അല്ലിമലർ കാവിൽ പൂരം കാണാൻ
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ
ദൂരെയൊരാൽമര ചോട്ടിലിരുന്നു
മാരിവിൽ ഗോപുര മാളിക തീർത്തു
അതിൽ നാമൊന്നായ് ആടി പാടി
അല്ലിമലർ കാവിൽ പൂരം കാണാൻ
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ
ഒരു പൊൻമാനിനെ തേടി നാം പാഞ്ഞു
കാതരമോഹങ്ങൾ കണ്ണീരിൽ മാഞ്ഞു
മഴവില്ലിൻ മണിമേട ഒരു കാറ്റിൽ വീണു
മണ്ണിലെ കളിവീടും മാഞ്ഞുവോ
ഇന്നതും മധുരമൊരോർമയായ്
മണ്ണിലെ കളിവീടും മാഞ്ഞുവോ
ഇന്നതും മധുരമൊരോർമയായ്
മരുഭൂവിലുണ്ടോ മധുമാസ തീർത്ഥം
അല്ലിമലർ കാവിൽ പൂരം കാണാൻ
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ
വെറുതെ സൂര്യനെ ധ്യാനിക്കുമേതോ
പാതിരാ പൂവിന്റെ നൊമ്പരം പോലെ
ഒരു കാറ്റിലലിയുന്ന ഹൃദയാർദ്രഗീതം
പിന്നെയും ചിരിക്കുന്നു പൂവുകൾ
മണ്ണിലീ വസന്തത്തിൻ ദൂതികൾ
പിന്നെയും ചിരിക്കുന്നു പൂവുകൾ
മണ്ണിലീ വസന്തത്തിൻ ദൂതികൾ
ഋതുശോഭയാകെ ഒരു കുഞ്ഞു പൂവിൽ
അല്ലിമലർ കാവിൽ പൂരം കാണാൻ
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ
ദൂരെയൊരാൽമര ചോട്ടിലിരുന്നു
മാരിവിൽ ഗോപുര മാളിക തീർത്തു
അതിൽ നാമൊന്നായ് ആടി പാടി
അല്ലിമലർ കാവിൽ പൂരം കാണാൻ
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ
===============================
ചിത്രം: മിഥുനം (1993)
സംവിധാനം: പ്രിയദർശൻ
ഗാനരചന: ഒ.എൻ.വി. കുറുപ്പ്
സംഗീതം: എം.ജി. രാധാകൃഷ്ണൻ
ആലാപനം: എം.ജി. ശ്രീകുമാർ
No comments:
Post a Comment