View Full Lyrics
എന്തിനു വേറൊരു സൂര്യോദയം
എന്തിനു വേറൊരു സൂര്യോദയം
നീയെൻ പൊന്നുഷ സന്ധ്യയല്ലേ
എന്തിനു വേറൊരു മധു വസന്തം
എന്തിനു വേറൊരു മധു വസന്തം
ഇന്നു നീയെന്നരികിലില്ലേ
മലർവനിയിൽ, വെറുതേ
എന്തിനു വേറൊരു മധു വസന്തം
നിന്റെ നൂപുര മർമ്മരം
ഒന്നു കേൾക്കാനായ് വന്നു ഞാൻ
നിന്റെ സാന്ത്വന വേണുവിൽ
രാഗ ലോലമായ് ജീവിതം
നീയെന്റെ ആനന്ദ നീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ
എന്തിനു വേറൊരു സൂര്യോദയം......
ശ്യാമ ഗോപികേ ഈ മിഴി
പൂക്കളിന്നെന്തേ ഈറനായ്
താവകാംഗുലീ ലാളനങ്ങളിൽ
ആർദ്രമായ് മാനസം
പൂകൊണ്ടു മൂടുന്നു വൃന്ദാവനം
സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വര യമുനേ
എന്തിനു വേറൊരു സൂര്യോദയം
നീയെൻ പൊന്നുഷ സന്ധ്യയല്ലേ
എന്തിനു വേറൊരു മധു വസന്തം
ഇന്നു നീയെന്നരികിലില്ലേ
മലർവനിയിൽ, വെറുതേ
എന്തിനു വേറൊരു മധു വസന്തം....
==========================================
ചിത്രം: മഴയെത്തും മുൻപേ (1995)
സംവിധാനം: കമൽ
ഗാനരചന : കൈതപ്രം
സംഗീതം: രവീന്ദ്രൻ
ആലാപനം: കെ ജെ യേശുദാസ്, കെ എസ് ചിത്ര
View Full Lyrics
No comments:
Post a Comment