മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളിൽ മാരിക്കാവടിയാടും ചിന്തും ചിന്തുണ്ടേ
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളിൽ മാരിക്കാവടിയാടും ചിന്തും ചിന്തുണ്ടേ
തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ചിരിക്കുമ്പോൾ ചിലമ്പുന്ന ചിലങ്കയുണ്ടേ
വലംകൈയ്യിൽ കുസൃതിയ്ക്ക് വളകളുണ്ടേ
മഞ്ഞക്കിളിയുടെ, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളിൽ മാരിക്കാവടിയാടും ചിന്തും ചിന്തുണ്ടേ
ഓ.....ഓ.....ഓ.....
വരമഞ്ഞൾ തേച്ചു കുളിക്കും പുലർകാല സന്ധ്യേ നിന്നെ
തിരുതാലി ചാർത്തും കുഞ്ഞുമുകിലോ തെന്നലോ
മഞ്ഞാട മാറ്റിയുടുക്കും മഴവിൽ തിടമ്പേ നിന്റെ
മണിമാറിൽ മുത്തും രാത്രി നിഴലോ തിങ്കളോ
കുട നീർത്തും ആകാശം കുടിലായ് നിൽക്കും ദൂരേ
പൊഴിയാക്കിനാവെല്ലാം മഴയായ് തുളുമ്പും ചാരെ
ഒരു പാടു സ്നേഹം തേടും മനസ്സിൻ പുണ്യമായ്
മഞ്ഞക്കിളിയുടെ, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളിൽ മാരിക്കാവടിയാടും ചിന്തും ചിന്തുണ്ടേ...
ആ.....ആ.....ആ.....
ഒരു കുഞ്ഞു കാറ്റു തൊടുമ്പോൾ കുളിരുന്ന കായൽ പെണ്ണിൻ
കൊലുസിന്റെ കൊഞ്ചൽ നെഞ്ചിലുണരും രാത്രിയിൽ
ഒരു തോണിപ്പാട്ടിലലിഞ്ഞെൻ മനസ്സിന്റെ മാമ്പൂ മേട്ടിൽ
കുറുകുന്നു മെല്ലെ കുഞ്ഞു കുറുവാൽ മൈനകൾ
മയിൽപീലി നീർത്തുന്നു മധുമന്ദഹാസം ചുണ്ടിൽ
മൃദുവായ് മൂളുന്നു മുളവേണുനാദം നെഞ്ചിൽ
ഒരു പാടു സ്വപ്നം കാണും മനസ്സിൻ പുണ്യമായ്
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളിൽ മാരിക്കാവടിയാടും ചിന്തും ചിന്തുണ്ടേ
തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ചിരിക്കുമ്പോൾ ചിലമ്പുന്ന ചിലങ്കയുണ്ടേ
വലംകൈയ്യിൽ കുസൃതിയ്ക്ക് വളകളുണ്ടേ
മഞ്ഞക്കിളിയുടെ, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളിൽ മാരിക്കാവടിയാടും ചിന്തും ചിന്തുണ്ടേ
ഓ.....ഓ.....ഓ..... ഓ.....ഓ.....ഓ..... ഓ.....ഓ.....ഓ.....ഓ.....
=======================
ചിത്രം: കന്മദം (1998)
സംവിധാനം: ലോഹിതദാസ്
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രവീന്ദ്രൻ
ആലാപനം: കെ.ജെ. യേശുദാസ്
No comments:
Post a Comment