടേ

കരയിൽ വീണ
മീനിനെ പോൽ
ഇന്നു നിമിഷങ്ങൾ
എണ്ണിയെണ്ണി കഴിയുന്നു ഞാൻ
കരയിൽ വീണ
മീനിനെ പോൽ
ഇന്നു നിമിഷങ്ങൾ
എണ്ണിയെണ്ണി കഴിയുന്നു ഞാൻ
മഞ്ഞിനു കുളിർമ്മയില്ല പുലരിക്കു തെളിമയില്ല
മഞ്ഞിനു കുളിർമ്മയില്ല പുലരിക്കു തെളിമയില്ല
തെന്നലിൻ  സാന്ത്വനമില്ല
നീ വാഴും ആ തീരം എത്ര ദൂരെ
നീളുമീ പെരുവഴി എത്ര ദൂരം

മറഞ്ഞു പോയതെന്തേ
നീ അകന്നു പോയതെവിടേ
ഇരുളുന്ന മൺ കൂട്ടിൽ
എന്നെ തനിച്ചാക്കി
എങ്ങു നീ പറന്നു പോയി
അമ്മയെ വേർപെട്ട പൈക്കിടാവിൻ
ദുഃഖമോർക്കാതെ എങ്ങു നീ പോയീ
മറഞ്ഞു പോയതെന്തേ
നീ അകന്നു പോയതെവിടെ

================

എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻ‌പേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)

  View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...