കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പിയെ - ഒരു മുത്തശ്ശി കഥ (1988) | Kandal Chirikkatha - Oru Muthassikkatha (1988)
കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പിയെ
കണ്ടാലറിയാമോ കാട്ടുപൂവേ
കരൾ, കണ്ടൊന്നറിയാമോ കാട്ടുപൂവേ..
കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പിയെ
കണ്ടാലറിയാമോ കാട്ടുപൂവേ
കരൾ, കണ്ടൊന്നറിയാമോ കാട്ടുപൂവേ...
മുങ്ങാംകുഴിയിട്ടു മുങ്ങിക്കുളിക്കുമ്പോൾ
മുക്കുവച്ചെക്കനു മുത്തു കിട്ടി
മിന്നി മിന്നിത്തിളങ്ങുന്ന മുത്തു കിട്ടി...
മുങ്ങാംകുഴിയിട്ടു മുങ്ങിക്കുളിക്കുമ്പോൾ
മുക്കുവച്ചെക്കനു മുത്തു കിട്ടി
മിന്നി മിന്നിത്തിളങ്ങുന്ന മുത്തു കിട്ടി...
മുത്തെടുത്തുമ്മവയ്‌ക്ക്
മുക്കുവ പെൺകൊടിയായ്....
മുത്തെടുത്തുമ്മവയ്‌ക്ക്
മുക്കുവ പെൺകൊടിയായ്....
മുത്തമൊന്നേറ്റവൾ പൊട്ടിച്ചിരിച്ചില്ലേ...
കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പിയെ
കണ്ടാലറിയാമോ കാട്ടുപൂവേ
കരൾ, കണ്ടൊന്നറിയാമോ കാട്ടുപൂവേ..
കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പിയെ
കണ്ടാലറിയാമോ കാട്ടുപൂവേ
കരൾ, കണ്ടൊന്നറിയാമോ കാട്ടുപൂവേ...
അന്തിക്ക് ചെമ്മാനം ചോന്നു തുടുക്കുമ്പോൾ
എന്തൊരു ചേലാണു കണ്ടു നിൽക്കാൻ
കടൽ സുന്ദരിയാവുന്നു കണ്ടു നിൽക്കാൻ
അന്തിക്ക് ചെമ്മാനം ചോന്നു തുടുക്കുമ്പോൾ
എന്തൊരു ചേലാണു കണ്ടു നിൽക്കാൻ
കടൽ സുന്ദരിയാവുന്നു കണ്ടു നിൽക്കാൻ
പൊൻകൊലുസ്സിട്ട പെണ്ണേ...
ചാരത്തു വന്നിരിയ്‌ക്കൂ...
പൊൻകൊലുസ്സിട്ട പെണ്ണേ...
ചാരത്തു വന്നിരിയ്‌ക്കൂ...
ചാരത്തിരുന്നെങ്ങാൻ കെട്ടിപ്പിടിച്ചാലോ
കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പിയെ
കണ്ടാലറിയാമോ കാട്ടുപൂവേ
കരൾ, കണ്ടൊന്നറിയാമോ കാട്ടുപൂവേ..
==================================
ചിത്രം: ഒരു മുത്തശ്ശി കഥ (1988)
സംവിധാനം: പ്രിയദർശൻ
ഗാനരചന: ഷിബു ചക്രവർത്തി
സംഗീതം: ഔസേപ്പച്ചൻ
ആലാപനം: എം. ജി. ശ്രീകുമാർ, സുജാത

Comments
Post a Comment