അകലെ അകലെ - മിടുമിടുക്കി | Akale Akale Neelakasham - Midumidukki (1968)
അകലേ... അകലേ... നീലാകാശം
ആ....ആ....ആ....ആ....ആ....
അകലെ അകലെ നീലാകാശം
അലതല്ലും മേഘതീർഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർഥം
അകലേ... നീലാകാശം
പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും
പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും
ഒന്നിലൊന്നു കലരും പോലെ
നമ്മളൊന്നയലിയുകയല്ലേ
അകലെ അകലെ നീലാകാശം
അലതല്ലും മേഘതീർഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർഥം
നിത്യ സുന്ദര നിർവൃതിയായ് നീ
നിൽക്കുകയാണെന്നാത്മാവിൽ
നിത്യ സുന്ദര നിർവൃതിയായ് നീ
നിൽക്കുകയാണെന്നാത്മാവിൽ
വിശ്വമെല്ലാം നീയില്ലെങ്കിൽ
വീണടിയും ഞാനീ മണ്ണിൽ
അകലെ അകലെ നീലാകാശം
അലതല്ലും മേഘ തീർഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർഥം
അകലേ... നീലാകാശം
========================================
ചിത്രം : മിടുമിടുക്കി (1968)
സംവിധാനം : മണി
ഗാനരചന : ശ്രീകുമാരൻ തമ്പി
സംഗീതം : എം എസ് ബാബുരാജ്, എസ് പി വെങ്കടേഷ്
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി
Comments
Post a Comment