ഒത്തിരിയൊത്തിരിയൊത്തിരി - പ്രണയവർണ്ണങ്ങൾ | Othiri Othiri - Pranayavarnagal (1998)
ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍
ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍
കുഞ്ഞു കിനാവുകള്‍ കൂടണയുന്നൊരു
മഞ്ഞു നിലാവില്‍ ചേക്കേറാം
കുറുവാല്‍പ്പറവകള്‍ നീന്തി നടക്കും
നഗര സരിത്തില്‍ നീരാടാം
ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍
മാരിവില്ലിലൊരു പാട്ടിന്‍ ശ്രുതി വെറുതേ മീട്ടാം
നാട്ടുമൈനയുടെ കൂട്ടില്‍ ഒരു തിരിയായ് മിന്നാം
രാത്രി ലില്ലിയുടെ മാറില്‍ പൂമഴയായ് പൊഴിയാം
രാഗവേണുവില്‍ ഏതോ സ്വരമധുരം തിരയാം
ഒരു പാട്ടിന്‍ ചിറകേറിപ്പതിയേ പാറാം
മധു തേടും വണ്ടായ് മൂളി തൊടിയില്‍ തുള്ളാം
അനുരാഗക്കടലിന്‍ തിരയായ് മലര്‍മാസ പനിനീര്‍ മുകിലായ്
മഴ വീഴാ മരുവിന്‍ മണലില്‍ ജന്മം പെയ്തൊഴിയാം
ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍
കൂട്ടിനിന്നുമൊരു പൂവിന്‍ കുളിരിതളും തേനും
പാതിമായുമൊരു രാവിന്‍ നറു മിഴിനീര്‍ മുത്തും
നെഞ്ചിനുള്ളിലൊളി തഞ്ചും കിളിമൊഴിയും പാട്ടും
പഞ്ചവര്‍ണ്ണമുകില്‍ തൂകും ഈ പ്രണയാമൃതവും
ഇനിയെങ്ങും നിറമേറും നിമിഷം മാത്രം
ഇതള്‍ മൂടും പീലിത്തൂവല്‍ ശിശിരം മാത്രം
ഒരു നോക്കും വാക്കും തീര്‍ന്നാല്‍ പദമൂന്നി പാതി നടന്നാല്‍
കൊഴിയാതെ കൊഴിയും നമ്മുടെയിത്തിരിയീ ജന്മം
ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍
ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍
കുഞ്ഞു കിനാവുകള്‍ കൂടണയുന്നൊരു
മഞ്ഞു നിലാവില്‍ ചേക്കേറാം
കുറുവാല്‍പ്പറവകള്‍ നീന്തി നടക്കും
നഗര സരിത്തില്‍ നീരാടാം
ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍
പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍
========================================
ചിത്രം : പ്രണയവർണ്ണങ്ങൾ (1998)
സംവിധാനം : സിബി മലയിൽ
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : വിദ്യാസാഗർ
ആലാപനം : കെ എസ് ചിത്ര
Comments
Post a Comment