ഏതോ നിദ്രതൻ - അയാൾ കഥയെഴുതുകയാണ് (1998) | Etho Nidrathan - Ayal Kadha Ezhuthukayanu (1998)
ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ
ഏഴുവർണ്ണകളും നീർത്തി
തളിരിലത്തുമ്പിൽ നിന്നുതിരും
മഴയുടെ ഏകാന്ത സംഗീതമായ്
മൃദുപദമോടെ, മധുമന്ത്രമോടെ
അന്നെന്നരികിൽ വന്നുവെന്നോ...
എന്തേ ഞാനറിഞ്ഞീല, ഞാനറിഞ്ഞീല
ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ
ആ വഴിയോരത്ത് അന്നാർദ്രമാം സന്ധ്യയിൽ
ആവണിപ്പൂവായ് നീ നിന്നുവെന്നോ
.........
ആ വഴിയോരത്ത് അന്നാർദ്രമാം സന്ധ്യയിൽ
ആവണിപ്പൂവായ് നീ നിന്നുവെന്നോ...
കുറുനിര തഴുകിയ കാറ്റിനോടന്നു നിൻ
ഉള്ളം തുറന്നുവെന്നോ
അരുമയാം ആ മോഹ പൊൻതൂവലൊക്കെയും
പ്രണയ നിലാവായ് പൊഴിഞ്ഞുവെന്നോ
എന്തേ ഞാനറിഞ്ഞീല ഞാനറിഞ്ഞീല
ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ
ഈ മുളംതണ്ടിൽ ചുരന്നൊരെൻ പാട്ടുകൾ
പാലാഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ
.....
ഈ മുളംതണ്ടിൽ ചുരന്നൊരെൻ പാട്ടുകൾ
പാലാഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ
അതിലൂറുമമൃതകണങ്ങൾ കോർത്തു നീ
അന്നും കാത്തിരുന്നെന്നോ
അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും
അനുരാഗദൂതുമായ് പറന്നുവെന്നോ.
എന്തേ ഞാനറിഞ്ഞീല ഞാനറിഞ്ഞീല
ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ
ഏഴുവർണ്ണകളും നീർത്തി
തളിരിലത്തുമ്പിൽ നിന്നുതിരും
മഴയുടെ ഏകാന്ത സംഗീതമായ്
മൃദുപദമോടെ, മധുമന്ത്രമോടെ
അന്നെന്നരികിൽ വന്നുവെന്നോ...
എന്തേ ഞാനറിഞ്ഞീല, ഞാനറിഞ്ഞീല
=============================
ചിത്രം: അയാൾ കഥയെഴുതുകയാണ് (1998)
സംവിധാനം: കമൽ
ഗാനരചന: കൈതപ്രം
സംഗീതം: രവീന്ദ്രൻ
ആലാപനം: യേശുദാസ്

Comments
Post a Comment