Thursday, 13 June 2024

മംഗളങ്ങളരുളും - ക്ഷണക്കത്ത് | Mangalangalarulum - Kshanakathu (1990)

 




മംഗളങ്ങളരുളും
മഴ നീർക്കണങ്ങളേ
ശാന്തമായ് തലോടും
കുളിർ കാറ്റിനീണമേ
ദീപാങ്കുരങ്ങൾ തൻ
സ്നേഹാർദ്ര നൊമ്പരം
കാണാൻ മറന്നുപോയോ
മംഗളങ്ങളരുളും
മഴനീർക്കണങ്ങളേ

അനുരാഗമോലും കിനാവിൽ
കിളി പാടുന്നതപരാധമാണോ
ഇരുളിൽ വിതുമ്പുന്ന പൂവേ
നീ വിടരുന്നതപരാധമായോ
ഈ മണ്ണിലെങ്ങുമേ കാരുണ്യമില്ലയോ
ഈ വിണ്ണിലെങ്ങുമേ ആനന്ദമില്ലയോ
നിഴലായ് നിലാവിൻ മാറിൽ വീഴാൻ
വെറുതേയൊരുങ്ങുമ്പോഴും...

മംഗളങ്ങളരുളും
മഴ നീർക്കണങ്ങളേ
ശാന്തമായ് തലോടും
കുളിർ കാറ്റിനീണമേ

വരവർണ്ണമണിയും വസന്തം
പ്രിയരാഗം കവർന്നേപോയ്
അഴകിൻ നിറച്ചാന്തുമായി
എൻ മഴവില്ലുമകലേ മറഞ്ഞോ
നിൻ അന്തഃരംഗമാം ഏകാന്തവീഥിയിൽ
ഏകാകിയായ് ഞാൻ പാടാൻ വരുമ്പോഴും
വിധിയെന്തിനാവോ വിലപേശുവാനായ്
വെറുതേ നിറം മാറിവന്നൂ...

മംഗളങ്ങളരുളും
മഴ നീർക്കണങ്ങളേ
ശാന്തമായ് തലോടും
കുളിർ കാറ്റിനീണമേ
ദീപാങ്കുരങ്ങൾ തൻ
സ്നേഹാർദ്ര നൊമ്പരം
കാണാൻ മറന്നുപോയോ
മംഗളങ്ങളരുളും
മഴനീർക്കണങ്ങളേ

=====================================
ചിത്രം :  ക്ഷണക്കത്ത് (1990)
സംവിധാനം :  രാജീവ് കുമാര്‍
ഗാനരചന :  കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം :  ശരത്ത്
ആലാപനം :  കെ. ജെ. യേശുദാസ്‌

No comments:

Post a Comment

എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻ‌പേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)

  View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...