ആകാശ ദീപമെന്നുമുണരുമിടമായോ - ക്ഷണക്കത്ത് | Aakashadeepamennum - Kshanakathu (1990)
ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ
ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ
മൗന രാഗമണിയും താരിളം തെന്നലേ
പൊൻപരാഗമിളകും വാരിളം പൂക്കളെ
നാമുണരുമ്പോൾ... രാവലിയുമ്പോൾ...
ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ
സ്നേഹമോലുന്ന കുരുവിയിണകളെൻ
ഇംഗിതം തേടിയല്ലോ
നിൻ മണി ചുണ്ടിലമൃതമധുര
ലയമോർമയായ് തോർന്നുവല്ലോ
കടമിഴിയിൽ... മനമലിയും അഴകു ചാർത്തി
പാൽകനവിൽ... തേൻ കിനിയും ഇലകളേകി
വാരി പുണർന്ന മദകരലതയെവിടേ
മണ്ണിൽ ചുരന്ന മധുതരമദമെവിടേ
നാമുണരുമ്പോൾ... രാവലിയുമ്പോൾ...
ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ
ഇന്നലെ പെയ്ത മൊഴിയുമിലയുമൊരു
പൂമുളം കാടു പോലും
ദേവരാഗങ്ങൾ മെനയുമമരമനമിന്ദ്ര ചാപങ്ങളാക്കി
പൈമ്പുഴയിൽ ഋതു ചലനഗതികൾ അരുളി
അണിവിരലാൽ ജല ചാരു രേഖയെഴുതി
നമ്മോടു നമ്മളലിയുമൊരുണ്മകളായ്
ഇന്ദീവരങ്ങൾ ഇതളിടുമൊരുനിമിയിൽ
നാമുണരുമ്പോൾ... രാവലിയുമ്പോൾ...
ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ
ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ
മൗന രാഗമണിയും താരിളം തെന്നലേ
പൊൻപരാഗമിളകും വാരിളം പൂക്കളെ
നാമുണരുമ്പോൾ... രാവലിയുമ്പോൾ...
ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ
===========================================
ചിത്രം : ക്ഷണക്കത്ത് (1990)
സംവിധാനം : രാജീവ് കുമാർ
ഗാനരചന : കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം : ശരത്ത്
ആലാപനം : കെ. ജെ. യേശുദാസ്, കെ. എസ്. ചിത്ര
Comments
Post a Comment