വാൽക്കണ്ണെഴുതിയ മകരനിലാവിൽ
മാമ്പൂ മണമൊഴുകി
ആതിര വിരിയും തളിരൂഞ്ഞാലായ്
തുളസി കതിരാടി
വാർമുടിയുലയുകയായ്...
നൂപുരമുണരുകയായ്...
വാർമുടിയുലയുകയായ്
നൂപുരമുണരുകയായ്
മംഗലപ്പാലയിൽ
ഗന്ധർവ്വനണയുകയായ്
വാൽക്കണ്ണെഴുതിയ മകരനിലാവിൽ
മാമ്പൂ മണമൊഴുകി
താരാമഞ്ജരിയിളകും
ആനന്ദഭൈരവിയിൽ
താനവർണ്ണം പാടുകയായ്
രാഗ മധുവന ഗായിക
എന്റെ തപോവന ഭൂമിയിൽ
അമൃതം പെയ്യുകയായ്
വാൽക്കണ്ണെഴുതിയ മകരനിലാവിൽ
മാമ്പൂ മണമൊഴുകി
നാലുകെട്ടിന്നുളിൽ
മാതാവായ് ലോകം
താതനോതും മന്ത്രവുമായ്
ഉപനയനം വരമേകി
നെയ് വിളക്കിൻ പൊൻനാളം
മംഗളമരുളുകയായ്
വാൽക്കണ്ണെഴുതിയ മകരനിലാവിൽ
മാമ്പൂ മണമൊഴുകി
ആതിര വിരിയും തളിരൂഞ്ഞാലായ്
തുളസി കതിരാടി
വാർമുടി ഉലയുകയായ്...
നൂപുരമുണരുകയായ്...
വാർമുടി ഉലയുകയായ്
നൂപുരമുണരുകയായ്
മംഗലപ്പാലയിൽ
ഗന്ധർവ്വനണയുകയായ്
വാൽക്കണ്ണെഴുതിയ മകരനിലാവിൽ
മാമ്പൂ മണമൊഴുകി
ആതിര വിരിയും തളിരൂഞ്ഞാലായ്
തുളസി കതിരാടി
============================
ചിത്രം: പൈതൃകം (1993)
സംവിധാനം: ജയരാജ്
ഗാനരചന: കൈതപ്രം
സംഗീതം: എസ്. പി. വെങ്കിടേഷ്
ആലാപനം: യേശുദാസ്
Saturday, 30 September 2023
വാൽക്കണ്ണെഴുതിയ - പൈതൃകം (1993) | Valkannezhuthiya - Paithrukam (1993)
Subscribe to:
Post Comments (Atom)
എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻപേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)
View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...

-
പാതിരാമഴയേതോ ഹംസഗീതം പാടി വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു നീല വാർമുകിലോരം ചന്ദ്രഹൃദയം തേങ്ങി പാതിരാമഴയേതോ ഹംസഗീതം പാടി കൂരിരുൾ ചിമിഴ...
-
ആ..... ആ.... ആ..... ആ.... ആദ്യമായ് കണ്ടനാള്‍ പാതിവിരിഞ്ഞു നിന് പൂമുഖം കൈകളില്‍ വീണൊരു മോഹന വൈഡൂര്യം നീ...പ്രിയസഖീ... ആദ്യമായ് കണ്ടന...
-
ആ.... ആ....ആ.... ആ....ആ.... ആ.... ആ.... ആ....ആ.... ആ....ആ.... ആ.... ആ....ആ.... ആ....ആ.... ആ.... ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം സായാഹ...
No comments:
Post a Comment