താഴ്‌വാരം മണ്‍പൂവേ - ജാക്ക്‌പോട്ട് (1993) | Thaazhvaaram Manpoove - Jackpot (1993)

 

 
 


താഴ്‌വാരം മണ്പൂവേ, തീകായും പെണ്പൂവേ
മൂടല് മഞ്ഞുമായ്, ഓടും തെന്നലായ്
തേടി നിന്നെയെന്... ആരാമങ്ങളില് ഞാന്
ഓരോരോ രാത്രിയും, ഓരോരോ മാത്രയും
താഴ്‌വാരം മണ്പൂവേ, തീകായും പെണ് പൂവേ...
 
പുല്ക്കൊടികളെ, മഞ്ഞുമണികള് പുല്കുമീ തീരമോ
അന്തിമലരിന്, ചെങ്കവിളിലെ തുമ്പിതന് മൗനമോ
പൂ പളുങ്കിന് ചില്ലുപാത്രം നെഞ്ചിലേറ്റും വീഞ്ഞിനോ
വീഞ്ഞുതോല്ക്കും, ദേവഗാനം ഈറനാക്കും ചുണ്ടിനോ
ലഹരിയേതിനോ... മധുരമേതിനോ...
ഹൃദയസംഗമം ഹാ...ാ.. പ്രണയബന്ധനം...
കൂടാരം കുന്നുമ്മേല് കൂടേറും മോഹങ്ങള്
മിന്നാമിന്നികള് മിന്നും രാത്രിയില്
വാതില്പാളികള്, മൂടും തെന്നലേ നിന്
രാമഞ്ചം സുന്ദരം, രോമാഞ്ചം ചാമരം
കൂടാരം കുന്നുമ്മേല് കൂടേറും മോഹങ്ങള്
 
 
ഏലമണികള് ചൂരുപകരും ഏഴിലം പാലയും
പാലനിഴലില് പീലിയുഴിയും പാപ്പനം മൈനയും
മൈനപാടും നാട്ടുചാറ്റും എറ്റുനില്ക്കും പൊയ്കയും
പൊയ്കയോരം തുണ്ട്ചുണ്ടില് പൂക്കള്നുള്ളും യാമവും
അതിമനോഹരം.... രതിമദാലസം...
പ്രണയ സംഗമം ഹാ...ാ... ഹൃദയബന്ധനം....
താഴ്‌വാരം മണ്പൂവേ, തീകായും പെണ്പൂവേ
മൂടല് മഞ്ഞുമായ്, ഓടും തെന്നലായ്
തേടി നിന്നെയെന്... ആരാമങ്ങളില് ഞാന്
ഓരോരോ രാത്രിയും, ഓരോരോ മാത്രയും
താഴ്‌വാരം മണ്പൂവേ, തീകായും പെണ് പൂവേ...
==============================
ചിത്രം: ജാക്ക്‌പോട്ട് (1993)
സംവിധാനം:  ജോമോന്
ഗാനരചന: ബിച്ചുതിരുമല
സംഗീതം:  ഇളയരാജ
ആലാപനം: കെ.ജെ. യേശുദാസ്, കെ.എസ്.ചിത്ര
 

 

Comments