തുമ്പച്ചോട്ടിൽ വാവാ
തുമ്പിപ്പെണ്ണേ വാവാ
തുമ്പച്ചോട്ടിൽ വാവാ
തുമ്പിപ്പെണ്ണേ വാവാ
തുമ്പച്ചോട്ടിൽ വാവാ
ഇളവെയിൽ കുങ്കുമ തളികയും കൊണ്ട്
കസവുനൂൽ തുന്നിയ പുടവയും കൊണ്ട് നീ വാ..
നീ വാ..
തുമ്പിപ്പെണ്ണേ വാവാ
തുമ്പച്ചോട്ടിൽ വാവാ
തുമ്പിപ്പെണ്ണേ വാവാ
തുമ്പച്ചോട്ടിൽ വാവാ
കനവിലിരുന്നാടിടാനായ്
കരളിൽ പൊൻതൂവൽ തീർത്തു
കുറുമൊഴിമുല്ലപ്പൂന്തോപ്പിൽ
അവനെയും കാത്തുഞാൻ നിന്നു
പൊന്നും തരിവള മിന്നും പുടവയും
ഒന്നും ഇല്ലാഞ്ഞോ
എന്തെൻ പ്രിയതമനൊന്നെൻ മുന്നിൽ
ഇന്നും വന്നീല്ലാ...
പൊന്നും തരിവള മിന്നും പുടവയും
ഒന്നും അണിയേണ്ടാ...
കള്ളിപ്പെണ്ണേ നീതന്നേയൊരു
തങ്കക്കുടമല്ലോ...
കരളിൽ വിരിയും മോഹത്തിൻ
ഒരു പൂമതി.... പൂന്തേൻ മതി.
തുമ്പിപ്പെണ്ണേ വാവാ
തുമ്പച്ചോട്ടിൽ വാവാ
തുമ്പിപ്പെണ്ണേ വാവാ
തുമ്പച്ചോട്ടിൽ വാവാ
കനകനിലാവിന്റെ കായലിൻ
കടവിൽ കുടമുല്ല പൂക്കും
കുവലയമിഴിയാളെ കൊണ്ടുപോരാൻ
പനിമതി പൊൻതേരു പോകും
പോന്നും പവിഴക്കല്ലും കൊണ്ടോരു
പോൻമാളിക തീർക്കാം
കന്നിപ്പെണ്ണിനെ മിന്നുംകെട്ടി
കൊണ്ടെയിരുത്തിക്കാം
കണ്ണീർ മഴയിൽ നനഞ്ഞുവിരിഞ്ഞൊരു
കന്നിയിളം പൂ ഞാൻ
ഒന്നും വേണ്ടാ മിന്നുണ്ടെങ്കിൽ
പൊന്നിൻപോടി പോരും
കണ്ണും കരളും കനവുകളും
നീയല്ലയോ നിനക്കല്ലയോ
തുമ്പിപ്പെണ്ണേ വാവാ
തുമ്പച്ചോട്ടിൽ വാവാ
തുമ്പിപ്പെണ്ണേ വാവാ
തുമ്പച്ചോട്ടിൽ വാവാ
ഇളവെയിൽ കുങ്കുമ തളികയും കൊണ്ട്
കസവുനൂൽ തുന്നിയ പുടവയും കൊണ്ട് നീ വാ..
നീ വാ..
തുമ്പിപ്പെണ്ണേ വാവാ
തുമ്പച്ചോട്ടിൽ വാവാ
=====================================
ചിത്രം: ധ്രുവം(1993)
സംവിധാനം: ജോഷി
ഗാനരചന: ഷിബു ചക്രവർത്തി
സംഗീതം: എസ് പി വെങ്കിടേഷ്
ആലാപനം: കെ ജെ യേശുദാസ്, സുജാത മോഹൻ
No comments:
Post a Comment