നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ | കാതോട് കാതോരം | Nee En Sargga Soundaryame - Kaathodu Kaathoram (1985)


 


 



നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ
നീ എന്‍ സത്യ സംഗീതമേ
നിന്റെ സങ്കീര്‍ത്തനം, സങ്കീര്‍ത്തനം
ഓരോ ഈണങ്ങളില്‍ പാടുവാന്‍
നീ തീര്‍ത്ത മണ്‍‌വീണ ഞാന്‍
നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ

പൂമാനവും താഴെ ഈ ഭൂമിയും
സ്നേഹലാവണ്യമേ നിന്റെ ദേവാലയം
പൂമാനവും താഴെ ഈ ഭൂമിയും
സ്നേഹലാവണ്യമേ നിന്റെ ദേവാലയം
ഗോപുരം നീളെ ആയിരം ദീപം
ഉരുകി ഉരുകി മെഴുകുതിരികള്‍ ചാര്‍ത്തും
മധുര മൊഴികള്‍ കിളികളതിനെ വാഴ്ത്തും
മെല്ലെ ഞാനും കൂടെ പാടുന്നു

നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ
നീ എന്‍ സത്യ സംഗീതമേ

താലങ്ങളില്‍ ദേവ പാദങ്ങളില്‍
ബലി പൂജയ്ക്കിവര്‍ പൂക്കളായെങ്കിലോ
താലങ്ങളില്‍ ദേവ പാദങ്ങളില്‍
ബലി പൂജയ്ക്കിവര്‍ പൂക്കളായെങ്കിലോ
പൂവുകളാകാം ആയിരം ജന്മം
നെറുകിലിനിയ തുകിന കണിക‍ ചാര്‍ത്തി
തൊഴുതു തൊഴുതു തരളമിഴികള്‍ ചിമ്മി പൂവിന്‍
ജീവന്‍ തേടും സ്നേഹം നീ

നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ
നീ എന്‍ സത്യ സംഗീതമേ
നിന്റെ സങ്കീര്‍ത്തനം, സങ്കീര്‍ത്തനം
ഓരോ ഈണങ്ങളില്‍ പാടുവാന്‍
നീ തീര്‍ത്ത മണ്‍‌വീണ ഞാന്‍
നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ

============================

ചിത്രം: കാതോട് കാതോരം (1985)
സംവിധാനം: ഭരതൻ
​ഗാനരചന: ഒ.എൻ.വി.
സം​ഗീതം: ഔസേപ്പച്ചൻ
ആലാപനം: കെ.ജെ. യേശുദാസ്, ലതിക

Comments