Sunday, 7 July 2024

ദൂരെ മാമരകൊമ്പിൽ - വർണ്ണപ്പകിട്ട് | Doore Mamarakombil - Varnapakittu (1997)

 



 ദൂരെ മാമരകൊമ്പിൽ - വർണ്ണപ്പകിട്ട്


https://malayalamlyrics.com/doore-mamarakombil-varnapakittu/

Doore Mamarakombil - Varnapakittu 

ദൂരെ മാമരകൊമ്പിൽ
ഒരു താരാജാലകക്കൂട്ടിൽ
ഏതോ കാർത്തിക നാളിൽ
മലർ പൂക്കും പൗർണമി വാവിൽ
മഴവില്ലിൻ മംഗലശ്രീപോലെ
ഒരു പൂവൽ പൈങ്കിളി ചേക്കേറി
രാഗസുമംഗലിയായ്
ദേവമനോഹരിയായ്

ദൂരെ മാമരകൊമ്പിൽ
ഒരു താരാജാലകക്കൂട്ടിൽ
ഏതോ കാർത്തിക നാളിൽ
മലർ പൂക്കും പൗർണമി വാവിൽ

പാഴ്മുളം തണ്ടായ് മൂളുകയായി
വഴിയും സംഗീതം
കളിയാടും കാറ്റിൽ മേലാകെ
കുളിരും സല്ലാപം
തിര കായൽത്തീരത്തെ മാന്തോപ്പിൽ
മഴ നൂലാൽ തീർക്കുമൊരൂഞ്ഞാലിൽ
മതിമറന്നവളാടുന്നേ മണിമയിൽക്കുരുന്നായ്

ദൂരെ മാമരകൊമ്പിൽ
ഒരു താരാജാലകക്കൂട്ടിൽ
ഏതോ കാർത്തിക നാളിൽ
മലർ പൂക്കും പൗർണമി വാവിൽ

പീലി നിലാവിൻ പിച്ചകത്തേരിൽ
അണയും രാത്തിങ്കൾ
സ്നേഹപരാഗം പെയ്യുകയായി
മനസ്സിൻ പൂച്ചെണ്ടിൽ
നിറമാറിൽ ചേർത്തവൾ താരാട്ടി
മിഴിനീരിൻ തുള്ളി തുടച്ചാറ്റി
ശിശിര ചന്ദ്രികയായ് മധുരസാന്ത്വനമായ്

ദൂരെ മാമരകൊമ്പിൽ
ഒരു താരാജാലകക്കൂട്ടിൽ
ഏതോ കാർത്തിക നാളിൽ
മലർ പൂക്കും പൗർണമി വാവിൽ
മഴവില്ലിൻ മംഗലശ്രീപോലെ
ഒരു പൂവൽ പൈങ്കിളി ചേക്കേറി
രാഗസുമംഗലിയായ്
ദേവമനോഹരിയായ്

===================
ചിത്രം: വർണ്ണപ്പകിട്ട് (1997)
സംവിധാനം: ഐ.വി. ശശി
ഗാനരചന: ​ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാ​ഗർ
ആലാപനം: കെ.എസ്. ചിത്ര

No comments:

Post a Comment

എന്തിനു വേറൊരു സൂര്യോദയം - മഴയെത്തും മുൻ‌പേ | Enthinu Veroru Sooryodayam - Mazhayethum Munpe (1995)

  View Full Lyrics എന്തിനു വേറൊരു സൂര്യോദയം എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധു വസന്തം എന്തിനു വേറൊരു മധു ...