Monday, 23 November 2020

ആ.. രാഗം - ക്ഷണക്കത്ത് (1990) | Aa Raagam - Kshanakathu (1990)

 



ആ..ആ....ആ...ആ...
ആ..ആ....ആ...ആ...
ആ..ആ..ആ..

ആ.. രാഗം, മധുമയമാം രാഗം
ആ... നാദം, അനുപമലയകര നാദം
ലാളനമായ് നിരാമയമാം പരാഗണമായ്
ലാളനമായ് നിരാമയമാം പരാഗണമായ്
ഉദയരാഗ വരപദങ്കമുണരുകയായ്
എന്‍ അരികെ ഹൃദയമന്ദ്ര പദതലങ്ങളുണരുകയായ്
വിദൂരതയില്‍....
ആ.. രാഗം, മധുമയമാം രാഗം
ആ... നാദം, അനുപമലയകര നാദം

പൊന്‍ചിലമ്പൊലികളാര്‍ന്ന മന്മദവിനോദതാളം
മന്ദമാരുതകരങ്ങള്‍ ചേര്‍ന്ന മദിമോഹജതിയായ്
പൊന്‍ചിലമ്പൊലികളാര്‍ന്ന മന്മദ വിനോദതാളം
മന്ദമാരുതകരങ്ങള്‍ ചേര്‍ന്ന മദിമോഹജതിയായ്
ഹംസങ്ങള്‍ താനവര്‍ണ്ണങ്ങളാടി
ആനം..തനം..തനംതം (നംതനം.തനം)
താലങ്ങളേറ്റു പൊന്‍വീണപാടി
ആനം..തനം..തനംതം (നം.തനം.തനം)
പഞ്ചേന്ദ്രിയങ്ങള്‍ തേടും ആനന്ദകണം
ആത്മാവില്‍ മൃദുസംഗീതമായ്
ആ.. രാഗം, മധുമയമാം രാഗം
ആ... നാദം, അനുപമലയകര നാദം

കൈരവങ്ങളിലനാദിമൗനമണുവായലിഞ്ഞു
സാഗരത്തിരയിലാദിരൂപമിതളായലഞ്ഞു
കൈരവങ്ങളിലനാദിമൗനമണുവായലിഞ്ഞു
സാഗരത്തിരയിലാദിരൂപമിതളായലഞ്ഞു
കാലങ്ങള്‍ രൂപഭേതങ്ങള്ളാടി
ആനം..തനം..തനംതം (നം.തനം.തനം)
ചൈലങ്ങള്‍ ചാരു നീഹാരമാടി
ആനം..തനം..തനംതം (നം.തനം.തനം)
പ്രേമോദയങ്ങള്‍ ചൂടുമേകാന്തതയില്‍
ആലോലമൊരു മല്ലീരഥയില്‍

ആ.. രാഗം, മധുമയമാം രാഗം
ആ... നാദം, അനുപമലയകര നാദം
ലാളനമായ് നിരാമയമാം പരാഗണമായ്
ലാളനമായ് നിരാമയമാം പരാഗണമായ്
ഉദയരാഗ വരപദങ്കമുണരുകയായ്
എന്‍ അരികെ ഹൃദയമന്ദ്ര പദതലങ്ങളുണരുകയായ്
വിദൂരതയില്‍....
ആ.. രാഗം, മധുമയമാം രാഗം
ആ... നാദം, അനുപമലയകര നാദം

=====================================

ചിത്രം :  ക്ഷണക്കത്ത് (1990)
സംവിധാനം :  രാജീവ് കുമാര്‍
ഗാനരചന :  കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം :  ശരത്ത്
ആലാപനം :  കെ. ജെ. യേശുദാസ്‌



No comments:

Post a Comment

എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻ‌പേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)

  View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...