താമരാക്കിളി പാടുന്നു - മൂന്നാം പക്കം(1988) | Thamarakkili Paadunnu - Moonnam Pakkam (1988) | Malayalam Nostalgic Songs Lyrics in Malayalam
താമരക്കിളി പാടുന്നു, തൈതൈ തകതോം
താളിയോലകള്‍ ആടുന്നു തൈതൈ തകതോം
ചങ്ങാതി ഉണരു, വസന്ത ഹൃദയം നുകരു,
സംഗീതം കേള്‍ക്കു, സുഗന്ധ ഗംഗയിലൊഴുകു,
നീരാടും കാറ്റുമാമ്പല്‍ കുളത്തിലേ
കുളിരലകളുമൊരു കളി
താമരക്കിളി പാടുന്നു, തൈതൈ തകതോം
താളിയോലകളാടുന്നു തൈതൈ തകതോം
ഒരുവഴി ഇരുവഴി പലവഴി പിരിയും
മുന്‍പൊരു ചിരിയുടെ കഥയെഴുതീടാം
ഒരുനവ സംഗമലഹരിയിലലിയാം
മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ
മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ
പുറവേലി തടത്തിലെ പൊന്‍താഴം പൂവുകള്‍
പ്രിയയുടെ മനസ്സിലേ രതിസ്വപ്നകന്യകള്‍
കിളിപ്പാട്ടു വീണ്ടും നമുക്കെന്നുമോര്‍ക്കാം
വയല്‍ മണ്ണിൻ ഗന്ധം നമുക്കെന്നും ചൂടാന്‍
പൂത്തിലഞ്ഞി കാട്ടില്‍, പൂവെയിലിന്‍ നടനം
ആർത്തു കൈകള്‍ കോര്‍ത്ത് നീങ്ങാം
ഇനിയും തുടർക്കഥ ഇത് തുടരാന്‍
താമരക്കിളി പാടുന്നു, തൈതൈ തകതോം
താളിയോലകള്‍ ആടുന്നു തൈതൈ തകതോം
ചങ്ങാതി ഉണരു, വസന്ത ഹൃദയം നുകരു,
സംഗീതം കേള്‍ക്കു, സുഗന്ധ ഗംഗയിലൊഴുകു,
നീരാടും കാറ്റുമാമ്പല്‍ കുളത്തിലേ
കുളിരലകളുമൊരു കളി
താമരക്കിളി പാടുന്നു, തൈതൈ തകതോം
താളിയോലകളാടുന്നു തൈതൈ തകതോം
തിരയാടും തീരമെന്നും സ്വാഗത മോതിടും
തിരയാടും തീരമെന്നും സ്വാഗത മോതിടും
കവിത പോൽ തുളുമ്പുമീ മന്ദസ്മിതത്തിനായി
അനുരാഗ സ്വപ്നത്തിന്‍ ആര്‍ദ്രഭാവത്തിനായി
കടല്‍ത്തിര പാടി, നമ്മുക്കേറ്റു പാടാൻ
പടിഞ്ഞാറു ചുവന്നു, പിരിയുന്നതോര്‍ക്കാൻ
പുലരിവീണ്ടും പൂക്കും, നിറങ്ങള്‍വീണ്ടും ചേര്‍ക്കും
പുതുവെളിച്ചം തേടി നീങ്ങാം
ഇനിയും തുടർക്കഥ ഇത് തുടരാം
താമരക്കിളി പാടുന്നു, തൈതൈ തകതോം
താളിയോലകള്‍ ആടുന്നു തൈതൈ തകതോം
ചങ്ങാതി ഉണരു, വസന്ത ഹൃദയം നുകരു,
സംഗീതം കേള്‍ക്കു, സുഗന്ധ ഗംഗയിലൊഴുകു,
നീരാടും കാറ്റുമാമ്പല്‍ കുളത്തിലേ
കുളിരലകളുമൊരു കളി
താമരക്കിളി പാടുന്നു, തൈതൈ തകതോം
താളിയോലകളാടുന്നു തൈതൈ തകതോം
ഒരുവഴി ഇരുവഴി പലവഴി പിരിയും
മുന്‍പൊരു ചിരിയുടെ കഥയെഴുതീടാം
ഒരുനവ സംഗമലഹരിയിലലിയാം
==============================
ചിത്രം : മൂന്നാം പക്കം(1988)
സംവിധാനം : പദ്മരാജൻ
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : ഇളയരാജ
ആലാപനം : എം ജി ശ്രീകുമാര്‍ , കെ എസ് ചിത്ര
Comments
Post a Comment