സായന്തനം ചന്ദ്രികാ - കമലദളം | Sayandanam Chandrika - Kamaladhalam (1992)


 


ആ..... ആ.... ആ..... ആ....... ആ......

സായന്തനം ചന്ദ്രികാ ലോലമായ്
നാലമ്പലം നലമെഴും സ്വർഗ്ഗമായ്
മനയോല ചാർത്തീ കേളീവസന്തം
ഉണരാത്തതെന്തെ പ്രിയതേ
സായന്തനം ചന്ദ്രികാ ലോലമായ്

വില്വാദ്രിയിൽ തുളസീദളം
ചൂടാൻ‌വരും മേഘവും
ശാലീനയായ് പൊന്നാതിരാ
പൂതേടുമീ തെന്നലും
നീയൊരുങ്ങുമമരരാത്രിയിൽ
തിരുവരങ്ങിലമൃതവർഷമായ്
പനിനീർതളിക്കുവാൻ
ഇന്ദ്രദൂതുമായ് വന്നു
സായന്തനം ചന്ദ്രികാ ലോലമായ്

ഋതുവീണതൻ കരുണാർദ്രമാം
ശ്രീരാഗമേ എങ്ങുനീ
കുളിരോർമ്മയിൽ പദമാടുമെൻ
പ്രിയരാധികേ എങ്ങുനീ
നിൻപ്രസാദമധുരഭാവമെവിടെ
നിൻ‌വിലാസലയതരംഗമെവിടെ
എന്നുൾച്ചിരാതിൽനീ
ദീപനാളമായ് പോരൂ
സായന്തനം ചന്ദ്രികാ ലോലമായ്
നാലമ്പലം നലമെഴും സ്വർഗ്ഗമായ്
മനയോല ചാർത്തീ കേളീവസന്തം
ഉണരാത്തതെന്തെ പ്രിയതേ
സായന്തനം ചന്ദ്രികാ ലോലമായ്
സായന്തനം ചന്ദ്രികാ ലോലമായ്
നാലമ്പലം നലമെഴും സ്വർഗ്ഗമായ്

=====================

ചിത്രം: കമലദളം (1992)
സംവിധാനം: സിബി മലയിൽ
​ഗാനരചന: കൈതപ്രം
സം​ഗീതം: രവീന്ദ്രൻ
ആലാപനം: യേശുദാസ്

Comments