ഘനശ്യാമവൃന്ദാരണ്യം - കൊച്ചു കൊച്ചു സന്തോഷങ്ങൾ | Ghanashyama Vrindaranyam - Kochu Kochu Santhoshangal (2000)
ഘനശ്യാമവൃന്ദാരണ്യം
രാസകേളീയാമം
നികുഞ്ജങ്ങൾ കുയിൽപാട്ടിൽ
പകർന്നാടും നേരം
എന്നോടേറെ ഇഷ്ടമെന്നായ്
കൃഷ്ണവേണു പാടി
ഇഷ്ടമെന്നോടേറെയെന്നായ്
മന്ത്രവേണുവോതി
ഘനശ്യാമവൃന്ദാരണ്യം
രാസകേളീയാമം
നികുഞ്ജങ്ങൾ കുയിൽപാട്ടിൽ
പകർന്നാടും നേരം
മന്ദഹാസപുഷ്പം ചൂടും
സാന്ദ്രചുംബനമേകും
സുന്ദരാംഗരാഗം തേടും
ഹൃദയഗീതം മൂളും
മന്ദമന്ദം എന്നെ പുൽകും
ഭാവഗാനം പോലെ
ശാരദേന്ദുപൂക്കും രാവിൽ
സോമതീരം പൂകും
ആടുവാൻ മറന്നുപോയ
പൊൻമയൂരമാകും
പാടുവാൻ മറന്നുപോയ
ഇന്ദ്രവീണയാകും
ഘനശ്യാമവൃന്ദാരണ്യം
രാസകേളീയാമം
നികുഞ്ജങ്ങൾ കുയിൽപാട്ടിൽ
പകർന്നാടും നേരം
എന്റെ മോഹകഞ്ചുകങ്ങൾ
അഴിഞ്ഞൂർന്നു വീഴും
കൃഷ്ണ നിൻ വനമാലയായ്
ഞാൻ ചേർന്നു ചേർന്നുറങ്ങും
എന്റെ രാവിൻ മായാലോകം
സ്നേഹലോലമാകും
എന്റെ മൗനമഞ്ജീരങ്ങൾ
വികാരാർദ്രമാകും
എന്നെ മാത്രം എന്നെ മാത്രം
ആരുവന്നുണർത്തി
എന്നെ മാത്രം എന്നെ മാത്രം
ഏതു കൈ തലോടി
ഘനശ്യാമവൃന്ദാരണ്യം
രാസകേളീയാമം
നികുഞ്ജങ്ങൾ കുയിൽപാട്ടിൽ
പകർന്നാടും നേരം
എന്നോടേറെ ഇഷ്ടമെന്നായ്
കൃഷ്ണവേണു പാടി
ഇഷ്ടമെന്നോടേറെയെന്നായ്
മന്ത്രവേണുവോതി
ഘനശ്യാമവൃന്ദാരണ്യം
രാസകേളീയാമം
നികുഞ്ജങ്ങൾ കുയിൽപാട്ടിൽ
പകർന്നാടും നേരം
=============================
ചിത്രം: കൊച്ചു കൊച്ചു സന്തോഷങ്ങൾ (2000)
സംവിധാനം: സത്യൻ അന്തിക്കാട്
ഗാനരചന: കൈതപ്രം
സംഗീതം: ഇളയരാജ
ആലാപനം: ഗായത്രി
Comments
Post a Comment