Friday, 1 September 2023

പാതിരാ പുള്ളുണർന്നു - ഈ പുഴയും കടന്ന് (1996) | Paathira Pullunarnnu - Ee Puzhayum Kadannu(1996)



പാതിരാ പുള്ളുണർന്നു
പരൽ‌ മുല്ലക്കാടുണർന്നു
പാഴ്‌മുളം കൂട്ടിലേ കാറ്റുണർന്നു
പാതിരാ പുള്ളുണർന്നു
പരൽ‌ മുല്ലക്കാടുണർന്നു
പാഴ്‌മുളം കൂട്ടിലേ കാറ്റുണർന്നു
താമരപ്പൂങ്കൊടീ തങ്കച്ചിലമ്പൊലീ
നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ
പാതിരാ പുള്ളുണർന്നു
പരൽ‌ മുല്ലക്കാടുണർന്നു
പാഴ്‌മുളം കൂട്ടിലേ കാറ്റുണർന്നു

ചന്ദന ജാലകം തുറക്കൂ
നിൻ ചെമ്പകപ്പൂമുഖം വിടർത്തൂ
നാണത്തിൻ നെയ്ത്തിരി കൊളുത്തൂ
ഈ നാട്ടുമാഞ്ചോട്ടിൽ വന്നിരിക്കൂ
അഴകുഴിയും മിഴികളുമായ്
കുളിരണിയും മൊഴികളുമായ്
ഒരു മാത്രയെന്നെയും ക്ഷണിക്കൂ
ഈ രാത്രി ഞാൻ മാത്രമായ്

പാതിരാ പുള്ളുണർന്നു
പരൽ‌ മുല്ലക്കാടുണർന്നു
പാഴ്‌മുളം കൂട്ടിലേ കാറ്റുണർന്നു

അഞ്ജനക്കാവിലെ നടയിൽ ഞാൻ
അഷ്ടപദീലയം കേട്ടൂ
അന്നു തൊട്ടെൻ കരൾ ചിമിഴിൽ നീ
ആർദ്രയാം രാധയായ് തീർന്നു
പുഴയൊഴുകും വഴിയരികിൽ
രാക്കടമ്പിൻ പൂമഴയിൽ
മുരളികയൂതി ഞാൻ നിൽപ്പൂ
പ്രിയമോടെ വരുകില്ലയോ

പാതിരാ പുള്ളുണർന്നു
പരൽ‌ മുല്ലക്കാടുണർന്നു
പാഴ്‌മുളം കൂട്ടിലേ കാറ്റുണർന്നു
താമരപ്പൂങ്കൊടീ തങ്കച്ചിലമ്പൊലീ
നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ
പാതിരാ പുള്ളുണർന്നു
പരൽ‌ മുല്ലക്കാടുണർന്നു
പാഴ്‌മുളം കൂട്ടിലേ കാറ്റുണർന്നു...

=====================================
ചിത്രം: ഈ പുഴയും കടന്ന് (1996)
സംവിധാനം: കമൽ
​ഗാനരചന: ​ഗിരീഷ് പുത്തഞ്ചേരി
സം​ഗീതം: ജോൺസൺ
ആലാപനം: യേശുദാസ്





No comments:

Post a Comment

എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻ‌പേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)

  View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...