Thursday, 4 July 2024

ആകാശമാകേ - നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ | Aakaashamaake - Namukku Parkkan Munthirithoppukal (1986)

 




ആകാശമാകേ
കണിമലർ കതിരുമായ് പുലരി പോൽ വരൂ...
ആകാശമാകേ
കണിമലർ കതിരുമായ് പുലരി പോൽ വരൂ...
പുതു മണ്ണിനു പൂവിടാൻ കൊതിയായ് നീ വരൂ...
ആകാശമാകേ

വയലിനു പുതു മഴയായ് വാ കതിരാടകളായ്
വയണകൾ കദളികൾ ചാർത്തും കുളിരായ് വാ
വയലിനു പുതു മഴയായ് വാ കതിരാടകളായ്
വയണകൾ കദളികൾ ചാർത്തും കുളിരായ് വാ
ഇളവേൽക്കുവാൻ ഒരു പൂങ്കുടിൽ
നറു മുന്തിരി തളിർ പന്തലും
ഒരു വെൺപട്ടു നൂലിഴയിൽ, മുത്തായ് വരൂ

ആകാശമാകേ
കണിമലർ കതിരുമായ് പുലരി പോൽ വരൂ...

പുലരിയിലിളവെയിലാടും പുഴ പാടുകയായ്
പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ
പുലരിയിലിളവെയിലാടും പുഴ പാടുകയായ്
പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ
മലർവാക തൻ ‍നിറതാലവും
അതിലായിരം കുളുർ ജ്വാലയും
വരവേൽക്കയാണിതിലേ, ആരോമലേ

ആകാശമാകേ
കണിമലർ കതിരുമായ് പുലരി പോൽ വരൂ...
പുതു മണ്ണിനു പൂവിടാൻ കൊതിയായ് നീ വരൂ...
ആകാശമാകേ
ലലലലാല...ലലലലാല...ലലലലാല...

=====================================
ചിത്രം :  നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986)
സംവിധാനം :  പത്മരാജൻ
ഗാനരചന :  ഒ എൻ വി കുറുപ്പ്
സംഗീതം :  ജോൺസൺ
ആലാപനം :  കെ. ജെ. യേശുദാസ്‌

No comments:

Post a Comment

എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻ‌പേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)

  View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...