Monday, 11 December 2023

പ്രമദവനം വീണ്ടും - ഹിസ് ഹൈനസ്സ് അബ്ദുള്ള | Pramadavanam Veendum - His Highness Abdullah (1990)


ആ...രീ.....
ആ...ആ..രീ...നാ....
ആ...ആ...ആ...ന...നാ...രാ...ആ....
ആ...ആ.....ആ....ആ.....ആ.....ആ...
ആ...രീ....ആ......രീ....

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായഹ്നം പോലെ
ശുഭസായഹ്നം പോലെ
തെളിദീപം കളിനിഴലിൽ
കൈക്കുമ്പിൾ നിറയുമ്പോൾ എൻ,
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

ഏതേതോ കഥയിൽ
സരയുവിലൊരു ചുടുമിഴിനീർ കണമായ് ഞാൻ
ഏതേതോ കഥയിൽ
സരയുവിലൊരു ചുടുമിഴിനീർ കണമായ് ഞാൻ
കവിയുടെ ഗാനരസാമൃതലഹരിയിലൊരുനവ
കനക കിരീടമിതണിയുമ്പോൾ, ഇന്നിതാ.
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

ഏതേതോ കഥയിൽ
യമുനയിലൊരുവനമലരായൊഴുകിയ ഞാൻ
ഏതേതോ കഥയിൽ
യമുനയിലൊരുവനമലരായൊഴുകിയ ഞാൻ
യദുകുല മധുരിമ തഴുകിയമുരളിയിലൊരുയുഗ
സംക്രമഗീതയുണർത്തുമ്പോൾ, ഇന്നിതാ.
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായഹ്നം പോലെ
ശുഭസായഹ്നം പോലെ
തെളിദീപം കളിനിഴലിൽ
കൈക്കുമ്പിൾ നിറയുമ്പോൾ എൻ,
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

=======================
ചിത്രം: ഹിസ് ഹൈനസ്സ് അബ്ദുള്ള (1990)
സംവിധാനം: സിബിമലയിൽ
ഗാനരചന: കൈതപ്രം
സംഗീതം: രവീന്ദ്രൻ
ആലാപനം: യേശുദാസ്

No comments:

Post a Comment

എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻ‌പേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)

  View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...